Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡെല്‍ഹിയില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനമായി കുറഞ്ഞു

1 min read

National

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയാകുന്നത്

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലെ കോവിഡ്-19 പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനമായി കുറഞ്ഞു. ശനിയാഴ്ച 2,200 പുതിയ കേസുകള്‍ മാത്രമാണ് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഠിനമായ രണ്ടാം തരംഗത്തിന് സാക്ഷ്യം വഹിച്ച ഡെല്‍ഹി ജനതയെ സംബന്ധിച്ചെടുത്തോളം ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.

ഒരു പ്രദേശത്തെ രോഗവ്യാപനം അളക്കുന്നതില്‍ നിര്‍ണായകമായ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് വെള്ളിയാഴ്ച 4.74 ശതമാനമായിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡെല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാകുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 31നാണ് കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തത് – 2.71 ശതമാനം.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

രോഗനിരക്കും പോസിറ്റിവിറ്റി നിരക്കും കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നും കര്‍ശനമായി പാലിക്കണമെന്ന് ഡിജിറ്റല്‍ പ്രസ്സ് കോണ്‍ഫറന്‍സില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ കണ്ണി പൊട്ടിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യണണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാഴ്ച കാലയളവില്‍ പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളെ രോഗം നിയന്ത്രണവിധേയമായ മേഖലകളായി കണക്കാക്കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. അഞ്ചാഴ്ച നീണ്ട ലോക്ക്ഡൗണിലൂടെ ഡെല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ 28,000ത്തില്‍ (ഏപ്രില്‍ 22ന്) നിന്നുമാണ് 2,2200ലേക്ക് എത്തിയത്.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ
Maintained By : Studio3