October 20, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് ബാങ്കിന്റെ അറ്റാദായത്തിൽ 38 ശതമാനം വർധന

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ആക്സിസ് ബാങ്കിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 38 ശതമാനം വർധിച്ച് 7,003 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം വർധിച്ച് 15,371 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങളിൽ 21 ശതമാനം വാർഷിക വളർച്ചയുണ്ടായി. വായ്പകൾ 23 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്തം ബാലൻസ് ഷീറ്റ് 22 ശതമാനം ഉയർന്ന് 20,46,240 കോടി രൂപയിലെത്തി. ബാങ്കിന്റെ ആസ്തി ഗുണനിലവാരം കൂടുതൽ മെച്ചപ്പെട്ടു. മൊത്ത നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 1.46 ശതമാനത്തിൽ നിന്ന് 1.16 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 0.44 ശതമാനത്തിൽ നിന്ന് 0.35 ശതമാനമായുമാണ് മെച്ചപ്പെട്ടത്. കോർപ്പറേറ്റ് വായ്പകളിൽ 34 ശതമാനം വളർച്ചയുണ്ടായപ്പോൾ, എസ്എംഇ വിഭാഗം 25 ശതമാനം വർദ്ധനവോടെ 1,64,592 കോടി രൂപയിലെത്തി. ചെറുകിട ബിസിനസ്സ് ബാങ്കിംഗ് 21 ശതമാനവും ഗ്രാമീണ വായ്പകൾ 20 ശതമാനവും വളർച്ച നേടി. യുപിഐ പേയ്‌മെന്റ് സേവന വിഭാഗത്തിൽ ഏകദേശം 38 ശതമാനം വിപണി വിഹിതം നിലനിർത്താൻ ആക്സിസ് ബാങ്കിന് സാധിച്ചു. ഡിജിറ്റൽ രംഗത്ത് വലിയ സ്വീകാര്യതയാണ് ബാങ്കിനുള്ളത്. വ്യക്തിഗത ഉപഭോക്താക്കളുടെ മൊത്തം സാമ്പത്തിക ഇടപാടുകളിൽ 98 ശതമാനവും ഡിജിറ്റൽ വഴിയാണ് നടക്കുന്നത്. മാസ്റ്റർകാർഡ്, വിസ നെറ്റ്‌വർക്കുകളിലെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കായി ആപ്പിൾ പേ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ബാങ്കായി ഈ പാദത്തിൽ ആക്സിസ് ബാങ്ക് മാറി.

  റെനോ ഇന്ത്യ 'ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160'; വില 16.99 ലക്ഷം രൂപ മുതൽ
Maintained By : Studio3