August 14, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോര്‍മുല 2: കാര്‍ലിന്‍ ജെഹാന്‍ ദാരുവാല സഖ്യം തുടരും

ജൂനിയര്‍ ടീമിന്റെ ഭാഗമായി ജെഹാന്‍ തുടരുമെന്ന് റെഡ്ബുള്‍ റേസിംഗ് ഇതോടൊപ്പം വ്യക്തമാക്കി

ഈ വര്‍ഷത്തെ ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പില്‍ കാര്‍ലിന്‍ ടീമിനായി ഇന്ത്യയുടെ ജെഹാന്‍ ദാരുവാല മല്‍സരിക്കും. ഇതുസംബന്ധിച്ച കരാറില്‍ ജെഹാന്‍ ദാരുവാല ഒപ്പുവെച്ചു. മാത്രമല്ല, തങ്ങളുടെ ജൂനിയര്‍ ടീമിന്റെ ഭാഗമായി ജെഹാന്‍ തുടരുമെന്ന് റെഡ്ബുള്‍ റേസിംഗ് ഇതോടൊപ്പം വ്യക്തമാക്കി. 2020 ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പിലും കാര്‍ലിന്‍ ഡ്രൈവറായിരുന്നു മുംബൈ സ്വദേശിയായ 22 കാരന്‍ ജെഹാന്‍ ദാരുവാല.

കാര്‍ലിന്‍ ജെഹാന്‍ ദാരുവാല സഖ്യം തുടര്‍ച്ചയായ രണ്ടാം സീസണിലാണ് എഫ്2 ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത്. 2020 സീസണിലെ ബഹ്‌റൈന്‍ ജിപിയില്‍ ജെഹാന്‍ ദാരുവാല തന്റെ ആദ്യ റേസ് വിജയം കരസ്ഥമാക്കിയിരുന്നു.

  യെസ്ദി റോഡ്സ്റ്ററിന്റെ ആദ്യ ഉടമയായി ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്

റെഡ്ബുള്‍ ജൂനിയര്‍ ടീമില്‍ തുടരുന്നതോടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറാനുള്ള ദാരുവാലയുടെ പ്രതീക്ഷകള്‍ വലുതാവുകയാണ്. നാല് തവണ എഫ്1 ലോക ചാമ്പ്യനായ സെബാസ്റ്റ്യന്‍ വെറ്റല്‍, മാക്‌സ് വെര്‍സ്റ്റപ്പന്‍, ഡാനിയല്‍ റിക്കിയാര്‍ഡോ എന്നിവര്‍ റെഡ്ബുള്‍ ജൂനിയര്‍ ടീമില്‍നിന്ന് വളര്‍ന്നുവന്നവരാണ്. 2020 സീസണില്‍ ദാരുവാലയുടെ കാര്‍ലിന്‍ ടീംമേറ്റ് ആയിരുന്ന യുകി സുനോദ ഈ വര്‍ഷം ആല്‍ഫ ടൗറി ടീമിനായി ഫോര്‍മുല വണ്ണില്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുകയാണ്.

 

Maintained By : Studio3