Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര ഫിനാൻസിൻറെ അറ്റാദായം 899 കോടി രൂപയായി ഉയർന്നു

1 min read

കൊച്ചി: പ്രമുഖ ധനകാര്യ സേവന ദാതാക്കളായ മഹീന്ദ്ര ഫിനാൻസിന്റെ 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം വർധിച്ച് 899 കോടി രൂപയായി ഉയർന്നു. ഈ കാലയളവിൽ മൊത്ത വരുമാനം 12 ശതമാനം വർധിച്ച് 4,974 കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 13 ശതമാനം വാർഷിക വളർച്ചയോടെ 1,37,449 കോടി രൂപയായി ഉയർന്നു. ആദ്യ പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധനവോടെ 15,564 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. സംയോജിത അടിസ്ഥാനത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 14 ശതമാനം വർധിച്ച് 5,725 കോടി രൂപയായും, അറ്റാദായം 75 ശതമാനം വാർഷിക വളർച്ചയോടെ 927 കോടി രൂപയായും ഉയർന്നിട്ടുണ്ട്. അറ്റ പലിശ ലാഭനിരക്ക് 7.3 ശതമാനമായി മെച്ചപ്പെട്ടു. വായ്പാ നഷ്ട നിരക്ക് 1.5 ശതമാനമായി മെച്ചപ്പെട്ടപ്പോൾ ആസ്തികളിന്മേലുള്ള ആദായം 2.4 ശതമാനമായി കരുത്താർജിച്ചു. മുൻവർഷം 3.8 ശതമാനമായിരുന്ന സ്റ്റേജ് 3 ആസ്തികൾ ഈ പാദത്തിൽ 3.5 ശതമാനമായി കുറഞ്ഞത് ആസ്തി ഗുണനിലവാരത്തിലെ പുരോഗതിയെ കാണിക്കുന്നു. വാഹന ഇതര വായ്പാ വിതരണത്തിൽ 79 ശതമാനത്തിന്റെ മികച്ച വാർഷിക വളർച്ച കമ്പനി രേഖപ്പെടുത്തി.

  ഡിജിലോക്കര്‍ യുഎഇ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കും

 

Maintained By : Studio3