Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്രയുടെ പുതിയ റോട്ടവേറ്റര്‍ സീരീസ്

1 min read

കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ട്രാക്ടര്‍ കമ്പനിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാം മെഷിനറി, റോട്ടവേറ്റര്‍ നിര്‍മാതാക്കളിലൊന്നുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ പുതിയ രൂപത്തിലും വീതിയേറിയ മാസ്റ്റ് രൂപകല്‍പ്പനയിലുമാണ് പുത്തന്‍ റോട്ടവേറ്റര്‍ സീരീസ് എത്തുന്നത്. 4 മുതല്‍ 9 അടി വരെ വലിപ്പമുള്ള മഹാവേറ്റര്‍, മഹാവേറ്റര്‍ എച്ച്ഡി എന്നീ ഹെവി ഡ്യൂട്ടി റോട്ടവേറ്റര്‍ വിഭാഗങ്ങളിലാകും ഇവ ലഭ്യമാകുക. കഠിനമായ ജോലികള്‍ക്കും കരുത്തുറ്റ പ്രകടനത്തിനും അനുയോജ്യമായ മോഡലുകളാണിത്. വിപുലമായ വിപണി പഠനത്തിന്‍റെയും കര്‍ഷകരുടെ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ സീരീസ് വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള റോട്ടവേറ്ററുകള്‍ നിലവിലെ മോഡലുകള്‍ക്ക് പകരമായി വരുമെങ്കിലും, വിവിധ തരം കൃഷി രീതികള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി നിലവിലുള്ള മോഡലുകളും മഹീന്ദ്ര തുടര്‍ന്നും ലഭ്യമാക്കും. ത്രിവര്‍ണ്ണ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മഹീന്ദ്ര ലിമിറ്റഡ് എഡിഷന്‍ റോട്ടവേറ്ററുകള്‍ മെറ്റാലിക് ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, മെറ്റാലിക് ഗ്രീന്‍ എന്നീ നിറങ്ങളില്‍ പുറത്തിറക്കി. മഹാവേറ്റര്‍ എച്ച്ഡി, സൂപ്പര്‍വേറ്റര്‍, ഗൈറോവേറ്റര്‍ ഇസഡ്എല്‍എക്സ്+ എന്നീ വേരിയന്‍റുകളില്‍ ഈ പ്രത്യേക പതിപ്പ് ലഭ്യമാകും. തേസ്-ഇ ബ്രാന്‍ഡിന് കീഴില്‍ പേറ്റന്‍റ് നേടിയ ഇന്‍റലിജന്‍റ് റോട്ടവേറ്ററും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. ഇതിലെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷിയിടത്തില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് കൈമാറാന്‍ സാധിക്കും. ഇത് ആധുനിക സാങ്കേതികവിദ്യയെ പരമ്പരാഗത കൃഷിരീതിയുമായി ബന്ധിപ്പിക്കുകയും കൃത്യതയാര്‍ന്ന കൃഷി സാധ്യമാക്കുകയും ചെയ്യും. പഞ്ചാബിലെ നാഭയിലും തെലങ്കാനയിലെ സഹീരാബാദിലുമുള്ള പ്രത്യേക നിര്‍മാണ യൂണിറ്റുകളില്‍ നിന്നാണ് പുതിയ സീരീസും എത്തുന്നത്.

  സിഎംആര്‍ ഗ്രീന്‍ ടെക്നോളജീസ് ഐപിഒ
Maintained By : Studio3