Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നത്തിങ് ഫോണ്‍ (4ബി) വിപണിയിൽ

1 min read

mobile app.

കൊച്ചി: കണ്‍സ്യൂമര്‍ ടെക്‌നോളജി ബ്രാന്‍ഡായ നത്തിങ്ങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ നത്തിങ് ഫോണ്‍ (4ബി) അവതരിപ്പിച്ചു. മുന്‍ മോഡലായ ഫോണ്‍ (4എ) സീരീസിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് (ബി) സീരീസിലെ ആദ്യ ഫോണായി കമ്പനി ഇത് വിപണിയില്‍ എത്തിക്കുന്നത്. നത്തിങ്ങിന്റെ മികച്ച ഡിസൈന്‍, കരുത്തുറ്റ പ്രകടനം, എഐ ഫീച്ചറുകള്‍ എന്നിവ ചേരുന്നതാണ് പുതിയ ഫോണ്‍ (4ബി). ക്വാല്‍കോമിന്റെ ഏറ്റവും പുതിയ 4എന്‍എം പ്രോസസ്സറായ സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 4 ആണ് ഇതിന് കരുത്തേകുന്നത്. മുന്‍ മോഡലുകളെക്കാള്‍ മികച്ച പ്രകടനവും എഐ ശേഷിയും ഇത് വാഗ്ദാനം ചെയ്യുന്നു. നത്തിങ് ഫോണുകളിലെ എക്കാലത്തെയും വലിയ ബാറ്ററിയുമായാണ് ഫോണ്‍ (4ബി) എത്തുന്നത്. 33വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. വെറും 30 മിനിറ്റിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. 50എംപി ഒഐഎസ് മെയിന്‍ ക്യാമറ, 119° അള്‍ട്രാ-വൈഡ് ക്യാമറ എന്നിവയുമുണ്ട്. 4കെ വീഡിയോ റെക്കോര്‍ഡിംഗിന് പുറമെ, ഒരേസമയം മുന്‍-പിന്‍ ക്യാമറകളില്‍ വീഡിയോ പകര്‍ത്താന്‍ സഹായിക്കുന്ന ഡ്യുവല്‍ ക്യാപ്ചര്‍ സംവിധാനവും ഇതിലുണ്ട്. 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സും എച്ച്ഡിആര്‍ 10+ പിന്തുണയും ഇതിലുണ്ട്. ബ്ലാക്ക്, വൈറ്റ്, ബ്ലൂ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഐപി 64 ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റ്റന്‍സുള്ള ഈ ഫോണില്‍ നത്തിങ്ങിന്റെ പ്രശസ്തമായ ഗ്ലിഫ് ഇന്റര്‍ഫേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 4.1-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ചാറ്റ്ജിപിടി, ഗൂഗിള്‍ ജെമിനി, സര്‍ക്കിള്‍ ടു സെര്‍ച്ച് തുടങ്ങിയ മികച്ച എഐ ടൂളുകളും ഇതിലുണ്ട്. ഐപിഎല്‍ ക്രിക്കറ്റ് ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ നത്തിങ്, ക്ലബ്ബിന്റെ രണ്ടാം ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനായി ഫോണിന്റെ പ്രത്യേക ആര്‍സിബി എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേക പാക്കേജിംഗില്‍ എത്തുന്ന ചുവപ്പ് നിറത്തിലുള്ള ഈ എക്‌സ്‌ക്ലൂസീവ് മോഡല്‍ ബെംഗളൂരുവിലെ നത്തിങ് ഫ്‌ലാഗ്ഷിപ്പ് സ്റ്റോറില്‍ മാത്രമായിരിക്കും ലഭ്യമാവുക. രണ്ട് വേരിയന്റുകളിലാണ് നത്തിങ് ഫോണ്‍ (4ബി) വിപണിയില്‍ എത്തുന്നത്: 34,999 രൂപ വിലവരുന്ന 8ജിബി റാമും 128ജിബി സ്റ്റോറേജ് ഉള്ള നത്തിങ് ഫോണ്‍ (4ബി) ബാങ്ക് ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടെ 29,999 രൂപയ്ക്കും, 38,999 രൂപ വിലവരുന്ന 8ജിബി റാമും 256 ജിബി സ്റ്റോറേജ് ഉള്ള നത്തിങ് ഫോണ്‍ (4ബി) ബാങ്ക് ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടെ 33,699 രൂപയ്ക്കും ലഭ്യമാണ്. ജൂലൈ 14 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, വിജയ് സെയില്‍സ് തുടങ്ങിയ പ്രമുഖ റീട്ടെയില്‍ വഴി ഈ ഫോണ്‍ ലഭ്യമാണ്.

  മഹീന്ദ്ര യുവോടെക് പ്ലസ് 585 ഡിഐ വി1 ട്രാക്ടർ
Maintained By : Studio3