Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഞ്ചാംപാതിര രണ്ടാം ഭാഗം ആറാം പാതിര പ്രഖ്യാപിച്ചു

മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ഉണ്ണിമായ, ഷറഫുദ്ദീന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ അഞ്ചാംപാതിരയുടെ രണ്ടാം ഭാഗം ആറാം പാതിര പ്രഖ്യാപിച്ചു. 2020ല്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ മലയാള സിനിമയായി കണക്കാക്കുന്ന ചിത്രമാണ് അഞ്ചാം പാതിര. ത്രില്ലര്‍ പരിചരണം കൊണ്ട് ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെ കുറിച്ചും മികച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് ചാക്കോച്ചന്‍ പറയുന്നു. .താരം അവതരിപ്പിക്കുന്ന ക്രൈം സൈക്കോളജിസ്റ്റ് കഥാപാത്രം കൈകാര്യം ചെയ്യുന്ന പുതിയൊരു കേസാണ് ആറാം പാതിരയില്‍ വരുന്നത്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ തന്നെയാണ് രണ്ടാംഭാഗവും നിര്‍മിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാമം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിക്കും. താമസിയാതെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം.

Maintained By : Studio3