Politics

Back to homepage
Politics

ലോക്ക്ഡൗണ്‍: ജീവനക്കാര്‍ സന്തുഷ്ടരായിരിക്കണമെന്ന് മന്ത്രി 

ന്യൂഡെല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ ‘സന്തുഷ്ടരായിരിക്കാനും’കര്‍മനിരതരായിരിക്കാനും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ താന്‍കൈകാര്യം ചെയ്യുന്ന മൂന്ന് വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. ഓഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി ജീവനക്കാരുമായി ആശയവിനിമയം നടത്തിയത്. മൂന്ന് മന്ത്രാലയങ്ങളാണ് അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. തന്റെ മൂന്ന് മന്ത്രാലയങ്ങളിലെ 400 ഉദ്യോസ്ഥരുമായി

Politics

കോവിഡ്-19 വ്യാപനം: സംഭാവന തേടി പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡിഗഡ്: കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ സംസ്ഥാനത്തെ പ്രതിസന്ധിയെ നേരിടാന്‍ സംഭാവനകള്‍ക്കായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ അഭ്യര്‍ത്ഥന. ഇതിനായി അദ്ദേഹം ‘കോവിഡ് റിലീഫ് ഫണ്ട്’ രൂപീകരിച്ചു. ഇതിന്റെ ബാങ്ക് എക്കൗണ്ട് നമ്പരും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഉദാരമായി സംഭാവന നല്‍കണമെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ

Politics

കശ്മീരി ജനതക്ക് ആശംസനേര്‍ന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: നവ്‌റോസ് ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കാശ്മീരിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചു. ലോകം മുഴുവന്‍ ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുകയാണെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വസന്തകാലത്തിന്റെ ആദ്യദിനം കുറിക്കുന്നതാണ് നവ്‌റോസ് ദിനം. ‘എന്റെ കശ്മീരി സഹോദരീസഹോദരന്മാര്‍ക്ക് ആശംസകള്‍. ലോകം മുഴുവന്‍ ദുഷ്‌കരമായ

Politics

കശ്മീരില്‍ രാഷ്ട്രീയ സഖ്യത്തിന് പദ്ധതി?

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു സഖ്യം രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള പദ്ധതിയിടുന്നതായി സൂചന. അതുവഴി കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. വീട്ടു തടങ്കലില്‍നിന്ന് മോചിതനായ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി

Politics

മുന്‍ ചീഫ് ജസ്റ്റിസ് രാജ്യസഭാംഗമായി; പ്രതിപക്ഷം പ്രതിഷേധിച്ചു

ന്യൂഡെല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്കുനടത്തി. ഭരണഘടനക്കെതിരായ ഏറ്റവും

Politics

ബിജെപി എംഎല്‍എ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തി

ലക്‌നൗ: ബിജെപി എംഎല്‍എ പങ്കജ് ഗുപ്ത എച്ച്സിബിഎല്‍ സഹകരണ ബാങ്ക് ലിമിറ്റഡ് വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തിയതായി പ്രഖ്യാപിച്ചു. 75 ലക്ഷം രൂപ തിരിച്ചടച്ചില്ലെന്നാണ് ബാങ്ക് ആരോപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കമ്പനി ഫാന്റസി മോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഗുപ്ത 2013 ല്‍ ബാങ്കില്‍

Politics

കോവിഡ്-19: കേന്ദ്രമന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവ്

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം. ശനിയാഴ്ച തിരുവനന്തപുരം ശ്രീ ചിത്ര തിരുനാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന ഒരു യോഗത്തില്‍ മന്ത്രി പങ്കെടുത്തിരുന്നു. അവിടെ കൊറോണ വൈറസ് ബാധിച്ചവരുമായി ഇടപഴകിയ ഡോക്ടര്‍മാരുമായി

Politics

തമിഴ് ഭാഷാ പ്രശ്നം: സ്പീക്കര്‍ ഓം ബിര്‍ളയെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡെല്‍ഹി: തമിഴ് ഭാഷാ പ്രശ്നം ഉന്നയിക്കാന്‍ തമിഴ്നാട് പാര്‍ലമെന്റംഗങ്ങളെ അനുവദിക്കാത്തതിന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഇത് തമിഴ്നാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലോക്‌സഭയില്‍ താന്‍ സംസാരിക്കാന്‍ സ്പീക്കര്‍ ഓം

Politics

വനിതാ വൈസ് പ്രസിഡന്റ് വാഗ്ദാനവുമായി ബൈഡന്‍

ന്യൂയോര്‍ക്ക്: നവംബറിലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മത്സരിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷന്‍ ലഭിച്ചാല്‍ വൈസ് പ്രസിഡന്റായി ഒരു വനിതയെ നാമനിര്‍ദേശം ചെയ്യുമെന്ന് ജോ ബൈഡന്‍. പാര്‍ട്ടി നാമനിര്‍ദ്ദേശത്തിനുള്ള ഏക എതിരാളി വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സിനെ അഭിമുഖീകരിച്ച ഡെമോക്രാറ്റിക് പ്രൈമറി

Politics

മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു

ശ്രീനഗര്‍: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു. ഏഴുമാസങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിന് പുറത്തിറങ്ങാനായത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. അദ്ദേഹത്തെ തടവിലാക്കിയ നടപടി പിന്‍വലിച്ചുകൊണ്ട് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത്

Politics

മഹാരാഷ്ട്രാ സര്‍ക്കാര്‍ ശക്തവും അടിയുറച്ചതുമെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശക്തവും അപരാജിതവും ശിവസേന. മധ്യപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സേന വിശദീകരണം നടത്തിയത്. യുവജന നേതാക്കളുടെ അഭിലാഷങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചതിന് സേന മുഖപത്രമായ ‘സാമ്‌ന’ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപി ‘പകല്‍ സ്വപ്‌നം’

Politics

കൊഴിഞ്ഞുപോക്ക്: കോണ്‍ഗ്രസ് പാഠം പഠിച്ചില്ലെന്ന് കാവ്ലേക്കര്‍

പനാജി: കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കില്‍നിന്ന് പാര്‍ട്ടി പാഠം പഠിച്ചതായി തോന്നുന്നില്ലെന്ന് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്ലേക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മറ്റ് ഒമ്പത് എംഎല്‍എമാരുമായി കോണ്‍ഗ്രസ് പിളര്‍ത്തി പിന്നീട് ഭരണകക്ഷിയായ

Politics

ബിജെപി പ്രവേശം: സിന്ധ്യയെ പരിഹസിച്ച് ദിഗ്വിജയ സിംഗ്

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ സിംഗ്. ‘ദൈവം അദ്ദേഹത്തെ ബിജെപിയില്‍ സുരക്ഷിതമായി സൂക്ഷിക്കട്ടെ, സിന്ധ്യയെ ബിജെപിയില്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’ എന്ന് ദിഗ്‌വിജയ സിംഗ് ട്വീറ്റ്

Politics

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍

ന്യൂഡെല്‍ഹി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി മുന്‍കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തില്‍ ന്യൂഡെല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് സിന്ധ്യ അംഗത്വം സ്വീകരിച്ചു. ”ജെ പി നദ്ദ,

Politics

യുവാക്കള്‍ക്ക് നേതൃത്വത്തിലേക്ക് വഴിയൊരുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

വഡോദര: പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ യുവാക്കള്‍ക്ക് നേതൃത്വത്തിലേക്കുള്ള വഴിയൊരുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സത്യജിത് ഗെയ്ക്ക്‌വാദ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ച നടപടി ന്യായീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ”സിന്ധ്യ വളരെ വിദ്യാസമ്പന്നനും ബുദ്ധിമാനും പക്വതയുള്ള നേതാവുമാണ്. അദ്ദേഹം ഒരിക്കലും സ്ഥാനത്തിനോ

Politics

മധ്യപ്രദേശ് സര്‍ക്കാരിനെ ബിജെപി അസ്ഥിരപ്പെടുത്തി: രാഹുല്‍

ന്യൂഡെല്‍ഹി: മധ്യപ്രദേശില്‍ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്ഥിരപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ആഗോള എണ്ണവിലയിലെ 35 ശതമാനം തകര്‍ച്ച പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഈ സാഹചര്യത്തില്‍ പെട്രോള്‍ വില ലിറ്ററിന് 60രൂപയില്‍ താഴെയാക്കി

Politics

ജന്മവാര്‍ഷികം: മാധവറാവു സിന്ധ്യക്ക് ചൗഹാന്റെ ആദരാഞ്ജലി

ഭോപ്പാല്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ”മധ്യപ്രദേശിലെ ജനപ്രിയ നേതാവ് അന്തരിച്ച മാധവറാവു സിന്ധ്യയുടെ ജന്മവാര്‍ഷിക ദിനത്തില്‍ എന്റെ ആദരാഞ്ജലികള്‍,” എന്ന് ശിവരാജ്

Politics

മകളെ ആരും പിന്തുണക്കില്ലെന്ന് ജെഡിയു നേതാവ്

പാട്‌ന: 2020 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പുഷ്പം പ്രിയ ചൗധരി സ്വയം പ്രഖ്യാപിച്ചതിനെ ആരും പിന്തുണക്കില്ലെന്ന് അവരുടെ പിതാവും മുന്‍ ജനതാദള്‍ (യുണൈറ്റഡ്) എംഎല്‍സിയുമായ വിനോദ് ചൗധരി, വ്യക്തമാക്കി. സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനുള്ള തീരുമാനമാണിതെന്നും സ്വയം

Politics

താക്കറെയുടെ അയോധ്യ സന്ദര്‍ശനം; ബിജെപിക്കെതിരെ ശിവസേന

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനത്തെ ബിജെപി വിമര്‍ശിച്ചതിനെതിരെ ശിവസേന. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം വിജയകരമായാണ് സമാപിച്ചത്.മുഖ്യമന്ത്രിയുടെ ഈ സന്ദര്‍ശനത്തിന് ശേഷം ബിജെപി സംസ്ഥാന സര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയില്‍

Politics

ബംഗാളില്‍ ജനാധിപത്യം കൊല ചെയ്യപ്പെടുന്നു: ഘോഷ്

കൊല്‍ക്കത്ത: ബംഗാളില്‍ ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. ഇടതു സര്‍ക്കാരിനെ ഭരണത്തില്‍നിന്ന് താഴെ ഇറക്കിയെങ്കിലും മുഖ്യമന്ത്രി മമതാ ബാനര്‍ജി വാഗ്ദാനം പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ എല്ലായിടത്തും അപമാനിക്കപ്പെടുന്നു,പീഡിപ്പിക്കപ്പെടുന്നു. ഭരണതലത്തില്‍ അഴിമതി കൊടികുത്തിവാഴുന്നു, ഘോഷ്