ടാറ്റ എഐഎ ലൈഫ് ഗ്ലോബല്‍ ഇക്വിറ്റി ഫണ്ട്
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ആഗോള കമ്പനികളില്‍ നിക്ഷേപിക്കുകയും ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുകയും ചെയ്യുന്ന ടാറ്റ എഐഎ ഗ്ലോബല്‍ ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. ആഗോള ഓഹരികളിലും മ്യൂചല്‍ ഫണ്ടുകളും ഇടിഎഫുകളും അടക്കമുള്ള ഓഹരി അധിഷ്ഠിത പദ്ധതികളിലും നിക്ഷേപിച്ചു ദീര്‍ഘകാല മൂലധന വളര്‍ച്ച കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 70 മുതല്‍ 100 ശതമാനം വരെ ഓഹരി-ഓഹരി അധിഷ്ഠിത പദ്ധതികളിലാവും നിക്ഷേപിക്കുക. 30 ശതമാനം വരെ ഡെറ്റ്, കാഷ്, മണി മാര്‍ക്കറ്റ് പദ്ധതികളില്‍ നിക്ഷേപിക്കും. മാര്‍ച്ച് അഞ്ചു വരെയാണ് ഈ പദ്ധതിയുടെ എന്‍എഫ്ഒ ലഭ്യമാകുക. മാര്‍ച്ച് അഞ്ച് അര്‍ധരാത്രി പോളിസി വ്യവസ്ഥകള്‍ക്ക് അനുസൃതമായി പത്തു ഡോളര്‍ എന്‍എവിയില്‍ യൂണിറ്റുകള്‍ നല്‍കും. ലോകത്തിലെ ഏറ്റവും മികച്ച നിലയിലുള്ള കമ്പനികളിലും വിവിധ രാജ്യങ്ങളിലായി വളര്‍ന്നു വരുന്ന മേഖലകളിലും നിക്ഷേപിച്ചു നേട്ടമുണ്ടാക്കാനുള്ള അവസരമാണ് ആഗോള വിപണി ലഭ്യമാക്കുന്നതെന്ന് ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ ഹര്‍ഷദ് പട്ടീല്‍ പറഞ്ഞു. ദീര്‍ഘകാല നിക്ഷേപം വളര്‍ത്തിയെടുക്കുന്നതില്‍ ആഗോള തലത്തിലെ വൈവിധ്യവല്‍ക്കരണം ഏറെ നിര്‍ണായകമാണ്. ഗ്ലോബല്‍ ഇക്വിറ്റി ഫണ്ടിലൂടെ കൃത്യമായ ചട്ടക്കൂടോടു കൂടിയ പ്രൊഫഷണലായി മാനേജു ചെയ്യുന്ന ആഗോള തലത്തിലെ വളര്‍ച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് നിക്ഷേപകര്‍ക്ക് അവസരം ലഭ്യമാക്കുന്നത്. അതോടൊപ്പം ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും പ്രദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Get rewarded for every recommendation—join our affiliate network!
456bet1’s got a good selection of games. Nothing crazy, but solid and reliable. Might be worth a look at 456bet1.
Just tai top 88 and the game is pretty awesome! Really easy to play, loving it so far!
Alright folks, just checked out trangchubong88. Seems like a solid place to get your Bong88 fix. Easy to navigate and has all the info you need. Definitely worth a look! Check them out here: trangchubong88