Auto
കാവസാക്കിയും ഇലക്ട്രിക് വഴിയേ?
ടോക്കിയോ : കാവസാക്കിയും ഇലക്ട്രിക് മാര്‍ഗ്ഗം സ്വീകരിച്ചുതുടങ്ങിയതായി സൂചന. കാവസാക്കിയുടെ ഇലക്ട്രിക് ബൈക്കിന്റെ പാറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നു. ബാറ്ററി പാക്ക്, ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഘടിപ്പിച്ച മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ മോട്ടോര്‍സൈക്കിള്‍ പ്രൊഡക്ഷന്‍ മോഡല്‍ ആയിരിക്കണമെന്ന് ഉറപ്പില്ല.
ഫോഡ് എന്‍ഡവര്‍ ഫേസ്ലിഫ്റ്റ് അവതരിപ്പിച്ചു
ന്യൂഡെല്‍ഹി : ഫേസ്ലിഫ്റ്റ് ചെയ്ത ഫോഡ് എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 28.19 ലക്ഷം മുതല്‍ 32.97 ലക്ഷം രൂപ വരെയാണ് പ്രീമിയം എസ്യുവിയുടെ ഡെല്‍ഹി എക്സ് ഷോറൂം വില. സണ്‍സെറ്റ് റെഡ്, ഡയമണ്ട് വൈറ്റ്, അബ്സൊലൂട്ട് ബ്ലാക്ക്, മൂണ്‍ഡസ്റ്റ് സില്‍വര്‍
അഗ്നിച്ചിറകുകള്‍ മുളച്ചു; ചന്ദ്രനിലേക്ക് ബഹിരാകാശ പേടകം വിക്ഷേപിച്ച് ഇസ്രയേലി യുവാക്കള്‍
ടെല്‍ അവീവ് : ബഹിരാകാശ മേഖലയില്‍ സ്വന്തം മേല്‍വിലാസമെഴുതി ഒരു സംഘം ഇസ്രയേലി യുവ എന്‍ജിനീയര്‍മാര്‍. ബെറിഷീറ്റ് എന്ന ബഹിരാകാശ പേടകമാണ് ഇപ്പോള്‍ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുന്നത്. തുടക്കം എന്നാണ് ബെറിഷീറ്റ് എന്ന ഹീബ്രു വാക്കിന് അര്‍ത്ഥം. അതേ, ഭാവിയില്‍ കരഗതമാകുന്ന
ചൈനീസ് വാഹന വിപണിക്ക് തളര്‍ച്ച; ഇന്ത്യയിലേക്ക് കണ്ണുനട്ട് കാര്‍ നിര്‍മ്മാതാക്കള്‍
ന്യൂഡെല്‍ഹി : കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയാണ് ചൈന. 2017 ല്‍ 28 മില്യണിലധികം കാറുകളാണ് ചൈനയില്‍ വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വാഹന വില്‍പ്പന 5.8 ശതമാനം ഇടിഞ്ഞു. വില്‍പ്പന 22.4 മില്യണ്‍ യൂണിറ്റ്
ഹോണ്ട സിബിആര്‍650ആര് ബുക്കിംഗ് ആരംഭിച്ചു
ന്യൂഡെല്‍ഹി : ഹോണ്ടയുടെ പുതിയ മിഡില്‍വെയ്റ്റ് സ്പോര്‍ട്സ് മോട്ടോര്‍സൈക്കിളായ സിബിആര്‍650ആര് മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. 15,000 രൂപ നല്കി ഹോണ്ടയുടെ വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. എട്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും എക്സ് ഷോറൂം വിലയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍
രൂപകല്‍പ്പനാ സൗന്ദര്യം വെളിപ്പെടുത്തി ഇലക്ട്രിക് ക്വിഡ്
ന്യൂഡെല്‍ഹി : റെനോ ക്വിഡ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഡിസൈന്‍ ചിത്രങ്ങള്‍ ചോര്‍ന്നു. വരാനിരിക്കുന്ന ഇലക്ട്രിക് ക്വിഡ് ഏതുവിധത്തിലും രൂപത്തിലുമായിരിക്കുമെന്ന് വെളിപ്പെടുത്തുന്നതാണ് റെന്‍ഡറിംഗ് ചിത്രങ്ങള്‍. 2018 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച റെനോയുടെ കെ-ഇസഡ്ഇ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് ക്വിഡ് നിര്‍മ്മിക്കുന്നത്. പെട്രോള്‍
മെഴ്സേഡസ് ബെന്‍സ് എസ്എല്‍സി വിട പറയുന്നു ?
ജനീവ : മെഴ്സേഡസ് ബെന്‍സ് എസ്എല്‍സി വിട പറയാനൊരുങ്ങുന്നു. 2 ഡോര്‍ റോഡ്സ്റ്ററിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍. ഇതിനുമുന്നോടിയായി എസ്എല്‍സി ഫൈനല്‍ എഡിഷന് നിര്‍മ്മിച്ചിരിക്കുകയാണ് മെഴ്സേഡസ് ബെന്‍സ്. മാര്‍ച്ച് 7 ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ജനീവ
ആവേശം കൊള്ളിക്കാന്‍ പുതിയ യമഹ എംടി-09
2019 മോഡല്‍ യമഹ എംടി-09 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.55 ലക്ഷം രൂപയാണ് മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ഫൈറ്ററിന്റെ ഡെല്‍ഹി എക്സ് ഷോറൂം വില. പുതിയ കളര്‍ ഓപ്ഷന് നല്‍കിയതാണ് മോട്ടോര്‍സൈക്കിളില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റം. പരിഷ്കാരങ്ങള്‍ ഏറ്റുവാങ്ങിയതോടെ ബൈക്കിന്റെ വില 16,000
ടാറ്റയുടെ പുതിയ ഇലക്ട്രിക് കാര്‍ ജനീവയില്‍ പ്രദര്‍ശിപ്പിക്കും
ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോഴ്സ് പുതിയ ഇലക്ട്രിക് കാര്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ണ്ണമായും പുതിയ ഇലക്ട്രിക് കാര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കും. ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് ആന്‍ഡ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി വിഭാഗം പ്രസിഡന്റ്
രണ്ടു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ടാറ്റാ ഇലക്ട്രിക്ക് വാഹനം ഓടിക്കാം
മുംബൈ : രണ്ട് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി വാഹനം വിപണിയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. ഒറ്റ ചാര്‍ജില്‍ 220-250 കിലോമീറ്റര്‍ ഈ വാഹനങ്ങള്‍ ഓടും. ഇന്റേര്‍ണല്‍ കമ്പസ്റ്റിന്‍ എന്ജിന് കാറുകളായ ടിഗോറിലും ടിയാഗോയിലും ഇലക്ട്രിക് പവര്‍ട്രെയിന്‍ ഘടിപ്പിച്ചിട്ടുണ്ട്. പുതു തലമുറ
എംജി മോട്ടോര്‍സുമായി എസ്എഐസി ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ എസ്എഐസി(ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്പറേഷന്) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്)യെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ
ഹോണ്ട ബ്രിട്ടണിലെ കാര്‍ നിര്‍മ്മാണശാല അടച്ചു പൂട്ടുന്നു
ലണ്ടന്‍: ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ ബ്രിട്ടണിലെ ഏക കാര്‍ നിര്‍മ്മാണശാല 2022ഓടെ അടച്ചു പൂട്ടുമെന്ന് അറിയിച്ചു. 3500 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. ബ്രെക്സിറ്റ് അടുക്കുന്നത്തോടെ യുകെ കാര്‍ വ്യവസായം നേരിടുന്ന പുതിയ ആഘാതമാണിത്. ഇംഗ്ലണ്ടിലെ സ്വിന്ഡന് ഫാക്ടറി ഹോണ്ട
ചൈനയിലെ സാമ്പത്തിക പ്രതിസന്ധി; കാര്‍ നിര്‍മ്മാതാക്കള്‍ ആശങ്കയില്‍
ഹോങ്കോങ്: 2018 വര്‍ഷം വാഹന നിര്‍മ്മാതാക്കള്‍ക്ക് നഷ്ടങ്ങള്‍ സമ്മാനിച്ച കാലം ആയിരുന്നു. എന്നാല്‍, 2019ന്റെ കാര്യത്തിലും മാറ്റമൊന്നുമില്ല. ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ചൈനയുടെ സാമ്പത്തിക നില വഷളാവുകയാണെന്ന് കണക്കുകള്‍ പറയുന്നു. അമേരിക്ക ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ചുങ്കം ചുമത്താനുള്ള
ഉറുസിന് വീരവാദം നിര്‍ത്താം; ബെന്റയ്ഗ സ്പീഡ് വേഗമേറിയ പ്രൊഡക്ഷന്‍ എസ്യുവി
ലണ്ടന്‍ : ലോകത്തെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ എസ്യുവി എന്ന അവകാശവാദത്തോടെ ബെന്റ്ലി ബെന്റയ്ഗ സ്പീഡ് അനാവരണം ചെയ്തു. മണിക്കൂറില്‍ 306 കിലോമീറ്ററാണ് ബെന്റയ്ഗ സ്പീഡ് എസ്യുവിയുടെ ടോപ് സ്പീഡ്. ലംബോര്‍ഗിനി ഉറുസിനെയാണ് ബെന്റ്ലി ബെന്റയ്ഗ സ്പീഡ് മറികടന്നത്. ഉറുസിന്റെ പരമാവധി
എക്സ്യുവി 300 ഇലക്ട്രിക് എസ്യുവിയുടെ റേഞ്ച് 400 കിമീ!
ന്യൂഡെല്‍ഹി : മഹീന്ദ്ര എക്സ്യുവി 300 സബ്കോംപാക്റ്റ് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വര്‍ഷത്തോടെ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇലക്ട്രിക് കാറിന്റെ ഡ്രൈവിംഗ് റേഞ്ച് സംബന്ധിച്ച വിവരങ്ങള്‍ ആശ്ചര്യം ജനിപ്പിക്കുന്നതാണ്. 200 കിലോമീറ്ററാണ് റേഞ്ച് എങ്കിലും 350-400 കിലോമീറ്ററായി റേഞ്ച് വര്‍ധിപ്പിക്കാനുള്ള