Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിആര്‍സ് ഇരുപതാം സ്ഥാപകദിനം ആഘോഷിച്ചു

1 min read

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ചൊവ്വാഴ്ച അതിന്‍റെ ഇരുപതാം സ്ഥാപകദിനം ആഘോഷിച്ചു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദിനാഘോഷങ്ങള്‍ തീരെ വെട്ടിച്ചുരുക്കിയിരുന്നു. ടിആര്‍എസ് പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ ടി രാമ റാവുവും കോവിഡ് ബാധിതരാണ്. രോഗത്തിന്‍റെ നേരിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍തന്നെ അവര്‍ ക്വാറന്‍റൈനിലായി. കോവിഡ് കാരണം ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പാര്‍ട്ടിയുടെ സ്ഥാപക ദിനം ആഘോഷങ്ങളില്ലാതെ കടന്നുപോകുന്നത്.

പാര്‍ട്ടി ആസ്ഥാനമായ തെലങ്കാന ഭവനില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി ടിആര്‍എസ് ജനറല്‍ സെക്രട്ടറി കെ. കേശവ റാവു ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തെലങ്കാനയിലെ ജനതയുടെ പ്രതീകാത്മക മാതൃദേവതയ്ക്കും തെലങ്കാന പ്രത്യയശാസ്ത്ര പ്രൊഫസറായ ജയശങ്കര്‍ എന്നിവരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി. 2001 ല്‍ കെസിആര്‍ (ചന്ദ്രശേഖര്‍ റാവു) തെലങ്കാന സംസ്ഥാനത്വത്തിനായുള്ള പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിച്ചു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

2014 ്ന് ജനങ്ങളുടെ ദീര്‍ഘനാളത്തെ ആഗ്രഹമായ സംസ്ഥാനം രൂപീകരിക്കപ്പെട്ടു.അതിനാല്‍ ഈ ദിനം എന്നും ജനങ്ങള്‍ ഓര്‍മിക്കുമെന്ന് ചടങ്ങില്‍ സംസാരിക്കവെ കേശവറാവു അഭിപ്രായപ്പെട്ടു.ചില കാരണങ്ങളാല്‍ തെലങ്കാന പ്രസ്ഥാനത്തിന്‍റെ ആദ്യ ഘട്ടം വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കെസിആറിന്‍റെ ശ്രമഫലമായി അത് വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെട്ടു. തെലങ്കാന സംസ്ഥാനത്തിന്‍റെ സ്വപ്നം തികച്ചും ജനാധിപത്യപരമായ രീതിയിലാണ് നേടിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെ ചുമതല പൂര്‍ത്തിയായിട്ടില്ലെന്നും ‘ബംഗാരു’ അഥവാ സുവര്‍ണ്ണ തെലങ്കാന എന്ന ലക്ഷ്യം കൈവരിക്കാന്‍ ടിആര്‍എസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യസഭാ അംഗം പറഞ്ഞു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനായി ജീവന്‍ സമര്‍പ്പിച്ചവര്‍ക്ക് കേശവ റാവു ആദരാഞ്ജലി അര്‍പ്പിച്ചു. കോവിഡ് -19 കുതിച്ചുകയറ്റത്തെത്തുടര്‍ന്ന് പാര്‍ട്ടി അടിസ്ഥാന ദിനം വിശാലമായി ആഘോഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാ ജില്ലയിലും എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പാര്‍ട്ടി പതാക ഉയര്‍ത്തണമെന്ന് നേരത്തെ രാമ റാവു ടിആര്‍എസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. തെലങ്കാനയുടെ ആത്മാഭിമാനത്തിന്‍റെ അടയാളമായി എല്ലാ വീടുകളിലും പിങ്ക് പതാക ഉയര്‍ത്തണമെന്ന് കെസിആറിന്‍റെ മകനായ രാമ റാവു ആഹ്വാനം ചെയ്തു.

കെസിആറിന്‍റെ നേതൃത്വത്തില്‍ തെലങ്കാന സംസ്ഥാനം നേടിയ ശേഷം പാര്‍ട്ടി സംസ്ഥാനത്തെ വികസന പാതയിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്ന പരിധി വരെ കെസിആര്‍ പോയതായി അദ്ദേഹത്തിന്‍റെ മകളും ടിആര്‍എസ് നിയമസഭാംഗവുമായ കെ കവിത ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. എല്ലാ ടിആര്‍സ് പ്രര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവര്‍ അഭിവാദ്യമര്‍പ്പിച്ചു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി
Maintained By : Studio3