Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യഥാര്‍ത്ഥ ജനാധിപത്യം വീണ്ടെടുക്കേണ്ട നേപ്പാള്‍

1 min read

അധികാരത്തര്‍ക്കം രൂക്ഷമാകുമ്പോള്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് പ്രക്ഷോഭം നടത്തി വന്നെത്തിയവര്‍ക്ക് ലക്ഷ്യം മറന്നുപോകുന്നു. ജനങ്ങള്‍ ഇന്നും ദുരിതത്തിലാണ്. വീണ്ടും ഒരു കലാപം നേരിടാന്‍ രാജ്യത്തിന് ശേഷിയില്ല. കൂടാതെ ഇപ്പോള്‍ കോവിഡ് രൂക്ഷമാകുകയും ചെയ്തതോടെ ഈ ചെറുരാജ്യം പ്രതിസന്ധിയിലാണ്.

ന്യൂഡെല്‍ഹി: നേപ്പാളില്‍ അധികാരത്തകര്‍ക്കത്തിന്‍റെ പേരില്‍ ആഭ്യന്തര ഭിന്നത വര്‍ധിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (സിപിഎന്‍-മാവോയിസ്റ്റ് സെന്‍റര്‍) ചെയര്‍മാന്‍ പുഷ്പ കമല്‍ ദഹല്‍ (പ്രചണ്ഡ) രാജ്യത്ത് ഒരു പുതിയ സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കിയത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നുണ്ട്.

നിലവില്‍ കെ പി ശര്‍മ്മ ഒലി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ അദികാരത്തില്‍നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ വളരെ മുമ്പു തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഒലി ഈ നീക്കങ്ങളെയെല്ലാം വിദഗ്ധമായി അതിജീവിക്കുകയും ചെയ്തു. മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ നേപ്പാളി കോണ്‍ഗ്രസ് (എന്‍സി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (സിപിഎന്‍), ജന്ത സമാജ്ബാദി പാര്‍ട്ടി എന്നിവയുടെ തെരഞ്ഞെടുപ്പ് സഖ്യമാണ് ദഹല്‍ ഉദ്ദേശിക്കുന്നത്. ഈ നീക്കം ജനാധിപത്യത്തെ പുതുക്കിയേക്കാവുന്നതോ അല്ലാത്തതോ ആയ ഒരു സംശയാസ്പദമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. നഷ്ടപ്പെട്ട രാഷ്ട്രീയ സ്ഥിരത പുനസ്ഥാപിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ദഹല്‍ ലക്ഷ്യമിടുന്നത്.

അധികാരത്തിന്‍റെ ഭാഗമാകാന്‍ ജന്ത സമാജ്ബാദി പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. പാര്‍ലമെന്‍റില്‍ മുപ്പത്തിരണ്ട് സീറ്റുകള്‍ നല്‍കിയാല്‍ ഇവര്‍ ഒലിയെയോ പുതിയ സഖ്യത്തെയ പിന്തുണയ്ക്കാം എന്നതാണ് സ്ഥിതി. ഓരോ ദിവസം കഴിയുന്തോറും തീരുമാനമെടുക്കുന്നതിലെ സങഅകീര്‍ണത വര്‍ധിക്കുകയാണ്. സുസ്ഥിരമായ ജനാധിപത്യ സംവിധാനങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാത്തത് രാജ്യത്തിന്‍റെ അന്തര്‍ലീന സ്വഭാവവും അതിന്‍റെ സാമ്പത്തികവും, ആഗോള നിലപാടുകള്‍ക്കും തിരിച്ചടിയാകും.

  ഹിന്ദുജ കുടുംബം ബ്രിട്ടനിലെ സമ്പന്നരില്‍ ഒന്നാമത്

2021 ല്‍ പുതിയ തിരഞ്ഞെടുപ്പുകള്‍ക്ക് വഴിയൊരുക്കി പ്രധാനമന്ത്രി ഒലി പാര്‍ലമെന്‍റിന്‍റെ ജനപ്രതിനിധിസഭയെ (2020 ഡിസംബര്‍ 20) പിരിച്ചുവിട്ടപ്പോള്‍ നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടിരുന്നു.അന്ന് പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി ഒലിയുടെ തീരുമാനത്തെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായും ഈ നടപടി അന്ന് നേപ്പാളിനെ ഇളക്കിമറിച്ചു.

2018 ല്‍ മാവോയിസ്റ്റ് സെന്‍ററിനെയും യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയെയും ലയിപ്പിച്ചുകൊണ്ട് രൂപവല്‍ക്കരിച്ചതായിരുന്നു ഭരണകക്ഷിയായ സിപിഎന്‍. ഇവിടെ ഭിന്നതയുണ്ടായി. ഒലി എല്ലാ അധികാരങ്ങളും സ്വന്തം കൈപ്പിടിയില്‍ ഒതുക്കുന്ന കാഴ്ചയാണ് അദേദേഹം അധികാരത്തിലെത്തിയതിനുശേഷം കണ്ടത്. പലതും മറ്റു മുതിര്‍ന്ന നേതാക്കള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതിവന്നപ്പോള്‍ ഒലിക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ മറ്റുനേതാക്കള്‍ തയ്യാറായി. ഈ സാഹചര്യത്തിലാണ് പാര്‍മെന്‍റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് എന്ന നീക്കം ഒലി നടത്തിയത്. മറ്റ് നേതാക്കള്‍ ഈ തീരുമാനത്തിനെതിരെ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.

ഒലിയുടെ നീക്കങ്ങള്‍ 2015 ലെ ഭരണഘടനയുടെ പ്രധാന ഭാഗമായ ഫെഡറലിസത്തെ അപകടത്തിലാക്കുന്നതാണ് എന്ന് ആരോപണമുയര്‍ന്നു.ഒലിയുടെ തീരുമാനം രാജവാഴ്ചയ്ക്ക് അനുകൂലവും ജനാധിപത്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളുടെ’ പുനരുജ്ജീവനത്തിന് കളമൊരുക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ നേപ്പാളില്‍ സൃഷ്ടിച്ചു. എന്നിരുന്നാലും, ഫെബ്രുവരിയില്‍ കോടതി പാര്‍ലമെന്‍റിനെ പുനഃസ്ഥാപിച്ചു.ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷുംഷര്‍ റാണയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് മുഴുവന്‍ സംഭവവും ‘ഭരണഘടനാ വിരുദ്ധമെന്ന്’ പ്രഖ്യാപിക്കുകയും ചെയ്തു.സുസ്ഥിരമായ ഒരു സര്‍ക്കാറിന്‍റെ ഭരണം പുനഃസ്ഥാപിക്കാന്‍ ക്രിയാത്മകമായ ഒരു നിഗമനവും പ്രകടമാകുന്നില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇപ്പോഴും സഖ്യകക്ഷികള്‍ക്കിടയില്‍ അഭിപ്രായ സമന്വയമില്ല എന്നത് പ്രധാന ആശങ്കയാണ്. ഈ സാഹചര്യത്തില്‍, ഫെഡറല്‍ പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് മുമ്പായി 2021 ഏപ്രില്‍ 17 ന് ബാലുവതറിലെ തന്‍റെ വസതിയില്‍ ഒരു സര്‍വകക്ഷിയോഗം ഒലി വിളിച്ചുചേര്‍ത്തത് ഈ സാഹചര്യത്തില്‍ സ്വാഗതാര്‍മാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

  ഹിന്ദുജ കുടുംബം ബ്രിട്ടനിലെ സമ്പന്നരില്‍ ഒന്നാമത്

കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി രാജ്യം പ്രക്ഷുബ്ധമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഒരു ദശാബ്ദക്കാലത്തെ സായുധ പോരാട്ടവും (1996-2006) കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ വന്നതും പോയതുമായ ഏഴ് ഭരണഘടനകളും എല്ലാം നേപ്പാളിനെ ഒരു പ്രതിസന്ധിയില്‍നിന്ന് മറ്റൊന്നിലേക്ക് നയിച്ചു.

ജനാധിപത്യത്തിലേക്കുള്ള ആദ്യത്തെ ‘സങ്കീര്‍ണ്ണവും നീണ്ടുനില്‍ക്കുന്നതുമായ രാഷ്ട്രീയ മാറ്റം’ 2006 ല്‍ സമാധാന ഉടമ്പടിയാണ്. പിന്നീട് 2007 ല്‍ ഒരു ഇടക്കാല ഭരണഘടനയുടെ പ്രഖ്യാപനവുമുണ്ടായി. അവസാനമായി 2015ലെ ഭരണഘടന രാജ്യത്തെ ഒരു ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി മാറ്റി. നേപ്പാളില്‍ അസ്ഥിരമായ ഒരു ഗവണ്‍മെന്‍റിലേക്ക് നയിച്ച നിരവധി ഘടകങ്ങളുണ്ട്. ആദ്യ പരാമര്‍ശം അഴിമതിയെക്കുറിച്ചുതന്നെയാണ്. അത് പലപ്പോഴും രാജ്യത്ത് പതിവായിരുന്നു. 2018 ലെ ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണലിന്‍റെ കറപ്ഷന്‍ പെര്‍സെപ്ഷന്‍ സൂചിക പ്രകാരം 31 ആണ് അവരുടെ റാങ്ക്.(ഇവിടെ 100 ആണ് ഏറ്റവും കുറഞ്ഞ അഴിമതി). പൊതുവിഭവങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് മുതല്‍ 2019 ല്‍ വന്ന മാധ്യമങ്ങളുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങള്‍ വരെ അഴിമതിക്ക് കാരണമായിട്ടുണ്ട്.

രണ്ടാമതായി, 2019 ഡിസംബറില്‍ ‘ഗവേണന്‍സ് ആന്‍റ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ റിസ്കുകളും വെല്ലുവിളികളും’ എന്ന തലക്കെട്ടില്‍ ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് പുറത്തിവിട്ട റിപ്പോര്‍ട്ട്ആണ്. ഇതില്‍ മോശം നടപ്പാക്കലുകള്‍ പോലുള്ള ഘടകങ്ങളുടെ പട്ടികപ്പെടുത്തലുകളുണ്ട്. നിയമങ്ങളും ചട്ടങ്ങളും നടപ്പില്‍വരുത്തുന്നതും ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്‍റെ സ്ഥാപനശേഷി ദുര്‍ബലമാണ്. നീതിന്യായ വ്യവസ്ഥ അഴിമതിനിറഞ്ഞതാണ്.നേപ്പാളില്‍ ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവ് വര്‍ദ്ധിക്കുന്നത് ‘ഫെസിലിറ്റേഷന്‍ പേയ്മെന്‍റുകള്‍’കാരണമാണ്. തല്‍ഫലമായി, നേപ്പാളിനെപ്പോലുള്ള ഒരു ‘ദുര്‍ബലമായ രാജ്യത്തിന്’ ഇപ്പോള്‍ ആവശ്യമുള്ളത് പാര്‍ട്ടികളുമായുള്ള ഏകോപനത്തിനുള്ള അവസരങ്ങള്‍, മികച്ച തിരഞ്ഞെടുപ്പ് നിലവാരം തുടങ്ങിയവയാണ്. രാജ്യത്ത് രാഷ്ട്രീയ അവബോധത്തിന്‍റെ അഭാവം ഉണ്ടെന്നത് വ്യക്തമാണ്. സാധാരണക്കാര്‍ക്കിടയില്‍, രാഷ്ട്രീയ പാര്‍ട്ടികളും ജനവും തമ്മിലുള്ള അന്തരം വലുതാണ്. സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളാണ് ഇതിനുകാരണം. രാജകീയ പാര്‍ലമെന്‍ററി സംവിധാനത്തെ മാറ്റി ജനങ്ങളുടെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഒരു രാഷ്ട്രീയ പ്രചാരണത്തിന്‍റെ ഉദാഹരണം ഇവിടെ ഓര്‍മ്മിക്കേണ്ടതാണ്. വ്യാപകമായ ദാരിദ്ര്യവും വികസനമില്ലായ്മയും കഴിഞ്ഞ പ്രക്ഷുബ്ധമായ വര്‍ഷങ്ങളിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാനിടയുണ്ട്.

  ഹിന്ദുജ കുടുംബം ബ്രിട്ടനിലെ സമ്പന്നരില്‍ ഒന്നാമത്

നേപ്പാളിലെ ജനാധിപത്യത്തിലേക്കുള്ള മാറ്റം ഒരു ‘പൂര്‍ത്തീകരിക്കാത്ത പദ്ധതി’ ആണെന്ന് പലപ്പോഴും വാദിക്കപ്പെടുന്നു. നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് രാജ്യം വീണ്ടും സ്ഥിരത കൈവരിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നുന്നു. സൂക്ഷമമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ തര്‍ക്കങ്ങളും കോവിഡും ഇതുപോലെ താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യത്തിന് വലിയ തിരിച്ചടിയാകും സൃഷ്ടിക്കുക. ഈ പ്രശ്നത്തിനുള്ള പ്രധാന പരിഹാരം എന്‍സിപിയിലെ ആഭ്യന്തര വ്യത്യാസങ്ങള്‍ പരിഹരിക്കുക എന്നതാണ്.ഒലിയെ നിര്‍ബന്ധിച്ച് രാജിവയപിക്കാനോ മുന്‍കൂട്ടി അറിയിക്കാതെ ഒരു പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാനോ കഴിയില്ല.ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ സാരാംശം തീരുമാനമെടുക്കുന്നതിലും സമവായത്തിലുമാണ്, അത് സംഭാഷണത്തിലൂടെയും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലൂടെയും മാത്രമേ സംഭവിക്കാന്‍ പാടുള്ളു. അതേസമയം, നേപ്പാളിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ശക്തമായ പങ്കുണ്ടെന്ന് പലപ്പോഴും ആരോപിക്കപ്പെടുന്ന ചൈനയുടെ ഇടപെടല്‍ രാജ്യം ഒഴിവാക്കണം. ശക്തരായ അയല്‍ക്കാരോട് പെരുമാറ്റത്തില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കണം.അനിശ്ചിതമായ ഒരു രാഷ്ട്രീയ ചട്ടക്കൂടിന്‍റെ ഭീഷണിയാണ് നേപ്പാളില്‍ നിലനില്‍ക്കുന്നത്. അത് മാറ്റിയടുക്കേണ്ടത് അവരുടെ അനിവാര്യതയാണ്.

Maintained By : Studio3