Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അണ്‍ലിസ്റ്റഡ് ജെംസ് 2026 ലിസ്റ്റുമായി ഹൂറുണ്‍ ഇന്ത്യ

1 min read

മുംബൈ: ജെഎം ഫിനാന്‍ഷ്യലും ഹൂറുണ്‍ ഇന്ത്യയും ചേര്‍ന്ന് ‘ജെഎം ഫിനാന്‍ഷ്യല്‍ ഹുറുണ്‍ ഇന്ത്യ അണ്‍ലിസ്റ്റഡ് ജെംസ് 2026’ എന്ന പേരില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മികച്ച 100 കമ്പനികളുടെ പ്രഥമ ലിസ്റ്റ് പുറത്തിറക്കി. 2.7 ലക്ഷം കോടി രൂപ വരുമാനമുള്ള റിലെയന്‍സ് റീട്ടെയിലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 83,000 കോടി വരുമാനമുള്ള ഫ്ളിപ്കാര്‍ട്ട് രണ്ടാം സ്ഥാനത്തും 66,000 കോടിയുമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ലിസ്റ്റിലുള്ള 100 കമ്പനികള്‍ ചേര്‍ന്ന് 2025ല്‍ മൊത്തം 8.9 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയിരുന്നു. 2023ല്‍ ഇത് 6.7 ലക്ഷം കോടി രൂപയായിരുന്നു. പട്ടികയില്‍ മൊത്ത വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അതിവേഗ വളര്‍ച്ചയുള്ള കമ്പനികള്‍ ടാറ്റ ഇലക്ട്രോണിക്‌സും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുമാണ്. ജെഎസ്ഡബ്ല്യു 1 ആണ് മൂന്നാം സ്ഥാനത്ത്. യഥാര്‍ഥ വരുമാനം (EBITDA) അടിസ്ഥാനമാക്കി റിലയന്‍സ് റീട്ടെയില്‍ (22,573 കോടി) അദാനി പ്രോപ്പര്‍ട്ടീസ് (11,332 കോടി), സെറോദ ബ്രോക്കിംഗ് (5,664 കോടി) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഇന്ത്യയുടെ അധികമൊന്നും പ്രകടമല്ലാത്ത കുതിപ്പിന്റെ പ്രധാന്യമാണ് ‘ജെഎം ഫിനാന്‍ഷ്യല്‍ ഹുറുണ്‍ ഇന്ത്യാ അണ്‍ലിസ്റ്റഡ് ജെംസ് 2026 ‘ പട്ടികയിലൂടെ വെളിപ്പെടുന്നതെന്ന് ജെഎം ഫിനാന്‍ഷ്യല്‍ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കംപാനി അഭിപ്രായപ്പെട്ടു. പുറത്തു കാണാത്ത 25.8 ലക്ഷം കോടി രൂപയുടെ സമാന്തര സമ്പദ് വ്യവസ്ഥയാണ് പട്ടിക ചൂണ്ടിക്കാട്ടുന്നതെന്ന് ഹുറുണ്‍ ഇന്ത്യ സ്ഥാപകനും മുഖ്യ ഗവേഷകനുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു.

  മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 30 മുതൽ

 

Maintained By : Studio3