Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോലിക്കും അനുഷ്കയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ്. ആദ്യമായി അച്ഛനായതിന്‍റെ സന്തോഷം കോലി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുള്ളത്. ഓസ്ട്രേലിയയില്‍ പര്യടനത്തിനിടെ, കുഞ്ഞിന്‍റെ ജനന സമയത്ത് അനുഷ്കയ്ക്കൊപ്പം നില്‍ക്കുന്നതിനായി കോലി നാട്ടിലേക്ക് തിരിച്ചിരുന്നു.

” ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാർഥനങ്ങൾക്കും സ്നേഹത്തിനും ആശംസകൾക്കും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു.” കോലി ട്വീറ്റ് ചെയ്തു.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്
Maintained By : Studio3