ഏജീസ് ഫെഡറല്‍ ലൈഫ് ഇൻഷുറൻസ് ഇൻഡിജീനിയസ് ഫണ്ട്
കൊച്ചി: സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ഏജീസ് ഫെഡറല്‍ ലൈഫ് ഇൻഷുറൻസ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളിലൂടെ നിക്ഷേപിക്കാനാകുന്ന പുതിയ തീമാറ്റിക് നിക്ഷേപ പദ്ധതിയായ ഇൻഡിജീനിയസ് ഫണ്ട് പുറത്തിറക്കി. ഇന്ത്യയുടെ സാമ്പത്തിക വളർച്ച, തദ്ദേശീയവൽക്കരണം, നൂതനാശയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസുകളിലാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം, തദ്ദേശീയവൽക്കരണം, നൂതനാശയങ്ങൾ എന്നീ മൂന്ന് ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ ഫണ്ട് ഒരുക്കിയിരിക്കുന്നത്. ലാർജ്ക്യാപ്, മിഡ്ക്യാപ്, സ്മോൾക്യാപ് കമ്പനികളിൽ വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങൾ നൽകുന്ന ഒരു ഓപ്പൺ-എൻഡഡ് ഇക്വിറ്റി ഫണ്ടാണിത്. ഇന്ത്യയിലെ മുൻനിര മാർക്കറ്റ് സൂചികകളിലൊന്നായ ബിഎസ്ഇ 500 ആണ് ഈ ഫണ്ടിന്റെ ബെഞ്ച്മാർക്ക്. പുതിയ ഫണ്ട് ഓഫർ ജൂലൈ 10-ന് ആരംഭിച്ചു. ഒരു യൂണിറ്റിന് 10 രൂപയാണ് പ്രാരംഭ നെറ്റ് അസറ്റ് വാല്യൂ. ഈ ഫണ്ട് പ്രധാനമായും ഇക്വിറ്റി അധിഷ്ഠിത നിക്ഷേപ തന്ത്രമാണ് പിന്തുടരുന്നത്. 80 മുതൽ 100 ശതമാനം വരെ ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലുമായിരിക്കും നിക്ഷേപം നടത്തുക. ബാക്കി തുക ആവശ്യത്തിന് ധനലഭ്യത ഉറപ്പാക്കുന്നതിനായി ക്യാഷ്, മണി മാർക്കറ്റ് പദ്ധതികളിൽ നിക്ഷേപിക്കും.
