September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിനോവാകും സിനോഫാമും സുരക്ഷിതം: ലോകാരോഗ്യ സംഘടന

1 min read

വാക്‌സിന്റെ സുരക്ഷിതത്വും ഫലപ്രാപ്തിയും തെളിയിക്കുന്ന വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചു

ചൈനീസ് നിര്‍മ്മിത കോവിഡ്-19 വാക്‌സിനുകളായ സിനോഫാമും സിനോവാകും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉറപ്പ്. കോവിഡ്-19 രോഗത്തിനെതിരെ തങ്ങളുടെ വാക്‌സിനുകള്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ സിനോവാകും സിനോഫാമും ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചതായി സംഘടനയിലെ വാക്‌സിന്‍ വിദഗ്ധന്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച നടന്ന ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റെജിക് അഡ്‌വൈസറി ഗ്രൂപ്പ് ഓഫ് എക്‌സ്‌പേര്‍ട്ട് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (സെയ്ജ്) യോഗത്തില്‍ ചൈനീസ് കമ്പനികളായ സിനോവാകും സിനോഫാമും പരസ്യമായ പങ്കുവെച്ച വിവരങ്ങള്‍ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന വാക്‌സിന്‍ മാനദണ്ഡങ്ങള്‍ ഈ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് ഉണ്ടെന്ന് തെളിയിക്കുന്നതായി സെയജ് അധ്യക്ഷന്‍ അലക്‌സാണ്ട്രോ ക്രാവിയോട്ടോ പറഞ്ഞു. മനുഷ്യരില്‍ ഈ വാക്‌സിനുകള്‍ ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങള്‍ ഉണ്ടാക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

  സിദ്ധ വൈദ്യത്തിലെ നാഡി പരിശോധന
Maintained By : Studio3