Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാരം

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഇന്നവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിടിഡബ്ല്യു) അംഗീകാരം. ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങളില്‍ (മിഡ്-സൈസ്) 24 -ാം സ്ഥാനത്തേക്കാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച തൊഴിലിട സംസ്കാരമുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ആഗോള അതോറിറ്റിയാണ് ജിപിടിഡബ്ല്യു. മുംബൈയില്‍ നടന്ന ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാര ചടങ്ങില്‍ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ ടാലന്‍റ് അക്വിസിഷന്‍ അസോസിയേറ്റ് മാനേജര്‍ റോഷ്നി സുരേഷ്, ചീഫ് ആര്‍ക്കിടെക്റ്റും ടെക്നോളജി പ്രാക്ടീസസ് മേധാവിയുമായ മുഹമ്മദ് ഹസീല്‍, പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ മേധാവി ജിതിന്‍ ചക്കാലക്കല്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ഇന്ത്യയിലെ മികച്ച 50 ഇടത്തരം കമ്പനികളില്‍ ഒന്നെന്ന ജിപിടിഡബ്ല്യു വിന്‍റെ അംഗീകാരം ലഭിക്കുന്നത്. ജീവനക്കാര്‍ക്ക് ലഭിക്കുന്ന മികച്ച അനുഭവങ്ങളിലൂടെ സുസ്ഥിരമായ ബിസിനസ്സ് വളര്‍ച്ച ആരംഭിക്കുമെന്ന് വിശ്വസിക്കുന്നതായി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ മേധാവി ജിതിന്‍ ചക്കാലക്കല്‍ പറഞ്ഞു. റിഫ്ളക്ഷന്‍സിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മികച്ച അനുഭവങ്ങളുടേയും സ്ഥിരതയുടേയും പ്രതിഫലനമാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷം ലഭിക്കുന്ന ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍. റിഫ്ളക്ഷന്‍സിലെ ജീവനക്കാര്‍ക്ക് നല്ല അനുഭവങ്ങള്‍ നല്കുന്നതിനായി വിവിധ കാര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനൊപ്പം ചില പരിഷ്കാരങ്ങളും കൊണ്ടുവരാറുണ്ട്. ഞങ്ങളുടെ ടീമിലെ ജീവനക്കാരുടെ പിന്തുണയോടെയാണ് അത് നടപ്പിലാക്കുന്നത്. ആഗോളതലത്തില്‍ വികസിക്കുന്നതിനാവശ്യമായ നവീകരണവും ചടുലതയും നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് റിഫ്ളക്ഷന്‍സിനെ മുന്നോട്ട് നയിക്കുന്നത്. ഇതിനായി പ്രവര്‍ത്തിക്കുന്ന ഓരോ ജീവനക്കാരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണത്തില്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, എഐ, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആഗോള സാങ്കേതിക നവീകരണ സേവന ദാതാവാണിത്. ഉയര്‍ന്ന ഗുണനിലവാരത്തിനും സുരക്ഷയ്ക്കുമുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സര്‍ട്ടിഫിക്കേഷനുകള്‍ കമ്പനി നേടിയിട്ടുണ്ട്. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ തൊഴിലിടങ്ങളുടെ നിലവാരത്തിലെ ആഗോള മാനദണ്ഡമാണ്. ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളുടെ നിലവാരം അളക്കാന്‍ ജിപിടിഡബ്ല്യു വിന്‍റെ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലൂടെ സാധിക്കും.

  കൃത്യനിഷ്ടയുള്ള വിമാനക്കമ്പനികളിൽ ഒന്നായി എയർ ഇന്ത്യ
Maintained By : Studio3