Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്റ്റാര്‍ട്ടപ്പുകൾക്ക് കെഎസ് യുഎം ലീപ് സെന്ററുകള്‍ ഉപയോഗിക്കുന്നതിന് അപേക്ഷിക്കാം

1 min read

കാസർഗോഡ്: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ് യുഎം) കാസർഗോഡ് ലീപ്(ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്പെർ) സെന്ററിൽ സബ്സിഡി നിരക്കിൽ കോ-വർക്കിംഗ്സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് യോഗ്യരായ സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാനഗറിൽ പ്രവർത്തിക്കുന്ന എഎസ്എപി(അസാപ്) കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് ലീപ് കൊവര്‍ക്ക്സ് പ്രവര്‍ത്തിക്കുന്നത്. പ്ലഗ്-ആൻഡ്-പ്ലേ വർക്ക്‌സ്റ്റേഷനുകൾ, സ്വകാര്യ ഓഫീസ് സ്പേസുകൾ, മീറ്റിംഗ് റൂമുകൾ , ഇന്റർനെറ്റ്, ക്ലൗഡ് ക്രെഡിറ്റുകൾ എന്നിവ ഉൾപ്പെടെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും വളർച്ചയ്ക്കും ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. കെഎസ് യുഎം യുണീക് ഐഡിയും ഡിപിഐഐടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അംഗീകാരവും ആവശ്യമാണ്. താൽപര്യമുള്ള സ്റ്റാർട്ടപ്പുകൾ leap.startupmission.in എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8593855388 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന്.

  സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന സഖ്യത്തിലേക്ക്: ഭാരത-ഇന്തോനേഷ്യ ബന്ധങ്ങളിലെ നവയുഗം
Maintained By : Studio3