Business & Economy

Back to homepage
Business & Economy

അംബാനി സഹോദരങ്ങളുടെ ആസ്തികള്‍ തമ്മില്‍ വലിയ അന്തരം

മുംബൈ : മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും ആസ്തികള്‍ തമ്മില്‍ ഉള്ളത് വലിയ അന്തരമെന്ന് റിപ്പോര്‍ട്ട്. അംബാനി സഹോദരങ്ങളുടെ സ്വത്തിലെ അന്തരം ‘ബ്ലുംബര്‍ഗ്’ ആണു കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ചത്. 100 ബില്യന്‍ ഡോളറാണു മുകേഷ് അംബാനിയുടെ (61) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ

Business & Economy

ഇ-കൊമേഴ്‌സിലും ചുവടുറപ്പിക്കാന്‍ പെപ്‌സികോ

ന്യൂഡെല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം കരസ്ഥമായ ലാഭം നിലനിര്‍ത്തുന്നതിനായി പെപ്‌സികോ ഇന്ത്യ വിപണി കേന്ദ്രീകരിച്ചുള്ള വിപണന തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഇ-കൊമേഴ്‌സ് അടക്കമുള്ള വിവിധ വ്യാപാര മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപവും നടത്തുമെന്ന് കമ്പനി പ്രസിഡന്റ് അഹമ്മദ് അല്‍ ഷെയ്ഖ് പറഞ്ഞു. ‘പെപ്‌സിയുടേയും

Business & Economy

ചൈനയില്‍ നിന്നുള്ള ഇരുമ്പിന് ഇറക്കുമതി തീരുവ ചുമത്തി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഇരുമ്പ് ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തി കേന്ദ്ര നീക്കം. ഇറക്കുമതി നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കാന്‍ കൂടിയാണ് അഞ്ചുവര്‍ഷത്തേയ്ക്ക് ഇറക്കുമതി തീരുവ നിശ്ചയിച്ചത്. ഒരു ടണ്ണിന് 185.51 യുഎസ് ഡോളറാണ് തീരുവ. ജെഎസ്ഡബ്ല്യു സ്റ്റീല്‍,

Business & Economy

ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ന്യൂഡെല്‍ഹി: കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ ഓഹരികള്‍ ഏറ്റെടുക്കാനുള്ള ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ആമസോണിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് പുരോഗമിക്കുന്നു. ഏഴു മുതല്‍ എട്ടു ശതമാനം ഓഹരികള്‍ വാങ്ങാനാണ് ആമസോണിന്റെ നീക്കം. 2,000 കോടി രൂപയുടേതായിരിക്കും ഇടപാടെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

Business & Economy

ജെറ്റ് എയര്‍വെയ്‌സിന്റെ 26% ഓഹരികള്‍ വാങ്ങാന്‍ ടാറ്റയുടെ നീക്കം

ന്യൂഡല്‍ഹി: വന്‍ കടബാധ്യതയാല്‍ വലയുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ജെറ്റ് എയര്‍വെയ്‌സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്‌മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റയുടെ ആവശ്യം.

Business & Economy Slider

എണ്ണ-വാതക കമ്പനി ടോട്ടലുമായി കൈകോര്‍ത്ത് അദാനി ഗ്രൂപ്പ്

അഹമ്മദാബാദ്: ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ടോട്ടലുമായുള്ള പങ്കാളിത്തത്തിന് അദാനി ഗ്രൂപ്പ് ധാരണയായി. ഇന്ത്യന്‍ വിപണിയില്‍ പരസ്പര സഹകരണത്തിലൂടെ ഇന്ധന റീട്ടെയ്ല്‍, എല്‍എന്‍ജി ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതിനായാണ് ഇരു കമ്പനികളും കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കരാറിന്റെ ഭാഗമായി അദാനിയും ടോട്ടലും ചേര്‍ന്ന് ഒരു

Business & Economy Slider

അരുന്ധതി ഭട്ടാചാര്യ ഇനി റിലയന്‍സിനൊപ്പം

ന്യൂഡെല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിതയായി. അഡീഷണല്‍ ഡയറക്ടറാണെങ്കിലും അരുന്ധതിക്ക് സ്വതന്ത്ര ഡയറക്ടറുടെ ചുമതലയുണ്ടാകും. ഒക്ടോബര്‍ 17 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. 1977 ല്‍

Business & Economy

മാനസി കിര്‍ലോസ്‌കര്‍ യുഎന്‍ ഇന്‍ ഇന്ത്യ യംഗ് ബിസിനസ്ചാംപ്യന്‍

മുംബൈ: കിര്‍ലോസ്‌കര്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററും സിഇഒയുമായ മാനസി കിര്‍ലോസ്‌കര്‍ യുഎന്‍ ഇന്‍ ഇന്ത്യ യംഗ് ബിസിനസ് ചാംപ്യന്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് പരിസ്ഥിതിമാറ്റം, പ്ലാസ്റ്റിക് മാലിന്യം, സ്ത്രീശാക്തീകരണം തുടങ്ങിയമേഖലകളില്‍ പ്രവര്‍ത്തിക്കുകയും,

Business & Economy

വ്യാപാര കമ്മി കുറഞ്ഞു; ഇറക്കുമതി വളര്‍ച്ച മാന്ദ്യത്തില്‍

ന്യൂഡെല്‍ഹി: സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 13.98 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വ്യാപാര കമ്മിയാണ് രാജ്യം സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിയില്‍ നേരിയ ഇടിവുണ്ടായെങ്കിലും ഇക്കാലയളവില്‍ ഇറക്കുമതി വളര്‍ച്ചയും മന്ദഗതിയിലായിരുന്നുവെന്ന്

Business & Economy

ഒഡിഷയില്‍ പുതിയ എല്‍എന്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പ്

ഒഡിഷയില്‍ പുതിയ എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പ് തയാറെടുക്കുന്നു. ഫ്രാന്‍സിലെ പ്രമുഖ ഊര്‍ജ കമ്പനിയായ ടോട്ടല്‍ എസ്എയുമായി സഹകരിച്ചാണ് പ്ലാന്റ് സ്ഥാപിക്കുക. ഡാംറ എന്ന സ്ഥലത്താണ് ആദ്യത്തെ പ്ലാന്റ് സ്ഥാപിക്കുക. ഇവിടെ നിന്നുള്ള ഗ്യാസ് ഔട്‌ലെറ്റുകള്‍ വഴി വിതരണം

Business & Economy

ഹാത്‌വേയുടെയും ഡെന്നിന്റെയും ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാന്‍ ആര്‍ഐഎല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളായ ഹാത്‌വേ കേബിള്‍ & ഡാറ്റകോമിന്റെയും ഡെന്‍ നെറ്റ്‌വര്‍ക്ക്‌സിന്റെയും ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഒരുങ്ങുന്നു. റിലയന്‍സ് ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനമായ

Business & Economy

റഫേല്‍ ഇടപാടില്‍ നിന്ന് അനില്‍ അംബാനിക്ക് ലഭിക്കുക 3% നിക്ഷേപം മാത്രം

  ന്യൂഡെല്‍ഹി: രാഷ്ട്രീയ രംഗത്ത് കോളിളക്കമുണ്ടാക്കിയിരിക്കുന്ന റഫേല്‍ വിവാദത്തിന്റെ നടുനായക സ്ഥാനത്തുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് യുദ്ധവിമാന ഇടപാടില്‍ നിന്ന് ലഭിക്കുക തുച്ഛമായ നേട്ടമെന്ന് റിപ്പോര്‍ട്ട്. 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് ഇടപാടിന്റെ മൂന്ന് ശതമാനം തുകയായ 850 കോടി

Business & Economy

ഇന്ത്യന്‍ കളിപ്പാട്ട നിര്‍മാതാക്കള്‍ക്ക് അവസരം

ചൈനയിലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന തൊഴില്‍ശക്തിയും വര്‍ധിച്ചു വരുന്ന വേതനവും ഇന്ത്യന്‍ കളിപ്പാട്ട നിര്‍മാണ മേഖലക്ക് അവസരമാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്റ (ഡിഐപിപി) റിപ്പോര്‍ട്ട്. ഇന്ത്യന്‍ കളിപ്പാട്ട വിപണിയില്‍ 20 ശതമാനം ഉല്‍പ്പന്നങ്ങള്‍ മാത്രമേ ആഭ്യന്തര ഉല്‍പ്പാദകരുടേതായുള്ളുവെന്ന് ഡിഐപിപി വ്യക്തമാക്കി.

Business & Economy

പിഎഫ് പലിശനിരക്ക് ഉയര്‍ത്തി

ന്യൂഡെല്‍ഹി: ജനറല്‍ പ്രൊവിഡന്റ് ഫണ്ടിന്റെയും ജിപിഎഫിന്റെയും മറ്റ് അനുബന്ധ പദ്ധതികളുടെയും പലിശനിരക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 0.4 ശതമാനം മുതല്‍ 8 ശതമാനം വരെയാണ് പലിശനിരക്ക് വര്‍ധിപ്പിച്ചത്.പബ്ലിക് പ്രോവിഡന്റ് ഫണ്ടിനുള്ള അനുപാതത്തിലാണ് ഈ നിരക്ക്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍

Business & Economy

മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യ 58-ാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യ 58-ാം സ്ഥാനത്ത്. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സരാധിഷ്ഠിത സൂചികയില്‍ യുഎസാണ് ഒന്നാം സ്ഥാനത്തുള്ളത്. 2017നെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങളാണ് ഇന്ത്യ മുന്നേറിയത്. ജി20 സമ്പദ്ഘടനകളില്‍ ഏറ്റവും മികച്ച നേട്ടമുണ്ടായത് ഇന്ത്യയ്ക്കാണ്. 140