Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫ്ഗാന്‍: ബാംഗ്ലാന്‍ പ്രവിശ്യയില്‍ സേന പ്രത്യാക്രമണം നടത്തി

1 min read

കാബൂള്‍: ബാംഗ്ലാന്‍ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി താലിബാന്‍ തീവ്രവാദികളെ വധിച്ചതായി അഫ്ഗാന്‍ സേന അവകാശപ്പെട്ടു. താലിബാനാണ് ആദ്യം ആക്രമണം ആരംഭിച്ചത്. സര്‍ക്കാര്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകര്‍ക്ക് നാശം നേരിട്ടത്.”കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നിരവധി സായുധ കലാപകാരികള്‍ കൊല്ലപ്പെട്ടു. നഹ്രിന്‍, ബാംഗ്ലാന്‍-ഇ-മര്‍ക്കസായ്, ഡാന്‍-ഇ-ഘോറി ജില്ലകള്‍ക്കു നേരെയുള്ള താലിബാന്‍ ആക്രമണങ്ങളെ പരാജ്യപ്പെടുത്തി’ അധികൃതര്‍ പറയുന്നു. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാകുമെന്നും അവര്‍ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താലിബാന്‍ തീവ്രവാദികള്‍ ബാഗ്ലാന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി 100 ഓളം താലിബാന്‍ പോരാളികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബാംഗ്ലാനിലെ സേനാവിഭാഗത്തിലുള്ള ബ്രിഗേഡിയര്‍ സഫിഹുള്ള മുഹമ്മദി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, പോരാട്ടം തുടരുകയാണെന്നും തങ്ങളുടെ നിലപാടുകള്‍ സംരക്ഷിക്കുകയാണെന്നും താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് സര്‍ക്കാര്‍ വാദം നിഷേധിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

മെയ് ഒന്നിന് യുഎസ് നേതൃത്വത്തിലുള്ള സേന പിന്മാറാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ താലിബാന്‍ തീവ്രവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.ഹെല്‍മണ്ട്, സാബൂള്‍, ബാഗ്ലാന്‍, ഹെറാത്ത്, ഫറാ, ഫരിയാബ്, തഖാര്‍, ബദാക്ഷന്‍ പ്രവിശ്യകളില്‍ താലിബാന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും നിരവധി തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു

Maintained By : Studio3