World

Back to homepage
World

നാദിയ മുറാദിനും ഡെനിസ് മുക്‌വെഗെക്കും നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഓസ്‌ലോ: ഡെനിസ് മുക്‌വെഗെക്കും നാദിയ മുറാദിനും നൊബേല്‍ പുരസ്‌കാരം സമ്മാനിച്ചു. ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയാക്കി ഉപയോഗിക്കുന്നതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിച്ചത്. ലൈംഗിക പീഡനങ്ങളില്‍ മുറിവേറ്റ സ്ത്രീകളെ ചികിത്സിക്കാന്‍ ജീവിതം മാറ്റിവെച്ച കോംഗോ ഡോക്ടറാണ് ഡെനിസ് മുക്‌വെഗെക്ക്. ഐഎസ് ഭീകരര്‍ അടിമയാക്കിയ വ്യക്തിയായിരുന്നു

World

മഹാറാണി പദവി: അരക്ഷിതാവസ്ഥ തോന്നുന്നതായി ജപ്പാനിലെ കിരീടാവകാശി

ടോക്യോ: മഹാറാണി പദവിയിലിരുന്നു നിര്‍വഹിക്കേണ്ട കടമകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നതായി ജപ്പാനിലെ കിരീടാവകാശി നരുഹിതോയുടെ ഭാര്യ മസാക്കോ പറഞ്ഞു. താന്‍ മാനസിക പിരിമുറക്കവുമായി ബന്ധപ്പെട്ട രോഗത്തിനു ചികിത്സ നടത്തുന്ന വ്യക്തിയാണെന്നും ഈ പശ്ചാത്തലത്തിലാണു മഹാറാണിയുടെ പദവി കൈവരുന്നതെന്നും മസാക്കോ പറഞ്ഞു. ഈ

Slider World

ഭീകരവാദം തുടര്‍ന്നാല്‍ പാക്കിസ്ഥാന് യുഎസ് ഒരു ഡോളര്‍ പോലും നല്‍കില്ല: നിക്കി ഹാലി

ന്യൂയോര്‍ക്ക്: തീവ്രവാദത്തെ സഹായിക്കുകയും അമേരിക്കന്‍ സൈനികരെ കൊല്ലുകയും ചെയ്യുന്നത് പാക്കിസ്ഥാന്‍ തുടര്‍ന്നാല്‍ ഒരു ഡോളര്‍ പോലും സഹായമായി നല്‍കില്ലെന്ന് യുഎനിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി. തീവ്രവാദത്തിലെ ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങള്‍ പാക്കിസ്ഥാന്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. തങ്ങളെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു

Slider World

യുഎസില്‍ തൊഴില്‍ നിരക്ക് മന്ദഗതിയില്‍

ന്യൂയോര്‍ക്ക്: നവംബറില്‍ അമേരിക്കയുടെ തൊഴില്‍ നിരക്ക് മന്ദഗതിയിലായി. പ്രതിമാസവേതനത്തില്‍ അനലിസ്റ്റുകളുടെ പ്രവചനത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ മാത്രമാണ് യുഎസ് തൊഴില്‍ മേഖലയിലെ നിരക്കുകള്‍ വര്‍ദ്ധിച്ചതെന്ന് ഡാറ്റ വ്യക്തമാക്കുന്നു. അമേരിക്കന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിന്റെ സൂചനകളാണിതെന്നാണ് വിലയിരുത്തല്‍. ഇതോടെ 2019 ല്‍ യുഎസ് ഫെഡറല്‍

Slider World

ഹ്വാവെയ് സിഎഫ്ഒയെ ഉടന്‍ മോചിപ്പിക്കണമെന്ന് കാനഡയോട് ചൈന

ബെയ്ജിംഗ്: അറസ്റ്റിലായ ഹ്വാവെയ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെംഗ് വാന്‍ഷുവിനെ ഉടനടി മോചിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കാനഡയ്ക്ക് ചൈനയുടെ ഭീഷണി. യുക്തിരഹിതവും ന്യായീകരിക്കാനാകാത്തതും നികൃഷ്ടവുമായ നടപടിയെന്നാണ് ചൈന അറസ്റ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹ്വാവെയ് സ്ഥാപകന്റെ മകള്‍ കൂടിയായ മെംഗ് വാന്‍ഷുവിന്റ

World

എണ്ണ കയറ്റുമതി തടഞ്ഞാല്‍ ഗള്‍ഫിലെ കയറ്റുമതിയും അതോടെ അവസാനിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തിനും എണ്ണ കയറ്റുമതി നിയന്ത്രണത്തിനും എതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്റെ എണ്ണ കയറ്റുമതി അമേരിക്ക തടയുകയാണെങ്കില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ എണ്ണ വ്യാപാരം പൂര്‍ണമായും അവസാനിക്കുമെന്ന് പ്രസിഡന്റ് ഹസര്‍ റൂഹാനി മുന്നറിയിപ്പ് നല്‍കി. ഇറാന്റെ എണ്ണക്കയറ്റുമതി

World

എണ്ണവില വീണ്ടും ഉയരത്തിലേക്ക്, ഒപെക്കില്‍ നിന്ന് പിന്‍മാറുമെന്ന് ഖത്തര്‍

സിയോള്‍: വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള കരാരിന്റെ കാലവധി നീട്ടാന്‍ തയാറായതോടെ എണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. കാനഡയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന പ്രവിശ്യയായ ആല്‍ബര്‍ട്ട ഉല്‍പ്പാദനം കുറക്കുമെന്ന് പ്രഖ്യാപിച്ചതും വില വര്‍ധനയ്ക്ക് ഇടയാക്കി. പെട്രോളിയം

FK Special World

ഫ്രാന്‍സില്‍ ‘യെല്ലോ ജാക്കറ്റ് പ്രതിഷേധം’ ശക്തമാകുന്നു

ഒരു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും അക്രമാസക്തമായ നഗരകേന്ദ്രീകൃത കലാപം ശനിയാഴ്ച സെന്‍ട്രല്‍ പാരീസിനെ ഗ്രസിച്ചു. കാറുകള്‍ അഗ്നിക്ക് ഇരയാക്കിയും, ജനാലകള്‍ അടിച്ചു തകര്‍ത്തും, വിപണന ശാലകള്‍ കൊള്ളയടിച്ചും, ഫ്രാന്‍സിലെ പ്രധാനപ്പെട്ട സ്മാരകചിഹ്നമായ Arc de Triomphe-ല്‍ ബഹുവര്‍ണങ്ങളില്‍ ചുവരെഴുത്ത് നടത്തിയും യെല്ലോ ജാക്കറ്റ്

FK Special Slider World

ജി20 ഉച്ചകോടിയില്‍ പ്രിന്‍സ് മുഹമ്മദിന് സംഭവിച്ചതെന്ത്

ജി20 ഉച്ചകോടിയില്‍ സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനോട് പലരും സ്വീകരിച്ച നയം തൊട്ടുകൂടായ്മയുടേതായിരുന്നുവെന്നാണ് ചില പേരെടുത്ത വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയുടെയും പ്രിന്‍സ് മുഹമ്മദിന്റെയും രൂക്ഷ വിമര്‍ശകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ

FK Special World

മാന്ദ്യകാലത്തേക്കുള്ള തിരിച്ചുപോക്ക്

യൂറോപ്യന്‍ യൂണിയനുമായി ഒരു കരാറില്‍ ഏര്‍പ്പെടാതെ ബ്രെക്‌സിറ്റുമായി മുമ്പോട്ടു പോകാനുള്ള ബ്രിട്ടന്റെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാത്തിനു വഴിവെക്കുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക പ്രതിസന്ധി 2008ലെ മാന്ദ്യത്തിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പു നല്‍കുന്നത്. ബ്രെക്‌സിറ്റ് കരാറിനു പാര്‍ലമെന്റിന്റെ പിന്തുണ

World

സിഡ്‌നിയില്‍ കനത്ത മഴ, വെള്ളപ്പൊക്കം, ക്വീന്‍സ്‌ലാന്‍ഡില്‍ കാട്ടുതീ

സിഡ്‌നി: ബുധനാഴ്ച കനത്ത മഴയെ തുടര്‍ന്നു പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം ഓസ്‌ട്രേലിയയിലെ മഹാനഗരമായ സിഡ്‌നിയിലെ നിരത്തുകളെ നദികള്‍ക്കു സമാനമാക്കി മാറ്റി. രാവിലെ ജോലി ആവശ്യങ്ങള്‍ക്കും പഠനത്തിനുമായി നിരത്തിലിറങ്ങിയ നിരവധി യാത്രക്കാര്‍ക്ക് ഇൗ സാഹചര്യം തടസമുണ്ടാക്കുകയും ചെയ്തു. കനത്ത മഴ, ശക്തമായ കാറ്റ് എന്നിവയെ

Slider World

സൗദിയുടെ എണ്ണ കയറ്റുമതി റെക്കോഡ് ഉയരത്തില്‍

റിയാദ്: സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി 80 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പ്രതിദിനം 11 ലക്ഷം ബാരല്‍ എന്ന നിലയിലാണ് ഇപ്പോള്‍ സൗദി അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്നത്. എണ്ണ വില കുറയ്ക്കണമെന്ന് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദം

World

ജാക്ക് മാ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന് സ്ഥിരീകരണം

ബീയ്ജിംഗ്: ചൈനയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ ആലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ ബിസിനസ് നേതാക്കളെക്കുറിച്ച് പരാമര്‍ശിക്കവെയാണ, ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ ഗ്രൂപ്പ്

FK Special World

മലേഷ്യക്കാരുടെ തലവര മാറ്റിയ പഴം

തെക്കുകിഴക്കന്‍ ഏഷ്യയില്‍ സര്‍വ്വസാധാരണമായി വളരുന്ന ഒരു ഫലവര്‍ഗമാണ് ഡൂറിയാന്‍. നമ്മുടെ ചക്കയോട് രൂപസാദൃശ്യമുള്ള പഴമാണിത്. ചക്കയുടേതു പോലെ മുള്ളുകളോടു കൂടിയ പച്ച നിറമാണ് ഇതിന്റെയും പുറംതോടിന്. ചുളയും ചക്കയുടേതു പോലെ മഞ്ഞനിറത്തിലാണ്. എന്നാലോ, ചക്കയുടെ വലുപ്പമില്ല. ഒരു കടച്ചക്കയേക്കാള്‍ കുറച്ചുകൂടി വലുതാണെന്നു

FK Special Slider World

രാഷ്ട്രീയ അരക്ഷിതാവസ്ഥ വീണ്ടും; അശാന്തിയുടെ ദ്വീപായി ലങ്ക

ഇന്ത്യയുടെ കണ്ണുനീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശ്രീലങ്ക ഇന്ന് അശാന്തമാണ്. ഒരു മാസത്തോളമായി ലങ്കയില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ ഈ ദക്ഷിണേഷ്യന്‍ ദ്വീപ് രാഷ്ട്രത്തെ വീണ്ടും കുരുതിക്കളമാക്കുമോ എന്ന ആശങ്കയിലാണ് ലോകമിപ്പോള്‍. മുപ്പതാണ്ടുകളോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് ഇതുവരെ കരകയറാത്ത