October 16, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എംജി വിന്‍ഡ്സര്‍ ഇന്‍ഡള്‍ജ് എഡിഷന്‍

1 min read

കൊച്ചി: ജെഎസ്ഡബ്‌ള്യൂഎംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് വാഹനമായ എംജിവിന്‍ഡ്സറിന്റെ കൂടുതല്‍ ആഡംബരപൂര്‍ണമായ ‘ഇന്‍ഡള്‍ജ് എഡിഷന്‍’ പുറത്തിറക്കി. 38 കിലോവാട്ട് അവര്‍ ബാറ്ററി പാക്കോടെ എത്തുന്ന ഈ വാഹനം 100 കിലോവാട്ട് കരുത്തും 200 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുകയും ഒറ്റ ചാര്‍ജില്‍ 332 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് മൈലേജ് നല്‍കുകയും ചെയ്യുന്നു. ഷാഡോ ഗോള്‍ഡ് ബോഡി കളറും കറുത്ത റൂഫും ചേരുന്ന ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍, കറുത്ത അലോയ് വീലുകള്‍, സി-പില്ലറിലെ പ്രത്യേക ബാഡ്ജിംഗ് എന്നിവ വാഹനത്തിന് കൂടുതല്‍ ആകര്‍ഷകവും പ്രീമിയവുമായ ശൈലി നല്‍കുന്നു. ക്യാബിനുള്ളില്‍ അര്‍ബന്‍ ടാന്‍, കറുപ്പ് നിറങ്ങളിലുള്ള അപ്ഹോള്‍സ്റ്ററി തീമും മുന്‍ സീറ്റുകളിലെ ഹെഡ്റെസ്റ്റുകളില്‍ പ്രത്യേക എംബ്രോയ്ഡറിയും നല്‍കിയാണ് പുതിയ പതിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പ്രത്യേക സ്‌ക്രീന്‍, ഇന്‍ഡള്‍ജ് തീമിലുള്ള കുഷനുകള്‍, നെക്ക് പില്ലോകള്‍ എന്നിവ ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് വാഹനം കൂടുതല്‍ വ്യക്തിഗതമാക്കുന്നതിനായി തിരഞ്ഞെടുക്കാവുന്ന മികച്ച ആക്‌സസറികളുടെ ശ്രേണിയും ലഭ്യമാണ്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വിന്‍ഡ്സര്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചതായും 24 മാസത്തിനുള്ളില്‍ എണ്‍പതിനായിരത്തിലധികം കുടുംബങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതായും കമ്പനിയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിനയ് റെയ്ന വ്യക്തമാക്കി. സെഡാന്റെ വിശാലതയും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ സവിശേഷതകളും സമന്വയിപ്പിക്കുന്ന ഈ വാഹനം, 135 ഡിഗ്രി വരെ ചരിഞ്ഞു കിടക്കാവുന്ന സീറ്റുകളും 15.6 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച് ഡിസ്‌പ്ലേയും വഴി ഡ്രൈവിംഗ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നു.

  'ഹഡില്‍ ഗ്ലോബല്‍ 2026' സ്റ്റാര്‍ട്ടപ്പ് മീറ്റ് നവംബര്‍ 12 ന്
Maintained By : Studio3