Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജോയ്ആലുക്കാസ് ‘ഗോൾഡ് ടവർ, തൃശൂരിൽ

1 min read

തൃശൂർ: നഗരത്തിന്റെ ഹൃദയഭാഗത്തോടു ചേർന്ന് 2.2 ഏക്കറിൽ അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ്. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ ഡവലപ്പേഴ്സാണ്, സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ റസിഡൻഷ്യൽ ടവറായ ‘ഗോൾഡ് ടവർ തൃശൂർ’ ജൂബിലി മിഷൻ ഹോസ്പിറ്റലിന് സമീപമാണ് നിർമിക്കുന്നത്. ഹയാത്ത് റീജൻസിയിൽ നടന്ന പദ്ധതി പ്രഖ്യാപനത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ വ്യവസായ പ്രമുഖർ, വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഭൂനിരപ്പിൽനിന്നും 190 മീറ്റർ ഉയരത്തിൽ 50 നിലകളിലായി ഒരുങ്ങുന്ന ഗോൾഡ് ടവർ തൃശൂരിന്റെ നിർമാണം 3 വർഷത്തിനകം പൂർത്തിയാകും. ലോകോത്തര എഞ്ചിനീയറിംഗ് വൈദഗ്ധ്യവും ആധുനിക ആർകിടെക്ചർ നിർമ്മാണരീതിയും സമന്വയിക്കുന്നതാണ് റസിഡൻഷ്യൽ ടവറിന്റെ രൂപകൽപ്പന. ഉപഭോക്താക്കൾക്ക് ആഡംബര ജീവിതാനുഭവം ലഭ്യമാകുന്ന തരത്തിൽ 25 മീറ്റർ നീളമുള്ള ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, അത്യാധുനിക വെൽനസ്-ഫിറ്റ്നസ് സെന്ററുകൾ, പ്രൈവറ്റ് തിയേറ്റർ, കോ-വർക്കിംഗ് സ്പേസുകൾ, കളിസ്ഥലങ്ങൾ എന്നിവയും ഭവനസമുച്ചയത്തിലുണ്ടാകും. പ്രകൃതിയോട് ഇണങ്ങിയുള്ള നിർമ്മാണരീതിയാണ് അവലംബിച്ചിട്ടുള്ളത്. പ്രകൃതി സൗന്ദര്യം നിലനിർത്തുന്നതിനും വായു സഞ്ചാരം ഉറപ്പാക്കുന്നതിനുമായി പദ്ധതി പ്രദേശത്തെ 77% ഭാഗവും തുറസ്സായി നിലനിർത്തും. കൂടാതെ, നഗരത്തിന്റെ ദൂരക്കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന സവിശേഷമായ ‘സ്കൈ ഡെക്കും’ റസിഡൻഷ്യൽ ടവറിന്റെ പ്രത്യേകതയാണ്. ലോകത്തെ വൻകിട നഗരങ്ങളിലെ ആഡംബര ഭവനങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഗോൾഡ് ടവർ തൃശൂരിൽ ഒരുക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. തൃശൂർ നഗരത്തിന്റെ അടയാളമായി മാറുന്ന തരത്തിൽ, വാസ്തുവിദ്യ, നിർമാണ ഗുണനിലവാരം, മികച്ച താമസാനുഭവം എന്നിവ ഉറപ്പാക്കിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. നിക്ഷേപം നടത്തുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യം നൽകുകയെന്ന, ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ 5 പതിറ്റാണ്ടിലെ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതാണ് ഗോൾഡ് ടവർ തൃശൂർ പദ്ധതിയെന്നും ജോയ് ആലുക്കാസ് പറഞ്ഞു. കൊച്ചിയിലെ ഗോൾഡ് ടവറിനുശേഷം, ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ ഡെവലപ്പേഴ്സിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ റസിഡൻഷ്യൽ പദ്ധതിയാണ് തൃശൂരിലേത്.

  62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം
Maintained By : Studio3