FK News

Back to homepage
FK News

പാലം സൗഹാര്‍ദ്ദപരമല്ല; ആര്‍ക്കിടെക്റ്റിന് പിഴ ഈടാക്കി വെനീസ്

വെനീസ്: പുതിയതായി നിര്‍മിച്ച പാലം വിനോദ സഞ്ചാരികള്‍ക്ക് ഒട്ടും സൗഹാര്‍പരമല്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ക്കിടെക്റ്റിനു വെനീസ് നഗരത്തിലെ അധികൃതര്‍ പിഴ ഈടാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിനോദ സഞ്ചാരികള്‍ വെനീസ് നഗരത്തിലെത്തുന്നത് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണു വെനീസ് നഗരം. വെനീസ് ഓവര്‍ ടൂറിസത്തില്‍

FK News

ബെംഗളുരുവില്‍ റോബോട്ട് റെസ്‌റ്റോറന്റ് തുറന്നു

ബെംഗളുരു: ഐടി നഗരമെന്നു പേരുകേട്ട ബെംഗളുരുവില്‍ ആദ്യ റോബോട്ട് റെസ്‌റ്റോറന്റ് തുറന്നു. ഇന്തോ-ഏഷ്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഈ റെസ്‌റ്റോറന്റില്‍ വിളമ്പുന്നത് റോബോട്ടുകളാണ്. അഞ്ച് റോബോട്ടുകളാണു ഭക്ഷണം വിളമ്പാനുള്ളത്. ചെന്നൈയിലും കോയമ്പത്തൂരിലും വിജയിച്ചതിനു ശേഷമാണു ബെംഗളുരുവിലെത്തുന്നതെന്ന് റെസ്‌റ്റോറന്റ് ഉടമകള്‍ അറിയിച്ചു. ഈ റെസ്‌റ്റോറന്റില്‍

FK News

വ്യാപാരികള്‍ പ്ലാസ്റ്റിക് ബഹിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി: സ്വാതന്ത്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ സന്ദേശം ഉള്‍ക്കൊണ്ട് ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യമെമ്പാടുമുള്ള മൊത്തക്കച്ചവടക്കാരും വിതരണക്കാരും ചില്ലറ വ്യാപാരികളും പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ ബഹിഷ്‌കരിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റേതാണ് (സിഎഐടി)

FK News Slider

വളര്‍ച്ചാ വേഗം കുറഞ്ഞിട്ടില്ല ഇന്ത്യ ഇപ്പോഴും ഒന്നാമത്

എഫ്പിഐകള്‍ക്ക് മേലുള്ള അധിക സര്‍ചാര്‍ജ് പിന്‍വലിച്ചു സിഎസ്ആര്‍ ലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ല ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് താഴ്ത്താന്‍ നടപടി ന്യൂഡെല്‍ഹി: ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി തുടരുകയാണെന്നും വളര്‍ച്ചാ മാന്ദ്യം സംബന്ധിച്ച

FK News

ഒരു വര്‍ഷത്തിനിടെ അടച്ചത് 5500 എടിഎമ്മുകളും 600 ബ്രാഞ്ചുകളും

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഒരുവര്‍ഷത്തിനിടെ 5500ഓളം എടിഎമ്മുകളും 600ല്‍ അധികം ബ്രാഞ്ചുകളും അടച്ചുപൂട്ടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെലവിടല്‍ കുറയ്ക്കുന്നതിനും മൂലധന പര്യാപ്തത ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ബാങ്കുകള്‍ ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. വായ്പാ വളര്‍ച്ച പരിമിതപ്പെട്ടതും നിഷ്‌ക്രിയാസ്തികളിലുണ്ടായ വര്‍ധനയും ബാങ്കുകളെ ഭൗതിക

FK News

ജി7 ഉച്ചകോടിയില്‍ ഫാഷന്‍ റീട്ടെയ്‌ലര്‍മാരും പങ്കെടുക്കും

ലണ്ടന്‍: വര്‍ഷങ്ങളായി, ജി 7 ഉച്ചകോടി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന വേദി എന്നതിനൊപ്പം പരോക്ഷമായി ഫാഷനെ നിര്‍വചിക്കുന്ന വേദി കൂടിയായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയിരുന്ന ലോകത്തെ ശക്തരായ രാജ്യങ്ങളുടെ നേതാക്കള്‍ അണിയുന്ന വസ്ത്രങ്ങള്‍, ഷൂസുകള്‍, സ്യൂട്ടുകള്‍ എന്നിവയൊക്കെ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ

FK News

ചന്ദ്രയാന്‍-3 ന് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നു

ചെന്നൈ: ചന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക് വിജയകരമായി അടുക്കുന്നതിനിടെ മൂന്നാം ചാന്ദ്ര ദാത്യത്തെക്കുറിച്ച് സൂചന നല്‍കി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍-3 സജീവ പരിഗണനയിലുണ്ടെന്നും പദ്ധതി തയാറാക്കി വരികയാണെന്നും ബഹിരാകാശ ഏജന്‍സിയുടെ മേധാവി ഡോ. കെ ശിവന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആദ്യ മൂണ്‍ ലാന്‍ഡിംഗ് ദൗത്യമായ ചന്ദ്രയാന്‍-2

FK News Slider

ലക്ഷ്യം 90,000 കോടിയുടെ പ്രതിരോധ ഉല്‍പ്പാദനം

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ മേഖലയില്‍ 90,000 കോടി രൂപയുടെ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. മൊത്തം ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് 15,000 കോടി രൂപയുടെ കയറ്റുമതിയും വിഭാവനം ചെയ്തിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഉല്‍പ്പാദനത്തെക്കാള്‍ ഏകദേശം 12%

FK News Slider

ആരോഗ്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ചൈനീസ് ഹാക്കര്‍മാര്‍ രേഖകള്‍ മോഷ്ടിച്ചത് ഇന്ത്യയിലെ പ്രമുഖ ആരോഗ്യ വെബ്‌സൈറ്റില്‍ നിന്ന് രോഗികളുടെയും ഡോക്റ്റര്‍മാരുടെയും നിര്‍ണായക വിവരങ്ങളും ചോര്‍ത്തിയവയില്‍ പെടുന്നു ചൈനയുടെ മോഷണം കണ്ടെത്തിയത് യുഎസ് സൈബര്‍ സുരക്ഷാ കമ്പനിയായ ഫയര്‍ഐ ചോര്‍ത്തിയ വിവരങ്ങള്‍ ചൈനീസ് സൈബര്‍ ക്രിമിനലുകള്‍ ലോകമെങ്ങും വിറ്റഴിക്കുന്നു

FK News

‘ചന്ദ്ര’ ടച്ചില്‍ വളര്‍ച്ചയുടെ പുതുട്രാക്കിലേക്ക് ടാറ്റ…

എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റത് 2017 ഫെബ്രുവരി 21ന് പാര്‍സി കുടുംബത്തിന് പുറത്തുനിന്ന് ടാറ്റയുടെ അമരത്തെത്തുന്ന ആദ്യ വ്യക്തിയാണ് ചന്ദ്ര തന്ത്രപരമായ ഇടപെടലുകളിലൂടെ ടാറ്റ സണ്‍സിന്റെ മൂല്യമുയര്‍ത്താന്‍ ശ്രമം ഗ്രൂപ്പിലെ പ്രധാന കമ്പനിയായ ടിസിഎസിന്റെ മുന്‍ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്നു

FK News

ഇടവേളകളിലെ ഫോണ്‍ ഉപയോഗം ഹാനികരം

ജോലിസമ്മര്‍ദ്ദം കുറയ്ക്കാന്‍ സെല്‍ഫോണില്‍ സമയം ചെലവിടുന്നത് ഒട്ടു ഗുണം ചെയ്യില്ലെന്നും ആരോഗ്യത്തിനു ഹാനികരമാണെന്നും പുതിയ പഠനം. മാനസിക വെല്ലുവിളി നിറഞ്ഞ ജോലികള്‍ക്കിടയില്‍ ഇടവേള എടുക്കാന്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് തലച്ചോറിനെ ഫലപ്രദമായി റീചാര്‍ജ് ചെയ്യാന്‍ അനുവദിക്കുകയില്ലെന്നു മാത്രമല്ല മോശം പ്രകടനത്തിന് കാരണമാവുകയും ചെയ്യുമെന്നാണു

FK News

വാഹന രജിസ്‌ട്രേഷന്‍ ഫീ വര്‍ധിപ്പിക്കില്ല

ന്യൂഡെല്‍ഹി: കഴിഞ്ഞമാസം പ്രഖ്യാപിച്ച വാഹന രജിസ്‌ട്രേഷന്‍ ഫീ വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. വാഹന വിപണിയിലെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടു പതിറ്റാണ്ടുകാലത്തെ ഏറ്വും വലിയ വില്‍പ്പന മാന്ദ്യം നേരിടുന്നതിനാല്‍ രജിസ്‌ട്രേഷന്‍ ഫീ വര്‍ധന നടപ്പാക്കരുതെന്ന വാഹന മേഖലയുടെ അഭ്യര്‍ത്ഥന

FK News Slider

ഭൂട്ടാനില്‍ നിന്ന് ഇന്ത്യ വൈദ്യുതി വാങ്ങും

ഹരിത ഊര്‍ജ ആവശ്യകതാ ലക്ഷ്യങ്ങള്‍ നേടാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും ജലവൈദ്യുതോര്‍ജം സഹായിക്കും. ഊര്‍ജമേഖലയിലെ വാണിജ്യം, അയല്‍രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം പ്രയോജനകരമായ ശക്തമായ ഉഭയകക്ഷിബന്ധം സ്ഥാപിക്കാന്‍ സഹായകമായി -ദീപക് അമിതാഭ്, പിടിസി ഇന്ത്യ സിഎംഡി ന്യൂഡെല്‍ഹി: ഭൂട്ടാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡ്രക്ക്

FK News Slider

സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ജനങ്ങളിലേക്ക്

ജെം പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈകാതെ പൊതുജനങ്ങള്‍ക്കും സാധനങ്ങള്‍ വാങ്ങാനായേക്കും സ്വകാര്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായി എല്ലാ ഉല്‍പ്പന്നങ്ങളും ജെമില്‍ ലഭ്യമാക്കും പദ്ധതി നടപ്പാക്കുക 3 ഘട്ടങ്ങളായി; സാമ്പത്തിക മാതൃക വാണിജ്യ മന്ത്രാലയം തയാറാക്കുന്നു നിലവില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാത്രം പ്രാപ്യം

FK News Slider

സൈന്യത്തില്‍ മനുഷ്യാവകാശ വിഭാഗം വരുന്നു

ന്യൂഡെല്‍ഹി: മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് സൈന്യം നേരിടുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക മനുഷ്യാവകാശ സെല്‍ രൂപീകരിക്കുന്നു. മേജര്‍ ജനറല്‍ റാങ്കിലുള്ള കരസേനാ ഉദ്യോഗസ്ഥനും ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമാകും സെല്ലില്‍ ഉണ്ടാവുക. സെല്‍ രൂപീകരിക്കാനുള്ള തീരുമാനത്തിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി.