September 7, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എഫ്.സി.ആര്‍.എ നിയമഭേദഗതി ബില്‍: രാജ്യത്തിന് എന്തുകൊണ്ട് ഇതനിവാര്യമാകുന്നു?

എഫ്.സി.ആര്‍.എ നിയമഭേദഗതി ബില്‍: രാജ്യത്തിന് എന്തുകൊണ്ട് ഇതനിവാര്യമാകുന്നു?

വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്ന 2026ലെ വിദേശ സംഭാവന നിയന്ത്രണ (എഫ്.സി.ആര്‍.എ എഇഞഅ) ഭേദഗതി ബില്‍ രാജ്യത്തിന്റെ വികസനവും സുരക്ഷയും മുന്‍നിര്‍ത്തി അത്യന്താപേക്ഷിതമാണെന്ന വാദം ശക്തമാകുന്നു. വിദേശത്ത് നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും, സുതാര്യതയും നിയമപരമായ ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനുമാണ് ഈ നിയമഭേദഗതി പ്രധാനമായും ലക്ഷ്യമിടുന്നത്.

സാമ്പത്തിക സുതാര്യതയും വര്‍ധിച്ച ഉത്തരവാദിത്തവും

2019നും 2022നും ഇടയിലുള്ള കാലയളവില്‍ 13,500ലധികം സംഘടനകള്‍ക്കായി 55,741 കോടി രൂപയുടെ വിദേശ സംഭാവനകള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. നിലവിലെ നിയമത്തിലെ പ്രധാന ചില പോരായ്മകള്‍ പരിഹരിക്കാന്‍ പുതിയ ഭേദഗതി സഹായിക്കും:

  ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത്

സ്വത്തുക്കളുടെ സംരക്ഷണം: ഒരു സംഘടനയുടെ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയോ, തിരിച്ചുകൊടുക്കുകയോ, കാലാവധി കഴിയുകയോ ചെയ്താല്‍, വിദേശ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച സ്വത്തുക്കളുടെ താല്‍ക്കാലിക ചുമതല ഒരു പ്രത്യേക അതോറിറ്റിക്ക് ഏറ്റെടുക്കാം. അധികൃതര്‍ നടപടിയെടുക്കുന്നതിന് മുന്‍പ് സ്വത്തുക്കള്‍ മാറ്റുന്ന പ്രവണത തടയാന്‍ ഇത് സഹായിക്കും.

ദുരുപയോഗത്തിന് തടയിടല്‍: കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷനുകളെ റദ്ദാക്കിയ രജിസ്‌ട്രേഷനുകള്‍ക്ക് തുല്യമായി തന്നെ പരിഗണിക്കുന്നതിലൂടെ, സ്വത്തുക്കള്‍ കൈവശം വെക്കുന്നത് തടയാനാകും.

വ്യക്തിഗത ഉത്തരവാദിത്തം: വിദേശ ഫണ്ടുകളുടെ ഉപഭോഗത്തില്‍ സംഘടനകളുടെ ഭാരവാഹികള്‍ക്ക് വ്യക്തിഗതമായ ഉത്തരവാദിത്തം നിയമം നിര്‍ബന്ധമാക്കുന്നു.

  ജെഎം ഫിനാന്‍ഷ്യല്‍ പ്രീഐപിഒ വഴി 700 കോടി രൂപ സമാഹരിച്ചു

മതപരിവര്‍ത്തനം തടയലും വിശ്വാസ സംരക്ഷണവും

വിദേശ ഫണ്ടുപയോഗിച്ച് നടത്തുന്ന സംഘടിതമായ മതപരിവര്‍ത്തനങ്ങളെ പുതിയ നിയമം കര്‍ശനമായി വിലക്കുന്നു. അതേസമയം, ദൈവശാസ്ത്ര വിദ്യാഭ്യാസം, പ്രസംഗങ്ങള്‍, ധ്യാനങ്ങള്‍, തദ്ദേശീയ വിശ്വാസങ്ങളുടെ സംരക്ഷണം തുടങ്ങിയ മതപരമായ കാര്യങ്ങള്‍ക്കുള്ള ഫണ്ടിംഗിന് തടസ്സമില്ല. കൂടാതെ, ഈ നിയമത്തിന്റെ കീഴില്‍ ഏറ്റെടുക്കുന്ന ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം സംരക്ഷിക്കപ്പെടുമെന്ന് ബില്‍ ഉറപ്പുനല്‍കുന്നു.

സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തലുകള്‍

തീവ്ര ഇടതുപക്ഷ ശൃംഖലകള്‍, ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍, മിഷണറി പ്രസ്ഥാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എന്‍.ജി.ഒ ശൃംഖലകള്‍ കേന്ദ്രീകരിച്ച് വിദേശ ഫണ്ട് ഒഴുകുന്നതായി ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നതിനും, സാമൂഹിക ഐക്യം തകര്‍ക്കുന്നതിനും, സുസ്ഥിരതയെ ബാധിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതി വാദത്തിന്റെ മറവില്‍ വലിയ അടിസ്ഥാന സൗകര്യഊര്‍ജ്ജ പദ്ധതികളെ എതിര്‍ക്കാനും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും, ജനസംഖ്യാപരമായ മാറ്റങ്ങള്‍ വരുത്തുന്ന മതപരിവര്‍ത്തനങ്ങള്‍ക്കും ഈ ഫണ്ട് ഉപയോഗിച്ചതായി ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു.

  സോണി 'ആർഎക്സ് 10 വി' സൂപ്പർ സൂം ക്യാമറ വിപണിയിൽ

വിദേശ ഫണ്ട് ദുരുപയോഗം ചെയ്ത കേസുകളില്‍ പ്രധാനപ്പെട്ടവ ഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ എടുത്തുകാണിക്കുന്നു. ഗ്രീന്‍പീസ് ഇന്ത്യയുമായി ബന്ധപ്പെട്ടതും ഇതിലുള്‍പ്പെടുന്നു.

Maintained By : Studio3