ടാറ്റ എഐഎ ലൈഫ് ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍ പ്ലാൻ
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് വിപണി ബന്ധിത വളര്‍ച്ചാ സാധ്യതകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ട് ജീവിതകാലം മുഴുവന്‍ ഉറപ്പായ വരുമാനം ലഭ്യമാക്കുന്ന ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായ രീതിയിലും സാമ്പത്തിക സുരക്ഷയോടു കൂടിയും റിട്ടയര്‍ ചെയ്യാനുള്ള പിന്തുണ നല്‍കുന്ന രീതിയിലാണ് ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍ പ്ലാന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. ജീവിത കാലം മുഴുവന്‍ ഉറപ്പായ ആനുവിറ്റി പെയ്മെന്‍റുകള്‍ നല്‍കുന്നതാണ് ഈ പദ്ധതി. ഉപഭോക്താക്കളുടെ താല്‍പര്യമനുസരിച്ചു വിപണി ബന്ധിത നിക്ഷേപം തെരഞ്ഞെടുക്കാനും ഇതില്‍ അവസരമുണ്ട്. 60 ശതമാനം ഉറപ്പായതും (ഡെറ്റ്) 40 ശതമാനം വിപണി ബന്ധിതവും ആയ രീതിയോ 70 ശതമാനം ഉറപ്പായതും 30 ശതമാനം വിപണി ബന്ധിതവും ആയ രീതിയോ 80 ശതമാനം ഉറപ്പായതും 20 ശതമാനം വിപണി ബന്ധിതവും ആയ രീതിയോ 90 ശതമാനം ഉറപ്പായതും 10 ശതമാനം വിപണി ബന്ധിതവും ആയ രീതിയോ സാഹചര്യങ്ങള്‍ അനുസരിച്ചു തെരഞ്ഞെടുക്കാന്‍ സാധിക്കും. ഇതിലൂടെ ഉറപ്പായ ഒരു അടിസ്ഥാന വരുമാനത്തോട് ഒപ്പം വിപണി അനുസരിച്ചു പെന്‍ഷന്‍ വളരുന്ന രീതി ലഭ്യമാകും. പ്രീമിയം അടക്കുന്നതിലും സൗകര്യപ്രദമായ രീതി തെരഞ്ഞെടുക്കാന്‍ പദ്ധതിയില്‍ അവസരമുണ്ട്. ഒറ്റത്തവണ പ്രീമിയം അടക്കുന്നത് സൗകര്യപ്രദമായവര്‍ക്ക് അതു തെരഞ്ഞെടുക്കാം. രണ്ടു മുതല്‍ 12 വര്‍ഷം വരെയുള്ള കാലയളവിലായി പ്രീമിയം അടക്കുന്ന രീതിയും തെരഞ്ഞെടുക്കാനാവും. ജീവിത ദൈര്‍ഘ്യം വര്‍ധിക്കുകയും ആരോഗ്യ പരിചരണ ചെലവുകള്‍ ഏറുകയും പലിശ നിരക്കുകള്‍ ചാഞ്ചാടുകയും ചെയ്യുന്ന കാലഘട്ടത്തില്‍ സ്ഥിരത മാത്രമല്ല ജനങ്ങള്‍ തേടുന്നതെന്ന് ടാറ്റ എഐഎ ലൈഫ് ആള്‍ട്ടര്‍നേറ്റീവ് ആന്‍റ് എമര്‍ജിങ് ചാനല്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസറും പ്രസിഡന്‍റുമായ ജീലാനി ബാഷ പറഞ്ഞു. തങ്ങള്‍ക്കൊപ്പം വളരുക കൂടി ചെയ്യുന്ന പദ്ധതികളാണ് അവര്‍ ആഗ്രഹിക്കുന്നത്. ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍ പദ്ധതി ഇതിനുള്ള തങ്ങളുടെ ഉത്തരമാണെന്നും അത് ഉപഭോക്താക്കള്‍ക്ക് ഉറപ്പായ വരുമാനവും തങ്ങളുടെ സമ്പാദ്യത്തെ വളര്‍ത്താനുള്ള അവസരവും നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു.

The flexible allocation strategy balancing guaranteed returns with market participation is excellent. This same personalization principle powers Jili Online where AI tailors gaming experiences. Smart risk management creates value across every industry.
qv5o64
dtgp0b