Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം ഇരട്ടിയാക്കി മെഴ്‌സിഡസ് ബെൻസ്

1 min read

കൊച്ചി: ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ തങ്ങളുടെ എക്കാലത്തെയും ഉയർന്ന പകുതി വർഷത്തെ വിൽപ്പന കൈവരിച്ചു. മികച്ച ഉൽപ്പന്നങ്ങളും വിപണിയിലെ അനുകൂല സാഹചര്യങ്ങളും കാരണം 2026-ന്റെ രണ്ടാം പാദത്തിലും (Q2) കമ്പനി ഇരട്ട അക്ക വളർച്ച നിലനിർത്തി. ജനുവരി – ജൂൺ 2026 ഈ കാലയളവിൽ കമ്പനി 9,768 പുതിയ കാറുകൾ വിറ്റഴിച്ചു. ഇത് 2025-ലെ ഇതേ കാലയളവിലെ വിൽപ്പനയേക്കാൾ (9,013 യൂണിറ്റുകൾ) 9% വളർച്ച രേഖപ്പെടുത്തുന്നു. രണ്ടാം പാദത്തിൽ 4,637 കാറുകൾ റീട്ടെയ്ൽ ചെയ്തുകൊണ്ട് കമ്പനി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ചു. മുൻവർഷത്തെക്കാൾ (4,238 യൂണിറ്റുകൾ) 10% വർദ്ധനവാണ് ഇതിലുണ്ടായത്. എസ്-ക്ലാസ് (S-Class), മെഴ്‌സിഡസ്-മേബാക്ക് (Mercedes-Maybach), എഎംജി (AMG), പുതിയ വി-ക്ലാസ് (V-Class) എന്നിവ ഉൾപ്പെടുന്ന ഈ ആഡംബര വിഭാഗത്തിൽ 20%-ലധികം വളർച്ച രേഖപ്പെടുത്തി. മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ച ആകെ കാറുകളിൽ 28% ഈ വിഭാഗത്തിൽ നിന്നാണ്. നിലവിൽ ഈ വിഭാഗത്തിലെ ചില ജനപ്രിയ മോഡലുകൾക്ക് 4 മാസം മുതൽ ഒരു വർഷം വരെ (AMG G 63) കാത്തിരിപ്പ് കാലാവധിയുണ്ട്. പ്രത്യേകിച്ചും, മെഴ്‌സിഡസ്-എഎംജി (Mercedes-AMG) മോഡലുകളുടെ വിൽപ്പനയിൽ 50% ശക്തമായ വളർച്ചയാണ് ഉണ്ടായത്. മെഴ്‌സിഡസ് ബെൻസിന്റെ ആകെ വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം ഇരട്ടിയായി 14% ആയി ഉയർന്നു (2026 രണ്ടാം പാദത്തിൽ). 1.4 കോടി രൂപയ്ക്ക് മുകളിലുള്ള ടോപ്പ്-എൻഡ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 2026 രണ്ടാം പാദത്തിൽ 85% വളർച്ച രേഖപ്പെടുത്തി. ടോപ്പ്-എൻഡ് വിഭാഗത്തിൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. ഇതിൽ 1.4 കോടി രൂപ വിലയുള്ള ഇക്യുഎസ് എസ്‌യുവി (EQS SUV) ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ. സി-ക്ലാസ്, ജിഎൽസി, ജിഎൽഇ എസ്‌യുവികൾ ഉൾപ്പെടുന്ന കോർ വിഭാഗം മികച്ച പ്രകടനം തുടർന്നു. ഇതിൽ ലോങ് വീൽബേസ് ഇ-ക്ലാസ് (LWB E-Class) ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലക്ഷ്വറി കാറായി തുടരുന്നു. പുതിയ സിഎൽഎ ബിഇവി (CLA BEV), ജിഎൽഎ എസ്‌യുവി (GLA SUV) എന്നിവയുടെ കരുത്തിൽ എൻട്രി ലക്ഷ്വറി വിഭാഗം രണ്ടാം പാദത്തിൽ 29% മുതൽ 30% വരെ വളർച്ച കൈവരിച്ചു. പുതിയ സാങ്കേതികവിദ്യകളോടും ആഡംബര മോഡലുകളോടും ഇന്ത്യൻ ഉപഭോക്താക്കൾക്കുള്ള താല്പര്യമാണ് ഈ റെക്കോർഡ് വിൽപ്പനയ്ക്ക് കാരണം. വിപണിയിലെത്തി ഏതാനും ദിവസങ്ങൾക്കകം തന്നെ പുതിയ സിഎൽഎ ബിഇവി (CLA BEV) പൂർണ്ണമായും വിറ്റഴിഞ്ഞു. ഉപഭോക്താക്കൾ ഈ കാറിനായി 5 മുതൽ 6 മാസം വരെ കാത്തിരിക്കാൻ തയ്യാറാണ്. പുതിയ വി-ക്ലാസ് (V-Class) ബുക്കിംഗ് 2026 ജൂലൈയിൽ പുനരാരംഭിക്കും, വരാനിരിക്കുന്ന ഉത്സവ സീസണിൽ ഇതിന്റെ ഡെലിവറി നടക്കും.”, മെഴ്‌സിഡസ് ബെൻസ് ഇന്ത്യ, മാനേജിംഗ് ഡയറക്ടർ & സിഇഒ. സന്തോഷ് അയ്യർ പറഞ്ഞു.

  സംരംഭകർക്കുള്ള വ്യക്തിഗത ബിസിനസ് വായ്പകളിൽ വൻ വർധന
Maintained By : Studio3