Current Affairs

Back to homepage
Current Affairs

വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷവും സ്ഥിരമാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍. വര്‍ഷത്തില്‍ 15 ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാരെ അനുവദിക്കാനാണ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ് വകുപ്പ് (ഡിഒപിറ്റി) ഉദ്ദേശിക്കുന്നത്.

Current Affairs Slider

കോവിഡ് മറവില്‍ സൈബര്‍ തട്ടിപ്പുകള്‍

ബെംഗളൂരു: കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് ദിവസേന പുറത്തുവരുന്ന വാര്‍ത്തകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് ലോകമാകെയുള്ള ജനങ്ങള്‍. മഹാമാരിക്ക് ലഭിക്കുന്ന ഈ വാര്‍ത്താ പ്രാധാന്യത്തെ മുതലെടുത്തുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇതോടെ വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഐക്യരാഷ്ട്ര സഭ (യുഎന്‍) എന്നീ സംഘടനകളുടെ

Current Affairs

മൂന്നിലൊന്ന് കുടുംബങ്ങള്‍ ദാരിദ്ര്യത്തിലേക്ക്

മുംബൈ: രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ കടുത്ത ദുരിതത്തിലേക്ക് നീങ്ങുകയാണ് ജനസംഖ്യയുടെ വലിയൊരു ഭാഗം. മൂന്നിലൊന്നില്‍ അധികം കുടുംബങ്ങള്‍ക്ക് വെറും ഒരാഴ്ച തള്ളിനീക്കാനുള്ള അവശ്യ വസ്തുക്കളേ കൈവശമുള്ളെന്ന് സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) നടത്തിയ ഗാര്‍ഹിക സര്‍വേ വെളിപ്പെടുത്തുന്നു.

Current Affairs

തൊഴില്‍ നിയമ പരിഷ്‌കരണത്തിന് പ്രമുഖരുടെ പിന്തുണ

ന്യൂഡെല്‍ഹി: തൊഴിലാളികളുടെ ജോലി സമയം വര്‍ധിപ്പിക്കാനും മറ്റ് ആനുകൂല്യങ്ങള്‍ കുറയ്ക്കാനും കമ്പനികളെ അനുവദിക്കുന്ന വിവാദ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ക്ക് പിന്തുണയുമായി വ്യവസായികളും നീതി ആയോഗ് അംഗങ്ങളും. തൊഴിലാളി സംഘടനകളില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടുന്ന പരിഷ്‌കാര നടപടികള്‍ക്ക്

Current Affairs

ഭൂരിഭാഗം കെട്ടിട ഉടമകളും വാടക ഇളവ് നല്‍കുന്നു

ന്യൂഡെല്‍ഹി: കോവിഡ്-19 വഴിയൊരുക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ നടുവില്‍ വാടകക്കാരോട് കരുണ കാട്ടി രാജ്യത്തെ കെട്ടിട ഉടമകള്‍. റിയല്‍ എസ്‌റ്റേറ്റ് പോര്‍ട്ടലായ 99ഏക്കേഴ്‌സ്.കോം സംഘടിപ്പിച്ച സര്‍വേയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 16 ശതമാനത്തോളം ഭൂവുടമകള്‍ രണ്ടു മാസത്തേക്കുള്ള വാടക വെണ്ടെന്നുവെച്ചു. അതോടൊപ്പം

Current Affairs Slider

തീരുമാനം സംസ്ഥാനങ്ങള്‍ക്കു വിട്ട് സുപ്രീം കോടതി

ന്യൂഡെല്‍ഹി: മദ്യവില്‍പ്പനയില്‍ ശാരീരിക അകലം ഉറപ്പാക്കുന്നതിന് ഓണ്‍ലൈനായി മദ്യം എത്തിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടേതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അടച്ചുപൂട്ടല്‍ നിലവിലുള്ള കാലത്തേക്ക് മദ്യവില്‍പ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം

Current Affairs

ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം പൊതുമേഖലയ്ക്ക്

തിരുവനന്തപുരം: ആരോഗ്യമേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിപുലമായ തോതില്‍ പൊതുമേഖലയില്‍ നിര്‍മിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു. ആരോഗ്യമേഖലയ്ക്ക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരുമായി മന്ത്രി ഇ പി ജയരാജന്‍ ചര്‍ച്ച നടത്തി. വെന്റിലേറ്റര്‍, ബഗേജ്

Current Affairs

അഫ്ഗാന്‍ സമാധാന പ്രക്രിയ; യുഎസ് പ്രതിനിധി ഇന്ത്യയിലെത്തും

വാഷിംഗ്ടണ്‍: അഫ്ഗാന്‍ സമാധാന പ്രക്രിയയില്‍ ഇന്ത്യയുടെ പങ്ക് ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കന്‍ പ്രത്യേക പ്രതിനിധി ന്യൂഡെല്‍ഹി സന്ദര്‍ശിക്കും. അഫ്ഗാനിസ്ഥാന്‍ സമാധാനചര്‍ച്ചയില്‍ യുഎസിനെ നയിച്ച യുഎസ് പ്രതിനിധി സാല്‍മെ ഖലീല്‍സാദ് ഇന്ത്യയിലെത്തുന്ന വിവരം സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റാണ് അറിയിച്ചത്. മേഖലയിലെ സുസ്ഥിര സമാധാനത്തില്‍ ഇന്ത്യയുടെ

Current Affairs

2.5 ലക്ഷം പിപിഇകളും 2 ലക്ഷം എന്‍ 95 മാസ്‌കുകളും നിര്‍മിക്കാം

ന്യൂഡെല്‍ഹി: പ്രതിദിനം 2.5 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എന്‍ 95 മാസ്‌കുകളും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശേഷി ഇന്ത്യന്‍ കമ്പനികള്‍ ആര്‍ജിച്ചെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക നേട്ടമാണിത്. കോവിഡ്-19 പ്രതിരോധത്തിനായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയിലുള്ള

Current Affairs

ആരോഗ്യസേതു ആപ്പ് സുരക്ഷിതമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സര്‍ക്കാര്‍ ആപ്പായ ആരോഗ്യ സേതുവിനേക്കുറിച്ച് അക്ഷേപങ്ങളുയര്‍ന്നതോടെ വിശദീകരണവുമായി ഐടി വകുപ്പ് മന്ത്രി. ആപ്പ് സുരക്ഷിതമാണെന്നും കോവിഡ്-19 രോഗബാധ ഒഴിയുന്നതോടെ ശേഖരിച്ച വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്യപ്പെടുമെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. രോഗവ്യാപനം നിരീക്ഷിക്കുന്നതും ജനങ്ങളുടെ സുരക്ഷയും

Current Affairs

ടിക്ടോക്കിനൊപ്പം വിരാട് കോലിയും സംഘവും

ന്യൂഡെല്‍ഹി: കോവിഡ്-19ന്റെ ഈ കാലഘട്ടത്തില്‍ വ്യാജവിവര വ്യാപനം തടയാന്‍ ടിക്ടോക് ബോധവത്ക്കരണ പരിപാടി ആരംഭിച്ചു. മത്കര്‍ ഫോര്‍വേര്‍ഡ് എന്ന ഈ പരിപാടിയില്‍ വിരാട് കോലി, കൃതി സനോണ്‍, ആയുഷ്മാന്‍ ഖുറാന, സാറ അലിഖാന്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഈ പബ്ലിക്ക് സര്‍വീസ് അനൗണ്‍സ്മെന്റ്

Current Affairs

കോവിഡിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡി തയാറെന്ന് ഇസ്രായേല്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസിനെ ആക്രമിച്ച് നിര്‍വീര്യമാക്കാന്‍ കഴിവുള്ള ആന്റിബോഡി വികസിപ്പിച്ചെന്ന അവകാശവാദവുമായി ഇസ്രായേല്‍ രംഗത്ത്. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണം വിജയം കണ്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് വ്യക്തമാക്കി. ഗവേഷണ സ്ഥാപനം വികസിപ്പിച്ചിരിക്കുന്ന

Current Affairs

പഞ്ചാബില്‍ കോവിഡ് -19 വ്യാപനം നന്ദേഡില്‍ നിന്ന്

ചണ്ഡിഗഡ്: കൊറോണ വൈറസ് വ്യാപനത്തില്‍ പഞ്ചാബ്,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. പഞ്ചാബില്‍ നിന്നും മഹാരാഷ്ട്രയിലെ നന്ദേഡിലേക്ക് തീര്‍ത്ഥാടനത്തിനുപോയ സിക്ക് യാത്രക്കാര്‍ ലോക്ക്ഡൗണിനിടയില്‍ മടങ്ങിയെത്തിയപ്പോഴാണ് വ്യാപക വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. മാര്‍ച്ച് 25ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള

Current Affairs

കോവിഡ്-19 വാക്‌സിന്‍ വികസനം; കാനഡയും പങ്കുചേര്‍ന്നു

ഒട്ടാവ: കോവിഡ് -19നെതിരായി ഒരു വാക്‌സിന്‍ വികസിപ്പിക്കാനുള്ള ആഗോള ശ്രമത്തില്‍ കാനഡ യൂറോപ്യന്‍ യൂണിയനൊപ്പം പങ്കുചേര്‍ന്നു. യൂറോപ്യന്‍ യൂണിയന്‍ ആരംഭിച്ച ‘കൊറോണ വൈറസ് ഗ്ലോബല്‍ റെസ്പോണ്‍സിന്റെ’ ലക്ഷ്യം മെഡിക്കല്‍ ഗവേഷണത്തിനായി 8 ബില്യണ്‍ ഡോളറിലധികം സമാഹരിക്കുക എന്നതാണ്. വാക്‌സിന്‍ വികസനത്തിനും രോഗചികിത്സയ്ക്കും

Current Affairs

ഏവരും ഒരുമിക്കേണ്ട സമയം: ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: കോവിഡ്-19 ന് പരിഹാരമായി പ്രതിരോധ കുത്തിവെപ്പ് കണ്ടുപിടിക്കേണ്ടത് നമ്മുടെ ജീവിതകാലത്തിലെ ഏറ്റവും വലിയ ദൗത്യമെന്ന് രോഗമുക്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എട്ട് രാജ്യങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിച്ച കോവിഡ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ജോണ്‍സണ്‍ ഇക്കാര്യം പറഞ്ഞത്. കാനഡ, ഫ്രാന്‍സ്, ജര്‍മനി,

Current Affairs

രോഗികളുടെ വര്‍ധന ഇനി കുറയും: വികെ പോള്‍

ന്യൂഡെല്‍ഹി: കോവിഡ്-19 രോഗികളുടെ എണ്ണം ഉയരുന്നതില്‍ ഉടന്‍ തന്നെ കുറവ് വന്നേക്കുമെന്ന് നിതി ആയോഗ് അംഗം വികെ പോള്‍. ഇതുവരെ പാലിച്ച അടച്ചുപൂട്ടലിന്റെ ഗുണഫലങ്ങള്‍ ക്രോഡീകരിക്കുന്നതിന് വേണ്ടിയാണ് അത് രണ്ടാഴ്ച കൂടി നീട്ടിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളുടെ എണ്ണം പൊടുന്നനെ ഉയരുന്നുണ്ടെങ്കില്‍

Current Affairs

കയറ്റുമതി നഷ്ടം ഭയന്ന് വാഹന നിര്‍മാതാക്കള്‍

മുംബൈ: കോവിഡ് അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വാഹന നിര്‍മാതാക്കളെ കാത്തിരിക്കുന്നത് കയറ്റുമതി ഇനത്തില്‍ ഭീമമായ നഷ്ടം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പൂര്‍ത്തീകരിക്കേണ്ടതായുള്ള കയറ്റുമതികളുടെ കാര്യത്തിലാണ് രാജ്യത്തെ വാഹന, വാഹന ഘടക നിര്‍മാണ കമ്പനികള്‍ ആശങ്കാകുലരാവുന്നത്. 4-5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓര്‍ഡറുകളാണ് ഇക്കാലയളവില്‍

Current Affairs

ഗ്രാമീണ ഇന്ത്യയ്ക്ക് സര്‍ക്കാര്‍ വക ഇ-റീട്ടെയ്ല്‍ ശൃംഖല

ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ഹോം ഡെലിവെറി സൗകര്യങ്ങള്‍  3.8 ലക്ഷം ഔട്ട്‌ലെറ്റുകളിലൂടെ 60 കോടിയില്‍പ്പരം ജനങ്ങളിലേക്ക് വിതരണം എത്തിക്കും  സിഎസ് സിയുടെ നേതൃത്വത്തില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിനു കീഴിലാകും പ്രവര്‍ത്തനം ന്യൂഡെല്‍ഹി: മെട്രോ നഗരങ്ങളില്‍ കൂടുതല്‍

Current Affairs

ടോക്കിയോ ഒളിംപിക്‌സ് റദ്ദാക്കിയേക്കും

ടോക്കിയോ: കോവിഡ്-19 രോഗബാധ നിയന്ത്രണാതീതമായി തുടരുകയാണെങ്കില്‍ 2021 ലേക്ക് നീട്ടിവെച്ചിരിക്കുന്ന ഒളിംപിക്‌സ് റദ്ദാക്കാന്‍ സാധ്യത. ടോക്കിയോ ഒളിംപിക്‌സ് സംഘാടക സമിതിയുടെ അധ്യക്ഷന്‍ യോഷിറോ മോറിയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇത് (രോഗത്തെ നേരിടല്‍) മനുഷ്യരാശി നടത്തുന്ന ചൂതാട്ടമാണ്. ലോകം വൈറസിനെ പരാജയപ്പെടുത്തിയ ശേഷം

Current Affairs

രോഗബാധയുണ്ടായാലും തൊഴിലിടങ്ങള്‍ അടച്ചിടേണ്ടതില്ല

ന്യൂഡെല്‍ഹി: അടച്ചുപൂട്ടലില്‍ നിന്ന് ഘട്ടം ഘട്ടമായി പുറത്തുവരാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളും മറ്റു സ്ഥാപനങ്ങളുമെല്ലാം ഇതിനുള്ള നിര്‍ദേശങ്ങളും അപായ സൂചനകളുമായി രംഗത്തുണ്ട്. ഓഫീസുകള്‍ തുറന്നതിന് ശേഷം അവയുടെ ചുറ്റുപാടുള്ള ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ ഓഫീസ് സമുച്ചയം മുഴുവനായി അടച്ചിടേണ്ടതില്ലെന്ന്