Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ന്യൂഡല്‍ഹിയില്‍ 400 ദശലക്ഷം ലിറ്റര്‍ ജലം നിറക്കല്‍ പദ്ധതിയുമായി ആമസോണ്‍

ന്യൂഡല്‍ഹി: ജലക്ഷാമവും ഭൂഗര്‍ഭജലത്തിന്‍റെ അമിത ചൂഷണവും പരിഹരിക്കുന്നതിനായി ന്യൂഡല്‍ഹിയിലെ യമുന നദിയിലെ ജലസംഭരണ പദ്ധതിക്ക് ആദ്യമായി ആമസോണ്‍ ധനസഹായം നല്‍കുന്നു. രാജ്യത്തുടനീളമുള്ള ആമസോണിന്‍റെ ജല സംരക്ഷണ പദ്ധതികളുടെ ശ്രേണിയില്‍ ഇതും ഉള്‍പ്പെടും. 2020 മുതലുള്ള ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പ്രധാന തടാക പുനരുദ്ധാരണ ശ്രമങ്ങളും സാമൂഹിക ജല പരിഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷം തോറും 400 ദശലക്ഷം ലിറ്റര്‍ നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ഓടെ ഇന്ത്യയിലെ തങ്ങളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം സമൂഹങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള അവരുടെ പ്രതിബദ്ധതയിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണിത്. ജല പരിപാലനത്തില്‍ ന്യൂഡല്‍ഹി ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജല വിതരണ പ്രശ്നങ്ങള്‍ തലസ്ഥാനത്തുടനീളമുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളെയും താമസക്കാരുടെ നിത്യ ജീവിതത്തെയും ബാധിക്കുന്നു. ആമസോണിന്‍റെ വാട്ടര്‍ ഡയലോഗ്സിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇന്ന് ഭൂഗര്‍ഭ ജല റീചാര്‍ജ് ഉള്‍പ്പെടെയുള്ള ന്യൂഡല്‍ഹിയിലെ ആമസോണിന്‍റെ പദ്ധതി പ്രഖ്യാപിച്ചത്. ജല വ്യവസായത്തിലെ പ്രധാന പങ്കാളികളായ ദി പോണ്ട്മാന്‍ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന രാംവീര്‍ തന്‍വാര്‍, ഹേസ്റ്റണ്‍ റീജനറേഷന്‍റെ സഹസ്ഥാപക ഷീബ സെന്‍, ദി നേച്ചര്‍ കണ്‍സര്‍വന്‍സിയിലെ ക്ലൈമറ്റ്, അഗ്രികള്‍ച്ചര്‍ & ഫുഡ് സിസ്റ്റംസ് അസോസിയേറ്റ് ഡയറക്ടര്‍ മനോജ് സിംഗ് തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു നേതൃത്വ സംരംഭമാണിത്. ജലം ഒരു അപൂര്‍വ വിഭവമായതിനാല്‍ ഉണ്ടാകുന്ന വെല്ലുവിളികളെയും സംരംഭങ്ങളെയും കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

  ടെക്നോപാര്‍ക്ക് 'ക്വാഡ്' പദ്ധതിയ്ക്ക് കീഴിലുള്ള ആദ്യ ഐടി സമുച്ചയം പ്രീ-ബിഡ് മീറ്റ് ജൂണ്‍ 10 ന്

 

Maintained By : Studio3