Arabia

Back to homepage
Arabia

ദുബായ് ക്രീക്ക് ഹാര്‍ബര്‍ ഉള്‍പ്പടെ ഇമാറിന്റെ പ്രധാന പ്രോജക്ടുകളുടെ നിര്‍മാണം നിര്‍ത്തിവെച്ചു

ദുബായ്: പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഇമാര്‍ കമ്പനിയുടെ എല്ലാ സുപ്രധാന പദ്ധതികളിലെയും നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെച്ചു. ദുബായ് ക്രീക്ക് ഹാര്‍ബര്‍ അടക്കമുള്ള പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തിവെച്ചതായി വിശ്വസിനീയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

Arabia

അല്‍ദര്‍ എജൂക്കേഷന്‍ സ്‌കൂള്‍ ഫീസ് 20 ശതമാനം വെട്ടിക്കുറച്ചു

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ അല്‍ദര്‍ പ്രോപ്പര്‍ട്ടീസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്‌കൂള്‍ ഫീസ് 20 ശതമാനം വെട്ടിക്കുറച്ചു. അല്‍ദര്‍ അക്കാഡമിക്‌സ്, ക്രാന്‍ലെയ്ഗ് അബുദാബി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ആനുകൂല്യം ലഭ്യമാകുമെന്നും ഭക്ഷണ, ഗതാഗത

Arabia

ഉല്‍പ്പാദന നിയന്ത്രണ കരാറില്‍ അമേരിക്കയും പങ്കാളിയാകണമെന്ന് ഒപെക് പ്ലസ് ആവശ്യപ്പെട്ടേക്കും

റിയാദ്: എണ്ണവിപണിയെ സന്തുലിതാവസ്ഥയില്‍ തിരികെ എത്തിക്കുന്നതിനുള്ള ഉദ്യമത്തില്‍ അമേരിക്കയും പങ്കാളിയായാല്‍ എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ സൗദി അറേബ്യയും റഷ്യയും ഉള്‍പ്പടെയുള്ള പ്രധാന ഉല്‍പ്പാദകര്‍ തയ്യാറായേക്കുമെന്ന് സൂചന. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ എണ്ണവിപണിക്കുണ്ടാകുന്ന നഷ്ടം ലഘൂകരിക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന്

Arabia

പ്രതിസന്ധിക്കിടയിലും എല്‍എന്‍ജി വികസന പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഖത്തര്‍ പെട്രോളിയം

കൊറോണ വൈറസ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ആദ്യഘട്ടത്തിലെ ലേല നടപടികള്‍ ക്യൂപി മാറ്റിവെച്ചിരുന്നു ആറ് പുതിയ നിര്‍മാണ പ്ലാന്റുകളില്‍ നിന്നുള്ള ഉല്‍പ്പാദനം 2025ഓടെ ആരംഭിച്ചേക്കുമെന്ന് സിഇഒ സാദ് അല്‍ കാബി ഖത്തര്‍: അമിത വിതരണം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ

Arabia

എംഇജി ഇറക്കുമതി; സൗദിക്കെതിരായ ആന്റി ഡംപിംഗ് അന്വേഷണം ഇന്ത്യ അവസാനിപ്പിച്ചു

ന്യൂഡെല്‍ഹി: സൗദി അറേബ്യയില്‍ നിന്നുള്ള മോണോ എതിലീന്‍ ഗ്ലൈക്കോള്‍ (എംഇജി) ഇറക്കുമതിക്കെതിരെ ഇന്ത്യ നടത്തിവന്നിരുന്ന ആന്റി ഡംപിംഗ് അന്വേഷണം അവസാനിപ്പിച്ചു. പരാതിക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്. അതേസമയം കുവൈറ്റ്, യുഎഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായ അന്വേഷണം തുടരുമെന്നും

Arabia

സര്‍ക്കാര്‍ സഹായത്തിന് പുറമേ കോടിക്കണക്കിന് ഡോളര്‍ വായ്പയെടുക്കാന്‍ ഒരുങ്ങി എമിറേറ്റ്‌സ്

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കോടിക്കണക്കിന് ഡോളര്‍ വായ്പയെടുക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഫണ്ടിംഗിനായി തദ്ദേശീയ, അന്തര്‍ദേശീയ ബാങ്കുകളെ എമിറേറ്റ്‌സ് സമീപിച്ചതായാണ് വിവരം. ദുബായ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന് പുറമേയാണ് എമിറേറ്റ്‌സ്

Arabia

സാമ്പത്തിക വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ യുഎഇയിലെ ലിസ്റ്റഡ് കമ്പനികള്‍ക്ക് 45 ദിവസം അധികസമയം

ദുബായ്: കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷം ആദ്യ പാദത്തിലെയും സാമ്പത്തിക വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ലിസ്റ്റഡ് കമ്പനികള്‍ക്ക് 45 ദിവസം അധികമായി അനുവദിക്കാന്‍ യുഎഇയിലെ വിപണി നിയന്ത്രണ അതോറിട്ടിയുടെ തീരുമാനം. കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിക്ഷേപകരിലും മൂലധന വിപണികളിലും ഉണ്ടാക്കിയ ആഘാതം മൂലമുള്ള

Arabia

തന്ത്രപ്രധാന സംഭരണം ശക്തമാക്കാന്‍ യുഎഇ; വിസ അനുബന്ധ പിഴകളില്‍ വര്‍ഷം മുഴുവന്‍ ഇളവ്

ഗള്‍ഫിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഏഴായിരത്തിനടുത്തെത്തി ഏറ്റവും കൂടുതല്‍ രോഗികളും മരണവും സൗദി അറേബ്യയില്‍ ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന അവശ്യവസ്തുക്കളുടെ സംഭരണം ശക്തമാക്കാന്‍ യുഎഇ തീരുമാനം. താമസ വിസയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് ഈ

Arabia

സൗദിയിലെ അല്‍മറായ്‌യുടെ ആദ്യപാദ അറ്റാദായത്തില്‍ 14 ശതമാനം വര്‍ധന

അറ്റാദായം 383 മില്യണ്‍ സൗദി റിയാലായി കൊറോണ വൈറസ് പകര്‍ച്ചവ്യാധി ബിസിനസിനെ സാരമായി ബാധിച്ചില്ലെന്ന് വിലയിരുത്തല്‍ ഡാങ്കോ മരാസിനെ സിഎഫ്ഒ ആയി നിയമിച്ചു റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ക്ഷീരോല്‍പ്പന്ന നിര്‍മാതാക്കളും വിതരണക്കാരുമായ അല്‍മറായ്‌യുടെ ആദ്യപാദ അറ്റാദായത്തില്‍ 14 ശതമാനം വര്‍ധന.

Arabia

യുഎഇ കേന്ദ്രബാങ്ക് ഉത്തേജന പാക്കേജ് 256 ബില്യണ്‍ ദിര്‍ഹമാക്കി ഉയര്‍ത്തി

ഡിമാന്‍ഡ് ഡെപ്പോസിറ്റുകള്‍ക്കുള്ള കരുതല്‍ ശേഖര പരിധി പകുതിയാക്കി കുറച്ചു ടെസ്സ് പദ്ധതിയുടെ ആനുകൂല്യം ഈ വര്‍ഷം മുഴുവന്‍ ലഭ്യമാക്കാനും തീരുമാനം ദുബായ്: കൊറോണ വൈറസ് രാജ്യത്തുണ്ടാക്കുന്ന സാമ്പത്തിക ആഘാതങ്ങള്‍ മറികടക്കുന്നതിനായി നേരത്തെ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് യുഎഇ കേന്ദ്രബാങ്ക് 256 ബില്യണ്‍

Arabia

മെഗാ പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി ഈജിപ്ത്

കെയ്‌റോ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആസ്ഥാനം പുതിയതായി വിഭാവനം ചെയ്ത തലസ്ഥാനത്തേക്ക് മാറ്റുന്നതടക്കമുള്ള സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നത് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍ സീസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

Arabia

ഉല്‍പ്പാദന വളര്‍ച്ച ലക്ഷ്യമിട്ട് നിക്ഷേപം തുടരുമെന്ന് അഡ്‌നോക്

അബുദാബി: സാമ്പത്തിക പ്രതിസന്ധിക്കിടയിലും 2030ലെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ലാഭത്തിനും പ്രവര്‍ത്തനക്ഷമതയ്ക്കും ഊന്നല്‍ നല്‍കിയുള്ള നിക്ഷേപ പരിപാടികള്‍ തുടരുമെന്ന് യുഎഇയിലെ പ്രമുഖ ഊര്‍ജ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്). ആഗോളതലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് സ്ഥിരതയുള്ളതും ആശ്രയിക്കാനാകുന്നതുമായ ഊര്‍ജവിതരണം ഉറപ്പാക്കുന്നതിനായി ഉല്‍പ്പാദ ശേഷി

Arabia

വൈറസിനെതിരെ സന്ധിയില്ലാ പോരാട്ടവുമായി ഗള്‍ഫ് രാജ്യങ്ങള്‍; ദുബായില്‍ രണ്ടാഴ്ച്ച ലോക്ഡൗണ്‍

സൗദി ജിദ്ദയ്ക്ക് സമീപമുള്ള ഏഴ് നഗരങ്ങള്‍ അട യുഎഇയില്‍ രാത്രികാല കര്‍ഫ്യൂ തുടരും ദുബായ്: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ച്ചത്തേക്കാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യ ജിദ്ദയുടെ പല ഭാഗങ്ങളും അടച്ചിട്ടു. വൈറസ് വ്യാപനം

Arabia

സൗദി-റഷ്യ തര്‍ക്കം രൂക്ഷമായി; ഇന്ന് നടക്കാനിരുന്ന ഒപെക് പ്ലസ് സമ്മേളനം മാറ്റിവെച്ചു

എണ്ണവിലത്തകര്‍ച്ചയില്‍ പരസ്പരം കുറ്റപ്പെടുത്തി സൗദിയും റഷ്യയും ഉല്‍പ്പാദന നിയന്ത്രണത്തില്‍ അമേരിക്ക പങ്കെടുക്കുന്ന കാര്യവും തീരുമാനമായില്ല റിയാദ്: എണ്ണ ഉല്‍പ്പാദന നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് പദ്ധതിയിട്ടിരുന്ന ഒപെക് പ്ലസ് സമ്മേളനം മാറ്റിവെച്ചു. എണ്ണവില തകര്‍ച്ചയ്ക്ക് കാരണക്കാര്‍ ആരെന്ന പേരിലുള്ള റഷ്യയും സൗദി

Arabia

അബ്ദുല്‍ഹമീദ് സയീദ് യുഎഇ കേന്ദ്രബാങ്ക് ഗവര്‍ണര്‍

ദുബായ്: രാജ്യത്തെ പുതിയ കേന്ദ്രബാങ്ക് ഗവണര്‍റായി അബ്ദുല്‍ഹമീദ് സയീദിനെ നിയമിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. ബാങ്കിംഗ്, ധനകാര്യ രംഗത്ത് 35 വര്‍ഷത്തെ അനുഭവ പരിചയമുള്ള വ്യക്തിയാണ് അബ്ദുല്‍ഹമീദ് സയീദ്. 2014 മുതല്‍ കേന്ദ്രബാങ്ക്

Arabia

റമദാന്‍: ഭക്ഷ്യവസ്തുക്കളുടെ സംഭരണം ഇരട്ടിയാക്കി അബുദാബി

അബുദാബി: റമദാന്‍ മാസത്തെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് അബുദാബി അവശ്യ ഭക്ഷ്യ വസ്തുക്കളുടെ സംഭരണം ഇരട്ടിയാക്കി. അബുദാബി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിതരണ കേന്ദ്രങ്ങളിലും രാജ്യത്തുടനീളമുള്ള കോര്‍പ്പറേറ്റ് സൊസൈറ്റികളിലുമാണ് റമദാന്‍ മാസത്തേക്കുള്ള കരുതല്‍ ശേഖരമെന്നോണം അബുദാബി കൂടുതല്‍ സാധനങ്ങള്‍ സംഭരിച്ചിരിക്കുന്നത്. പുണ്യമാസത്തെ വരവേല്‍ക്കാന്‍

Arabia

സൗദി അറേബ്യ അടിയന്തര ഒപെക് പ്ലസ് സമ്മേളനം വിളിച്ചു

റിയാദ്: എണ്ണവിപണിയെ സന്തുലിതമാക്കാനുള്ള ശ്രമമെന്നോണം സൗദി അറേബ്യ അടിയന്തര ഒപെക് പ്ലസ് സമ്മേളനത്തിന് ആഹ്വാനം ചെയ്തു. എണ്ണവിപണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സൗദി അറേബ്യ

Arabia

2020ല്‍ യുഎഇ 2.5 ശതമാനം ജിഡിപി വളര്‍ച്ച സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്

എണ്ണ-ഇതര മേഖലയുടെ ജിഡിപി വളര്‍ച്ച 0.1 ശതമാനത്തിലേക്ക് കൂപ്പുകുത്തും എണ്ണയുല്‍പ്പാദനത്തിലെ എട്ട് ശതമാനം വളര്‍ച്ച സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകും കൊറോണ വൈറസില്‍ ടൂറിസം മേഖല തളരും ദുബായ്: യുഎഇയിലെ എണ്ണ-ഇതര സമ്പദ് വ്യവസ്ഥ 2020 ആദ്യ പകുതിയില്‍ സ്തംഭനാവസ്ഥയില്‍ ആയിരിക്കുമെന്ന് ചാര്‍ട്ടേര്‍ഡ്

Arabia

ഗള്‍ഫിലെ അഞ്ച് ബാങ്കിംഗ് സംവിധാനങ്ങളുടെ വളര്‍ച്ചാ അനുമാനം മൂഡീസ് താഴ്ത്തി

ദുബായ്: ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ ആറില്‍ അഞ്ച് രാജ്യങ്ങളിലെയും ബാങ്കിംഗ് സംവിധാനങ്ങളുടെ വളര്‍ച്ചാ അനുമാനം മൂഡീസ് സ്റ്റേബിളില്‍ നിന്നും നെഗറ്റീവ് ആയി വെട്ടിക്കുറച്ചു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ബാങ്കിംഗ് മമേഖലയുടെ വളര്‍ച്ചാ കാഴ്ചപ്പാടാണ് എണ്ണവിലത്തകര്‍ച്ചയുടെയും

Arabia

പശ്ചിമേഷ്യന്‍ വിമാനക്കമ്പനികള്‍ക്കായി വീണ്ടും സഹായമഭ്യര്‍ത്ഥിച്ച് അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന

ലണ്ടന്‍: കൊറോണ വൈറസ് ആഗോള യാത്രാരംഗത്തെ നിശ്ചലമാക്കിയതിനെ തുടര്‍ന്ന് ഈ വര്‍ഷം 40 ശതമാനം വരുമാന നഷ്ടം പ്രതീക്ഷിക്കുന്ന പശ്ചിമേഷ്യയിലെ വിമാനക്കമ്പനികളെ പ്രാദേശിക സര്‍ക്കാരുകള്‍ സഹായിക്കണമെന്ന മുന്‍ അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടന (അയാട്ട). ഏറ്റവും പുതിയ കണക്കുകള്‍