October 24, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉയർന്ന ലൈഫ് കവറുമായി ടാറ്റ എഐഎ ഫോർച്യൂൺ ഗ്യാരണ്ടി സുപ്രീം

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് ആദ്യദിനം മുതൽ തന്നെ അടയ്ക്കുന്ന വാർഷിക പ്രീമിയത്തിന്‍റെ 30 ഇരട്ടി ലൈഫ് കവറും ഒപ്പം ഉറപ്പായ ദീർഘകാല സമ്പാദ്യവും വാഗ്‌ദാനം ചെയ്യുന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. തങ്ങളുടെ ഫോർച്യൂൺ ഗ്യാരണ്ടി സുപ്രീം പദ്ധതിയിൽ ഹൈ ലൈഫ് കവർ എൻഡോവ്മെന്റ് ഓപ്ഷൻ ഉൾപ്പെടുത്തിയാണ് ഉപഭോക്താക്കൾക്കായി മികച്ച പരിരക്ഷയും നിക്ഷേപ നേട്ടവും കമ്പനി ഉറപ്പാക്കുന്നത്. കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം ഭാവി ആവശ്യങ്ങൾക്കായി സമ്പാദ്യം കണ്ടെത്തുകയെന്ന ലക്ഷ്യവും ഒരേസമയം നിറവേറ്റാൻ ഈ പോളിസിയിലൂടെ സാധിക്കും. സാധാരണയായി മികച്ച ലൈഫ് കവർ നൽകുന്ന പോളിസികളിൽ കാലാവധി പൂർത്തിയാകുമ്പോൾ മികച്ച വരുമാനം ലഭിക്കാറില്ല. എന്നാൽ പുതിയ മാറ്റങ്ങളോടെ അവതരിപ്പിച്ചിരിക്കുന്ന ഈ പോളിസി പ്രകാരം തുടക്കം മുതൽ തന്നെ ഉയർന്ന സാമ്പത്തിക പരിരക്ഷ ലഭിക്കുന്നതിനൊപ്പം പോളിസി കാലാവധി പൂർത്തിയാകുമ്പോൾ ഉറപ്പായ തുക ഒറ്റത്തവണയായി ലഭിക്കുകയും ചെയ്യും. അഞ്ച് മുതൽ 12 വർഷം വരെ മാത്രം പ്രീമിയം അടച്ച് 50 വർഷം വരെ പോളിസി പരിരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത. 30 ദിവസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ 100 വയസ് വരെയുള്ളവർക്ക് ഈ പദ്ധതിയുടെ ഭാഗമാകാം. പ്രതിവർഷം 24000 രൂപയാണ് കുറഞ്ഞ പ്രീമിയം തുക. ഉയർന്ന തുകയ്ക്ക് പ്രത്യേകം പരിധി നിശ്ചയിച്ചിട്ടില്ല. വാർഷികം, അർദ്ധവാർഷികം, ത്രൈമാസികം, പ്രതിമാസം എന്നിങ്ങനെ സൗകര്യപ്രദമായ രീതിയിൽ പ്രീമിയം അടയ്ക്കാനും കഴിയും. അധിക പരിരക്ഷ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക റൈഡർ സൗകര്യങ്ങളും പോളിസിയിൽ ഒരുക്കിയിട്ടുണ്ട്. പോളിസി ഉടമയ്ക്ക് മരണം സംഭവിക്കുകയോ മാരകമായ രോഗങ്ങൾ ബാധിക്കുകയോ ചെയ്‌താൽ തുടർ പ്രീമിയങ്ങൾ അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന ബെനഫിറ്റ് പ്രൊട്ടക്ഷൻ റൈഡർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ടെർമിനൽ ഇൽനെസ് വിത്ത് ടേം ബൂസ്റ്റർ ബെനഫിറ്റ് വഴി അടയ്ക്കുന്ന വാർഷിക പ്രീമിയത്തിന്‍റെ 40 ഇരട്ടി വരെ ലൈഫ് കവർ ഉയർത്താനും സാധിക്കും. നിലവിലുള്ള നികുതി നിയമങ്ങൾക്ക് വിധേയമായി മികച്ച നികുതി ഇളവുകളും ഈ പോളിസിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

  ഫാസ്റ്റ്ട്രാക്ക് ഓഷ്യാനിക്‌സ് പോളാർ എഡിഷൻ വാച്ചുകള്‍
Maintained By : Studio3