Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വോള്‍ട്ടാസ് ‘എഐ സ്പ്ലിറ്റ് എയർ’ കണ്ടീഷണറുകൾ

1 min read

കൊച്ചി: വോൾട്ടാസ്, ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എഐ അധിഷ്ഠിത വെർട്ടിസ് സ്പ്ലിറ്റ് എയർ കണ്ടിഷണറുകള്‍ വിപണിയിലവതരിപ്പിച്ചു. പുതിയ വെർട്ടിസ് എഐ സീരീസ് എയർ കണ്ടീഷണറുകള്‍ താപനില, ഈർപ്പം, ഉപയോഗ രീതികൾ എന്നിവ ബുദ്ധിപരമായി തിരിച്ചറിഞ്ഞ് വിവിധ കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് രൂപകല്പന ചെയ്‌തിരിക്കുന്നത്. അമിതമായ തണുപ്പ് ഒഴിവാക്കിക്കൊണ്ട് തണുപ്പിന്‍റെ തീവ്രത സ്വയം ക്രമീകരിക്കുകയും ഓരോ കുടുംബാംഗത്തിനും വ്യക്തിഗതമായ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്ന എഐ അഡാപ്റ്റീവ് കൂളിംഗ് സംവിധാനമാണ് ഈ എസിയുടെ പ്രത്യേകതകളിലൊന്ന്. വോൾട്ടാസ് ഇന്‍റലിജൻസ് ആപ്പുമായി സംയോജിപ്പിച്ചിരിക്കുന്ന എഐ എനർജി മാനേജർ സംവിധാനം, ഒരു മാസത്തെ വൈദ്യുതി ഉപഭോഗ ലക്ഷ്യം നിശ്ചയിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു. ഊർജ്ജ ലാഭവും തണുപ്പും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ എസി അതിന്‍റെ പ്രവർത്തനം സ്വയം ക്രമീകരിക്കും. ഉപയോക്താവ് വീട്ടിലേക്ക് എത്തുമ്പോൾ തന്നെ മുറിയിലെ തണുപ്പ് ക്രമീകരിച്ച് നിർത്തുന്ന എഐ ജിയോഫെൻസിംഗ് സംവിധാനവും ഈ ഏസിയിലുണ്ട്. ഇത് വീട്ടിലെത്തുമ്പോൾ തൽക്ഷണം തണുപ്പ് ലഭിക്കുമെന്ന് ഉറപ്പാക്കുകയും മുറിയിൽ ആരുമില്ലാത്തപ്പോൾ അനാവശ്യ ഊർജ്ജ ഉപഭോഗം ഒഴിവാക്കുകയും ചെയ്യുന്നു. വെർട്ടിസ് എഐ സീരീസ് വരുന്നതോടെ, എസി ഇനി റിമോട്ടിലൂടെയുള്ള നിരന്തരമായ ക്രമീകരണങ്ങളെ ആശ്രയിക്കേണ്ടതില്ല. അത് കാര്യങ്ങൾ മനസ്സിലാക്കി മുറിയിലെ സാഹചര്യങ്ങൾ തിരിച്ചറിയുകയും ഉപയോക്താവിന്‍റെ താല്പര്യങ്ങൾ പഠിക്കുകയും ചെയ്തുകൊണ്ട് എല്ലാവർക്കും അനുയോജ്യമായ രീതിയിൽ തണുപ്പ് സ്വയം ക്രമീകരിക്കുന്നു. വോൾട്ടാസിന്‍റെ 2026 സമ്മർ ഉത്പന്നനിരയിൽ എഐ അധിഷ്ഠിത വെർട്ടിസ് എസികള്‍ക്ക് പുറമേ പുതുക്കിയ വോൾട്ടാസ് ബെക്കോ അപ്ലയൻസുകള്‍, എയർ കൂളറുകള്‍, സ്പ്ലിറ്റ് എയർ കണ്ടീഷണറുകളുടെ പുതിയ നിര എന്നിവയും ഉണ്ട്. പുതിയ ഉത്പന്നങ്ങള്‍ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി മെഗാ കൺസ്യൂമർ ഓഫറുകളും ഫിനാൻസ് സ്‌കീമുകളും വോൾട്ടാസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം കഠിനമായ ചൂടിനെ ആത്മവിശ്വാസത്തോടെ നേരിടുക, വൈദ്യുതി ചെലവ് കുറയ്ക്കുക, ആഹാരസാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നിവ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് വോൾട്ടാസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുകുന്ദൻ മേനോൻ പറഞ്ഞു. വോൾട്ടാസിൽ ഞങ്ങൾ വിശ്വസിക്കുന്നത് സാങ്കേതികവിദ്യ ജീവിതം ലളിതമാക്കണം എന്നാണ്. ടാറ്റ ഗ്രൂപ്പിന്‍റെ വിശ്വാസ്യതയോടെ ഇന്ത്യയിലെ വീടുകൾക്ക് സ്മാർട്ടും സുസ്ഥിരവുമായ ഒരു ജീവിതശൈലി വോള്‍ട്ടാസ് ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  എന്‍എസ്ഇയില്‍ ഇമ്മീഡിയറ്റ് അക്‌നോളജ്‌മെന്റ് സംവിധാനം

8 thoughts on “വോള്‍ട്ടാസ് ‘എഐ സ്പ്ലിറ്റ് എയർ’ കണ്ടീഷണറുകൾ

  1. ¡Strendus me ha salvado de muchos ratos de aburrimiento! Tienen de todo un poco, y las promociones siempre están buenas. Si buscas un lugar para divertirte, visita strendus. ¡No te arrepentirás!

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3