January 21, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇനി യോനോ ആപ്പില്‍ വീഡിയോ കെവൈസിയിലൂടെ സേവിംഗ്സ് എക്കൗണ്ട്

1 min read

കൊച്ചി: ബാങ്കിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനായ എസ്ബിഐ യോനോയിലൂടെ, ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് പുതിയ സേവിംഗ്സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എസ്ബിഐയുടെ വീഡിയോ കെവൈസി അടിസ്ഥാനമാക്കിയുള്ള സേവിംഗ്സ് എക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പില്‍ അവതരിപ്പിച്ചത്.

സമ്പര്‍ക്കരഹിത, പേപ്പര്‍രഹിത എക്കൗണ്ട് തുറക്കാന്‍ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ), ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡിജിറ്റല്‍ സംവിധാനം.

  പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ ആർബിഐ റീജിയണൽ ഡയറക്ടർ

ഈ സൗകര്യം ലഭിക്കാന്‍ ഉപഭോക്താക്കള്‍ ആദ്യം യോനോ ആപ്പ് ഡൗണ്ലോഡ് ചെയ്യണം. ന്യൂ ടു എസ്ബിഐ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം ഇന്‍സ്റ്റാ പ്ലസ് സേവിങ്സ് എക്കൗണ്ട് ക്ലിക്ക് ചെയ്യണം. ഉപഭോക്താവിന്‍റെ ആധാര്‍ വിശദാംശങ്ങളാണ് തുടര്‍ന്ന് നല്‍കേണ്ടത്. ആധാര്‍ നിര്‍ണയം പൂര്‍ത്തിയായാല്‍ വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കുകയും കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ഒരു വീഡിയോ കോള്‍ ഷെഡ്യൂള്‍ ചെയ്യുകയും വേണം. വീഡിയോ കെവൈസി വിജയകരമായി പൂര്‍ത്തിയാകുന്നതോടെ എക്കൗണ്ട് സ്വമേധയാ തുറക്കും. നിലവിലെ പകര്‍ച്ചവ്യാധി സാഹചര്യങ്ങളില്‍ അനുയോജ്യമായ നടപടിയാണിതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

  എൻ.ഡി.ഡി.ബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി ഇടപ്പള്ളിയിൽ
Maintained By : Studio3