Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മ്യൂച്വല്‍ ഫണ്ടുകള്‍ വ്യക്തിഗത നിക്ഷേപകര്‍ക്കുള്ള മികച്ച ഉപകരണം

  • മയൂഖ് ദത്ത
    ചീഫ് ബിസിനസ് ഓഫീസര്‍, ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്

സമീപ കാലത്ത് മ്യൂച്വല്‍ ഫണ്ടു നിക്ഷേപങ്ങള്‍ വന്‍തോതില്‍ വളരുകെ മാത്രമല്ല, അവയുടെ സ്വഭാവം തന്നെ മാറിയിട്ടുണ്ട്. സമ്പത്ത് സൃഷ്ടിക്കുന്നതിനോടുള്ള ഇന്ത്യന്‍ നിക്ഷേപകരുടെ സമീപനത്തില്‍ ഉണ്ടായ മാറ്റമാണ് ഇതു വെളിപ്പെടുത്തുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ വക വെയ്ക്കാതെ എസ്‌ഐപികളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുകയാണ്. ലക്ഷ്യബോധത്തോടെയുള്ള വളര്‍ച്ചയാണിത്. കൂടാതെ, ക്ഷമയും അച്ചടക്കവും സ്ഥിരോത്സാഹവുമുള്ള നിക്ഷേപകരുടെ സഞ്ചയത്തിനെയാണ് ഈ വ്യവസായത്തിന്റെ കുതിപ്പ് പ്രതിഫലിപ്പിക്കുന്നത്. ഇന്ന് ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രധാന നിക്ഷേപമാര്‍ഗങ്ങളിലൊന്ന് മ്യൂച്വല്‍ ഫണ്ടുകളാണ്. സമീപ കാല പ്രവണതകള്‍ നിക്ഷേപകരുടെ ക്ഷമയും പക്വതയുമാണ് കാണിക്കുന്നത്. വിപണിയിലെ അസ്ഥിരതകള്‍, വര്‍ധിക്കുന്ന പലിശ നിരക്കുകള്‍, ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവയ്ക്കിടയിലും മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് ശക്തമായി തുടരുന്നു. പ്രത്യേകിച്ച് ചെറുകിട നിക്ഷേപകരില്‍ നിന്ന്. അവിശ്വസനീയമായ വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം ഗണ്യമായി വര്‍ധിച്ചു. 2026 ഏപ്രില്‍ 30 ലെ കണക്കുകളനുസരിച്ച് ഇത് 81.92 ലക്ഷ കോടി രൂപ മറി കടന്നു. വിപണിയുടെ പ്രകടനം മാത്രമല്ല, സുസ്ഥിരമായ പണമൊഴുക്കു കൂടിയാണ് ഇതു തെളിയിക്കുന്നത്. മൊത്തം ചെറുകിട നിക്ഷേപക അക്കൗണ്ടുകളുടെ എണ്ണം 27 കോടി കവിഞ്ഞു. ഇക്വിറ്റി, ഹൈബ്രിഡ്, പ്രത്യേക ലക്ഷ്യങ്ങളോടെയുള്ള പദ്ധതികള്‍ എന്നിവയ്ക്കാണ് പ്രിയം കൂടുതല്‍. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള നിക്ഷേപമാണ് ഏറെയും. ഈ ഘട്ടത്തിലെ ഒരു നിര്‍ണ്ണായകമായ പ്രത്യേകത എസ്‌ഐപികളിലേക്കുള്ള സുസ്ഥിരമായ പണമൊഴുക്കാണ്. വിപണിയില്‍ കാലാകാലങ്ങളില്‍ തിരുത്തലുകളും മ്യൂല്യ വ്യതിയാനങ്ങളും ഉണ്ടായിട്ടും 2026 ഏപ്രില്‍ 30 വരെ എസ്‌ഐപി നിക്ഷേപം 31,115 കോടി രൂപ മറി കടന്നിട്ടുണ്ട്. ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ വക വെയ്ക്കാതെ, അച്ചടക്കത്തോടെ, സമയ ബന്ധിതമായി സമ്പത്തു സൃഷ്ടിക്കാനാണ് നിക്ഷേപകര്‍ക്കു താല്‍പര്യം. 10 കോടിയിലേറെ സജീവ അക്കൗണ്ടുകളുള്ള എസ്‌ഐപിയില്‍ ചെറുകിട നിക്ഷേപകര്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. പരമ്പാരാഗതമായി വന്‍കിട ഓഹരികളോടു പുലര്‍ത്തിപ്പോന്ന ആഭിമുഖ്യം, വൈവിധ്യവല്‍ക്കരണത്തിലേക്കു വഴി മാറുന്നതാണ് ഈയിടെയായി കണ്ടു വരുന്നത്. മിഡ് കാപ്, സ്‌മോള്‍ കാപ്്, പ്രത്യേക മേഖലകളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ എന്നിവയിലേക്കുള്ള ഒരു വിഭാഗം നിക്ഷേപകരുടെ പ്രകടമായ മാറ്റം റിസ്‌കെടുക്കാനുള്ള സന്നദ്ധതയാണ് വെളിപ്പെടുത്തുന്നത്. അതേ സമയം ഇന്‍ഡെക്‌സ് ഫണ്ടുകളിലും ഇടിഎഫുകളിലും നിക്ഷേപിക്കാനുള്ള പ്രവണതയും കാണപ്പെടുന്നുണ്ട്. നിക്ഷേപസംബന്ധമായ അറിവും ചിലവു കുറവുമാണ് ഇതിലേക്കു നയിക്കുന്നത്. ഈ രണ്ടു പ്രവണതകളും സൂചിപ്പിക്കുന്നത് നിക്ഷേപകര്‍ ലാഭവും വെല്ലുവിളികളും നേരിടാന്‍ ഒരു പോലെ സന്നദ്ധരാണ് എന്നാണ്.
ഡിജിറ്റലൈഷേന് ഈ മാറ്റത്തില്‍ വലിയ പങ്കുണ്ട്. സൗകര്യം മാത്രം കണക്കാക്കിയല്ല ഇത്. കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ഉള്‍ക്കാഴ്ചകള്‍, ആവശ്യത്തിനനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള സൗകര്യം, തടസമില്ലാതെ അവ നടപ്പാക്കാനുള്ള സാധ്യത എന്നിവയെല്ലാം ഡിജിറ്റല്‍ പ്ലാറ്റ്്‌ഫോമുകള്‍ നല്‍കിയ സൗകര്യങ്ങളാണ്. കോവിഡാനന്തരം വിപണിയില്‍ പ്രവേശിച്ച പുതു നിക്ഷേപകരെ, അറിവുകളുടെ ഡിജിറ്റല്‍ ശൃംഖല, ധന സംബന്ധമായ കാര്യങ്ങള്‍ പങ്കു വെയ്ക്കുന്ന നവ മാധ്യങ്ങളുടെ വളര്‍ച്ച എന്നിവ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. സെബി ഉള്‍പ്പടെയുള്ള വിപണി നിയന്ത്രണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുള്ള പിന്തുണ ഈ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായകമായി. സുതാര്യത, റിസ്‌ക് കൈകാര്യം ചെയ്യല്‍, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്ന ഒരു സംവിധാനം നിക്ഷേപകരുടെ ആത്മ വിശാസം നിലനിര്‍ത്താന്‍ കാര്യമായി സഹായിച്ചിട്ടുണ്ട്, പ്രത്യേകിച്ച് വിപണിയിലെ അസ്ഥിരതയുടെ ഘട്ടങ്ങളില്‍. ഇത്തരം നിയന്ത്രണ സ്ഥാപനങ്ങളുടെ ഉദാര സമീപനവും, യുക്തിസഹമായ നിരക്കുകളും, നിക്ഷേപകരുടെ അഭിരുചിക്കനുസരിച്ചു തയാറാക്കിയ പദ്ധതികളും കൂടുതല്‍ സഹായകമായി മാറി. മ്യൂച്വല്‍ ഫണ്ടുകളിലെ വന്‍ തോതിലുള്ള പണമൊഴുക്ക് പ്രതിഫലിപ്പിക്കുന്നത്, കുറഞ്ഞ ലാഭം നല്‍കുന്ന ആസ്തികളില്‍ നിന്ന് കൂടതല്‍ നേട്ടം നല്‍കുന്ന സാമ്പത്തിക ഉപകരണങ്ങളിലേക്കുള്ള ഘടനാപരമായ മാറ്റമാണ്. രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളര്‍ച്ച, വ്യക്തികളുടെ കൈവശമുള്ള പണത്തിലുണ്ടായ വര്‍ധന, പണപ്പെരുപ്പത്തെ മറികടക്കുന്ന ലാഭത്തെക്കുറിച്ചുള്ള അറിവ് എന്നിവയെല്ലാം ചേര്‍ന്ന് ഈ മാറ്റം ശക്തമാക്കി. എങ്കിലും, ചില സമീപ കാല പ്രവണതകള്‍ നിക്ഷേപകര്‍ക്ക് അതിരു വിട്ട പ്രതീക്ഷകള്‍ പാടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. ചില മേഖലകളിലെ ഓഹരികളില്‍ കാണപ്പെടുന്ന ഉയര്‍ന്ന വില നിലവാരവും, ആഗോള അനിശ്ചിതത്വങ്ങളും നിക്ഷേപം നടത്തുമ്പോള്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെയാണ്. വൈവിധ്യവും, പ്രൊഫഷണല്‍ മാനേജ്‌മെന്റും റിസ്‌ക് കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള നിരവധി പദ്ധതികളുമാണ് അവയുടെ കൈമുതല്‍. വെറും നിക്ഷേപത്തിനു പകരം അവയുടെ ഗുണ നിലവാരം ഉറപ്പു വരുത്തുക എന്നതിലേക്ക് മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ ലക്ഷ്യം മാറിക്കൊണ്ടിരിക്കുന്നു. വിപണിയുടെ ഉയര്‍ച്ച താഴ്ചകളില്‍ പതറാതെ, ലക്ഷ്യാധിഷ്ഠിതമായി നിക്ഷേപം നടത്താന്‍ അവരെ പ്രേരിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മ്യൂച്വല്‍ ഫണ്ടുകളുടെ ഈ മുന്നേറ്റം സൂചിപ്പിക്കുന്നത്, ഇത് വ്യക്തിഗത നിക്ഷേപകര്‍ക്കുള്ള ഒരു മികച്ച ഉപകരണം മാത്രമല്ല, ഇന്ത്യയുടെ ധനകാര്യ വളര്‍ച്ചയിലേക്കുള്ള ഒരു നിര്‍ണ്ണായക അടിത്തറ കൂടിയാണ് എന്നതാണ്.

  റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാരം

(മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധയോടെ വായിക്കുക )

Maintained By : Studio3