Health

Back to homepage
Health

പാര്‍ക്കുകള്‍ മാനസികാരോഗ്യത്തിന് നല്ലത്

ഹരിതാഭയുള്ള സ്ഥലങ്ങള്‍ക്കോ ഉദ്യാനങ്ങള്‍ക്കോ അടുത്തു താമസിക്കുന്നത് മാനസികാരോഗ്യത്തിനു നല്ലതാണെന്ന് പഠനം. നഗരങ്ങളില്‍ താമസിക്കുന്നവര്‍ പാര്‍ക്കുകള്‍, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ മൈതാനങ്ങള്‍ എന്നിവയ്ക്ക് 300 മീറ്ററിനുള്ളില്‍ താമസിക്കുന്നത് കൂടുതല്‍ സന്തോഷം, മൂല്യബോധം, ജീവിത സംതൃപ്തി എന്നിവ പ്രദാനം ചൈയ്യുമെന്നാണ് ഒരു പുതിയ

Health

ബരിയാട്രിക്കല്‍ ശസ്ത്രക്രിയയില്‍ 100 മടങ്ങ് വര്‍ദ്ധന

തൂക്കം കുറയ്ക്കാന്‍ ശസ്ത്രക്രിയക്കു വിധേയരാകുന്നവരുടെ എണ്ണത്തില്‍ പോയ 15 വര്‍ഷക്കാലയളവില്‍ 100 മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ എണ്ണവും പതിന്മടങ്ങായി. രാജ്യത്ത് 2003 ല്‍ ബരിയാട്രിക് ശസ്ത്രക്രിയാ വിദഗ്ധരുടെ എണ്ണം എട്ടായിരുന്നെങ്കില്‍ ഇന്ന് അത് 450 ആയി

Health

വാഹനപ്പുക നേത്രരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും

വാഹനങ്ങള്‍ പുറന്തള്ളുന്ന പുക ശ്വാകോശത്തെ മാത്രമല്ല, മനുഷ്യരുടെ കാവ്ചശക്തിയെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി വാഹനപ്പുക കണ്ണിലടിക്കുന്നത് നേത്രരോഗങ്ങള്‍ക്ക് വലിയ അളവില്‍ കാരണമാകുമെന്നാണ് കണ്ടെത്തിയത്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ രോഗം (എഎംഡി) വഷളാക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. റെറ്റിനയുടെ മധ്യഭാഗത്തെ ബാധിക്കുന്ന ന്യൂറോ-ഡീജനറേറ്റീവ്

Health

സ്തനാര്‍ബുദ സംയുക്തഗവേഷണത്തിന് ഇന്ത്യന്‍സംഘം

സ്തനാര്‍ബുദ കോശങ്ങള്‍ രക്തത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എങ്ങനെ വ്യാപിക്കുന്നുവെന്ന് പഠിക്കാന്‍ രാജ്യത്തെ പ്രധാന രണ്ട് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യോജിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗോഹട്ടിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരും സഹകരിച്ചാണ് ഗവേഷണം നടത്തുക. മള്‍ട്ടി ഡിസിപ്ലിനറി,

Health

ആന്റിബയോട്ടിക്ക് മരുന്നും അര്‍ബുദവും

ആന്റിബയോട്ടിക്കുകളും കാന്‍സര്‍സാധ്യതയും തമ്മില്‍ സങ്കീര്‍ണ്ണമായ ബന്ധമുണ്ടെന്ന് പുതിയ പഠനം. ആന്റിബയോട്ടിക് മരുന്നുപയോഗവും വന്‍കുടല്‍ കാന്‍സര്‍ അപകടസാധ്യതയും തമ്മില്‍ ബന്ധമുണ്ടെങ്കിലും മലാശയ അര്‍ബുദ സാധ്യത കുറയുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ ആവിര്‍ഭാവത്തോടെ ഈ മരുന്നുകള്‍ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ മുമ്പത്തേക്കാള്‍ ബോധവാന്മാരാണ്.

Health

കാഴ്ചയില്ലാത്തവര്‍ക്ക് ഉചിതമായ ബ്രൗസര്‍

കാഴ്ചാവൈകല്യമുള്ള ആളുകളെ സ്മാര്‍ട്ട് സ്പീക്കറുകളില്‍ നിന്നും സമാന ഉപകരണങ്ങളില്‍ നിന്നും കഴിയുന്നതും വേഗത്തിലും അനായാസമായും വെബ് ഉള്ളടക്കം കൈവരിക്കാന്‍ അനുവദിക്കുന്ന ഒരു പുതിയ വോയ്സ് അസിസ്റ്റന്റ് ഉപകരണം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു സംഘം സ്‌ക്രീന്‍

Health

ആശുപത്രികളില്‍ രോഗികള്‍ക്ക് വിശ്വാസം കുറഞ്ഞു

ഇന്ത്യയില്‍ രോഗികള്‍ക്ക് ആശുപത്രികളോടുള്ള വിശ്വാസ്യതയില്‍ മങ്ങലേറ്റിരിക്കുന്നതായി സര്‍വേ സ്ഥാപനമായ എണസ്റ്റ് ആന്‍ഡ് യംഗും (ഇവൈ) വ്യാപാരസംഘടനയായ ഫിക്കിയും നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 61% രോഗികളും ആശുപത്രികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചില്ലെന്ന് വിശ്വസിക്കുന്നു, 2016 ലെ 37% രോഗികളില്‍ നിന്നെടുത്ത

Health

പുതിയ മറുകുകള്‍ അനിയന്ത്രിത ആസ്ത്മയുടെ ലക്ഷണം

മുതിര്‍ന്നവരിലും കുട്ടികളിലും പുതുതായ കാണപ്പെടുന്ന മറുകുകളും കുരുക്കളും അനിയന്ത്രിതമായ ആസ്ത്മയുടെ ലക്ഷണമായി കാണാമെന്നു ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ആസ്ത്മയ്‌ക്കെതിരേ പുതിയ മരുന്നു കണ്ടുപിടിക്കാന്‍ സഹായിക്കുന്നതാണ് പഠനം. ആഗോളതലത്തില്‍, ദശലക്ഷക്കണക്കിനു പേരെ

Health

ഉത്കണ്ഠയുടെ പ്രഭവം

ഉത്കണ്ഠ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മസ്തിഷ്‌ക തന്മാത്രകളെ തിരിച്ചറിയാനുള്ള പുതിയ ഗവേഷണം പുരോഗമിക്കുന്നു. തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്ത് പ്രത്യേകയിനം തന്മാത്രയുടെ അളവ് വര്‍ദ്ധിക്കുന്നത് കുരങ്ങുകളിലെ ഉത്കണ്ഠ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ കണ്ടെത്തല്‍ ഉത്കണ്ഠാരോഗങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും അതിനു സാധ്യതയുള്ളവര്‍ക്കായി

Health

ശുഭാപ്തിവിശ്വാസം എത്രത്തോളമാകാം

ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം വേണമെന്ന് നാം പലപ്പോഴും കേള്‍ക്കാറുള്ള കാര്യമാണ്. എന്നാല്‍ എല്ലാസാഹചര്യത്തിലും അത് പാലിക്കാന്‍ നമുക്കാകണമെന്നില്ല, പലഘട്ടങ്ങളിലും അങ്ങനെ പറ്റാറില്ലെന്നതാണ് വാസ്തവം. എന്നാല്‍, പോസിറ്റീവിറ്റിയില്‍ മുഴുകിയ ഒരു സംസ്‌കാരത്തിലാണ് നാം ജീവിക്കുന്നത്. ശുഭാപ്തിവിശ്വാസത്തെ പ്രകീര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍, തിരഞ്ഞെടുക്കാനായി എണ്ണമറ്റ പ്രചോദക

Health

ഐഐടി ഹൈദരാബാദിന്റെ ഹൃദ്രോഗ സെന്‍സര്‍

ഹൃദ്രോഗം വേഗത്തിലും കൃത്യമായും കണ്ടുപിടിക്കാനുള്ള ഉപകരണം ഇന്ത്യ കണ്ടുപിടിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദിലെ ഗവേഷകരാണ് ഉയര്‍ന്ന വേഗത, സംവേദനക്ഷമത, കൃത്യത എന്നിവയുള്ള ഹൃദ്രോഗസെന്‍സര്‍ ഉപകരണം വികസിപ്പിച്ചത്. ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഉദ്യമം. ഇതിന്റെ സമഗ്രപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത

Health

രക്തസമ്മര്‍ദ്ദ നിര്‍ണയത്തില്‍  42% രോഗികള്‍ക്കും തെറ്റുപറ്റാം

ഇന്ത്യക്കാരില്‍ ബിപി പരിശോധനയില്‍ പകുതിയോളം പേര്‍ക്കും തെറ്റായ രോഗനിര്‍ണയം നടത്തുന്നതായി റിപ്പോര്‍ട്ട്. 19,000 ഇന്ത്യക്കാരില്‍ നടത്തിയ ഒരു പഠനത്തില്‍, പങ്കെടുത്തവരില്‍ 42% പേര്‍ക്കും രോഗം കണ്ടെത്താനാകാത്ത അവസ്ഥകളായി വൈറ്റ് കോട്ട് സിന്‍ഡ്രോമും മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷനും ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇത് രക്തസമ്മര്‍ദ്ദത്തെ സംബന്ധിച്ചിടത്തോളം

Health

ഓട്ടിസം ബാധിതരെ തിരികെകൊണ്ടുവരാം

ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ വളര്‍ത്തുന്നത് ധാരാളം വെല്ലുവിളികളുണ്ട്. പല മാതാപിതാക്കള്‍ക്കും, അവരുടെ കുട്ടിയുമായി എങ്ങനെ ആശയവിനിമയം നടത്താമെന്ന് അറിയില്ല. അത് പഠിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഓട്ടിസം പ്രധാനമായും ഒരു ഭാഷാ തകരാറാണ്, എല്ലായ്‌പ്പോഴും ചില ആശയവിനിമയപ്രശ്‌നങ്ങള്‍ ഇതില്‍

Health

വാപ്പിംഗ് മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വാപ്പിംഗ് (vaping) മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ പരിക്കുകളോ ഉള്ള 120 ലധികം കേസുകള്‍ യുഎസിലെ 15 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) വഴി പുകയെടുക്കുന്നതിനെയാണു വാപ്പിംഗ് എന്നു പറയുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പുകളുമായി സഹകരിച്ചു സിഎന്‍എന്‍

Health

ക്ഷയരോഗത്തിന് പുതിയ പ്രതിവിധി

ലോകത്തിലെ ഏറ്റവും പ്രധാന പകര്‍ച്ചവ്യാധിയായ ക്ഷയരോഗം മരണം വിതയ്ക്കുന്നതില്‍ ഇപ്പോള്‍ എയ്ഡ്‌സിനെ മറികടന്നിരിക്കുന്നു. എക്‌സ്ഡിആര്‍ സമ്മര്‍ദ്ദം എന്ന് വിളിക്കപ്പെടുന്ന ഏറ്റവും മാരക രോഗമായി ഇതു മാറിയിരിക്കുകയാണ്. നിലവിലുള്ള എല്ലാ ആന്റിബയോട്ടിക്കുകളെയും ഇതു പ്രതിരോധിക്കും. ഓരോ വര്‍ഷവും ക്ഷയരോഗം ബാധിക്കുന്ന 10 ദശലക്ഷം