Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യൂട്യൂബ് റെക്കോഡുകള്‍ കടപുഴക്ക് കെജിഎഫ് 2 ടീസര്‍

1 min read

ഈ വര്‍ഷം ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ കെജിഎഫ് 2ന്‍റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് . പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ ഇതുവരെയുള്ള പ്രൊമോവിഡിയോകളുടെയെല്ലാം റെക്കോഡുകള്‍ തകര്‍ത്താണ് യൂട്യൂബില്‍ മുന്നേറുന്നത്. 24 മണിക്കൂറിനുള്ളില്‍ എട്ടു കോടിയിലധികം പ്രേക്ഷകരെ സ്വന്തമാക്കാന്‍ ഈ ടീസറിനായി. ഇപ്പോള്‍ 10 കോടിക്ക് അടുത്ത് കാഴ്ചക്കാതെയും 50 ലക്ഷം ലൈക്കും ഈ വിഡിയോ നേടിയിട്ടുണ്ട്.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

കന്നഡയില്‍ നിന്നുള്ള ആദ്യത്തെ ആഗോള ഹിറ്റ് കെജിഎഫിന്‍റെ രണ്ടാം അധ്യായമാണ് ഈ ചിത്രം. യഷിന്‍റെ ജന്മദിനത്തിലാണ് കെജിഎഫ് 2-ന്‍റെ ആദ്യ ടീസര്‍ പുറത്തുവന്നിരിക്കുന്നത്

സഞ്ജയ് ദത്താണ് കെജിഎഫ് പ്രധാന വില്ലന്‍. കന്നഡയില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. കോളാര്‍ സ്വര്‍ണ ഖനികളിലൊന്നിന്റെ ചരിത്രത്തെ ഭാവന കൂടി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുന്ന കെജിഎഫ് സീരീസ് മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് എത്തുന്നത്. രവീണ ടണ്ഡനാണ് ചിത്രത്തിലെ മറ്റൊരു മുഖ്യ വേഷത്തില്‍ എത്തുന്നത്.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്
Maintained By : Studio3