Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021: മമ്മൂട്ടിയുടെ ആദ്യ റിലീസ് ‘ദി പ്രീസ്റ്റ്’

1 min read

ഈ വര്‍ഷം തിയറ്ററുകള്‍ തുറക്കുന്നതിന് പിന്നാലെ റിലീസിന് തയാറെടുക്കുന്നത് വന്‍ ചിത്രങ്ങള്‍. ആദ്യം തിയറ്ററുകളില്‍ എത്തുന്നവയുടെ കൂട്ടത്തില്‍ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റും’ ഉണ്ടാകുമെന്നാണ് വിവരം. കൊറോണ മൂലം ഷൂട്ടിംഗുകള്‍ നിര്‍ത്തുകയും തിയറ്ററുകള്‍ അടയ്ക്കുകയും ചെയ്തപ്പോള്‍ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് പ്രവര്‍ത്തന ഘട്ടത്തിലുണ്ടായിരുന്നത്. ബോബി-സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍ ആദ്യം തിയറ്ററുകളിലെത്തുമെന്നാണ് നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ വിഷു റീലീസ് ആയി പുറത്തെത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നതാണ് വണ്‍. രണ്ട് ദിവസത്തെ ചിത്രീകരണം കൂടി ചിത്രത്തിന് ബാക്കിയുണ്ടായിരുന്നു. ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റിലെ മെഗാ സ്റ്റാറിന്‍റെ രംഗങ്ങളെല്ലാം നേരത്തേ ചിത്രീകരിക്കപ്പെട്ടിരുന്നു. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ മാറിയതോടെ ബാക്കി ഷൂട്ടിംഗും പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നു. എന്നാല്‍ ആള്‍ക്കൂട്ടവും മമ്മൂട്ടിയും ആവശ്യമായതിനാല്‍ വണ്‍ പൂര്‍ത്തിയാക്കുന്നത് വൈകി. ഇപ്പോള്‍ ജനുവരി അവസാനത്തോടെ ഈ രംഗങ്ങള്‍ പൂര്‍ത്തിയാക്കും.

ഫെബ്രുവരിയിലാണ് പ്രീസ്റ്റ് റിലീസ് ചെയ്യുക എന്നാണ് വിവരം. വണ്‍ ഏപ്രില്‍ 1ന് റിലീസ് ഉണ്ടാകുമെന്നും സൂചനയുണ്ട്

Maintained By : Studio3