Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൈബര്‍ പാര്‍ക്കില്‍ സാന്‍ഡ്ബോക്സിന്റെ മിനി ടെക് പാര്‍ക്ക്

1 min read

കോഴിക്കോട്: കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ വികസിപ്പിക്കുന്ന സാന്‍ഡ്ബോക്സ് മിനി ടെക് പാര്‍ക്ക് പദ്ധതിയുടെ ഭൂമികൈമാറ്റവും പദ്ധതി ആരംഭചടങ്ങും മാര്‍ച്ച് 9 ന് വൈകിട്ട് 5 ന് സൈബര്‍ പാര്‍ക്കിലെ സഹ്യ ഹാളില്‍ നടക്കും. ഗവ. സൈബര്‍ പാര്‍ക്കിലെ ആദ്യത്തെ പ്രൈവറ്റ് കോ-ഡെവലപ്പര്‍ ആണ് സാന്‍ഡ്ബോക്സ് വര്‍ക്ക്‌സ്‌പേസസ്. ചടങ്ങില്‍ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ബാബു ഐഎഎസ് (റിട്ട.) മുഖ്യാതിഥിയായിരിക്കും. ഏകദേശം 30,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഗ്രേഡ് എ ടെക്‌നോളജി വര്‍ക്ക് സ്‌പേസ് ആയിട്ടാണ് സാന്‍ഡ് ബോക്സ് മിനി ടെക് പാര്‍ക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. ടെക്‌നോളജി കമ്പനികള്‍, ഗ്ലോബല്‍ എന്റര്‍പ്രൈസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ എന്നിവയ്ക്ക് അനുയോജ്യമായ ആധുനിക ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് ലക്ഷ്യം. പരിസ്ഥിതി സൗഹൃദവും ഊര്‍ജക്ഷമവുമായ ലീഡ് സര്‍ട്ടിഫൈഡ് ഗ്രീന്‍ ബില്‍ഡിംഗ് ആയി രൂപകല്‍പ്പന ചെയ്യുന്ന ഈ ഫ്യൂച്ചറിസ്റ്റിക് സംരംഭം ആധുനിക സൗകര്യങ്ങളോടു കൂടിയ പ്രവര്‍ത്തന അന്തരീക്ഷവും പുതിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിനി ടെക് പാര്‍ക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ കോ-വര്‍ക്കിംഗ് സ്‌പേസ് ഉണ്ടായിരിക്കും. ഇതില്‍ പ്രവര്‍ത്തിക്കുന്ന കഫേ-കം-ലോഞ്ചില്‍ ബ്രേക്ക് ഔട്ട് കോര്‍ണറുകളും ഫോണ്‍-ബൂത്ത് പോഡുകളും ഫൗണ്ടര്‍-മെന്റര്‍ ക്യാബിനുകളുമുണ്ടാകും. പ്രാരംഭ ഘട്ട സംരംഭകര്‍ക്കായി നീക്കിവച്ചിരിക്കുന്ന കോംപാക്റ്റ് ഇന്‍കുബേഷന്‍ ബേയും ഇതില്‍ ഉള്‍പ്പെടും. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ മലയാളികളുടെ പങ്കാളിത്തത്തോടെയും നിക്ഷേപ സഹകരണത്തോടെയും കോഴിക്കോട് നഗരത്തെയും മലബാര്‍ മേഖലയെയും ശക്തമായ ടെക്‌നോളജി-ബിസിനസ് കേന്ദ്രമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ദീര്‍ഘകാല ദര്‍ശനം ഉള്‍ക്കൊള്ളുന്ന മാര്‍ഗരേഖ സാന്‍ഡ്ബോക്സ് ഉദ്യോഗസ്ഥ സംഘം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സാന്‍ഡ്ബോക്സ് വര്‍ക്ക്‌സ്‌പേസസ് ഭാവിയില്‍ സൈബര്‍ പാര്‍ക്ക് ഉള്‍പ്പെടെ മറ്റ് പ്രധാന കേന്ദ്രങ്ങളിലായി കൂടുതല്‍ ടെക്‌നോളജി അടിസ്ഥാന സൗകര്യങ്ങളും വര്‍ക്ക്‌സ്‌പേസ് വികസനങ്ങളും നടപ്പാക്കാനുള്ള പദ്ധതികളുമായി പ്രവര്‍ത്തിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

  കാർഷിക മേഖലയിൽ സാങ്കേതിക പരിജ്ഞാനത്തിന് പ്രാധാന്യം നൽകും: മന്ത്രി
Maintained By : Studio3