Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മണിവ്യൂ ലിമിറ്റഡ് ഐപിഒ

കൊച്ചി: ബംഗളുരു ആസ്ഥാനമായുള്ള ഉപയോക്തൃ കേന്ദ്രീകൃത, ഡിജിറ്റല്‍, വായ്പാധിഷ്ഠിത ഫിന്‍ടെക് പ്ലാറ്റ്ഫോമായ മണിവ്യൂ ലിമിറ്റഡ്. പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്പ്പിച്ചു. 1500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 13.6 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ബിഒഎഫ്എ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  ഷവോമി 17ടി വിപണിയിൽ
Maintained By : Studio3