January 21, 2022

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തായ്‍ലന്‍റ് ഓപ്പണ്‍ നഷ്ടമാകും, സൈനയ്ക്ക് വീണ്ടും കോവിഡ്

1 min read

ചൊവ്വാഴ്ച തായ്‌ലൻഡ് ഓപ്പണ്‍ ആരംഭിക്കാനിരിക്കേ ഇന്ത്യയിട മുൻനിര ബാഡ്മിന്‍റണ്‍ താരങ്ങള്‍ സൈന നെഹ്‌വാളിനും എച്ച് എസ് പ്രണോയിക്കും വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു.തായ്‌ലൻഡ് ഓപ്പൺ (ജനുവരി 12-17), ടൊയോട്ട തായ്ലൻഡ് ഓപ്പൺ (ജനുവരി 19-24), എച്ച്എസ്ബിസി ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസ് 2020 (ജനുവരി 27-) എന്നിവ ഉൾപ്പെടുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നു.

“തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ സൈനയും പ്രണോയിയും കോവിഡ് -19 ആയി സ്ഥിരീകരിച്ചു. ബാങ്കോക്ക് ആശുപത്രിയിൽ 10 ദിവസം ക്വാറന്‍റെെനില്‍ തുടരും. അടുത്ത സമ്പര്‍ക്കം ഉള്ളതിനാല്‍ പി കശ്യപും ആശുപത്രിയിലേക്ക് പോകേണ്ടിവരും,” ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (ബി‌എ‌ഐ) വൃത്തങ്ങള്‍ വ്യക്തമാക്കി. മൂവര്‍ക്കും കഴിഞ്ഞ മാസം കോവിഡ് ബാധ ഉണ്ടായിരുന്നു. പിന്നീട് കോവിഡ് നെഗറ്റിവ് സ്ഥിരീകരിച്ചാണ ബാങ്കോക്കിലേക്ക് യാത്ര തിരിച്ചത്. ബാങ്കോക്കില്‍ എത്തിയ ശേഷം നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റിവ് ആയിരുന്നു.

Maintained By : Studio3