അധികാരി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡെല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. ബിജെപിയുടെ കേന്ദ്ര നേതൃത്വം അധികാരിയെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്. അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്കുശേഷം അധികാരി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെയും സന്ദര്‍ശിച്ചു.ബുധനാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും കരുതുന്നു.
അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരി നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ ശക്തമായ തട്ടകമാണ് കൂടിക്കാഴ്ചയുടെ അജണ്ടയെക്കുറിച്ച് ബിജെപി നേതാക്കള്‍ വിശദീകരിച്ചിട്ടില്ല. എങ്കിലും സംസ്ഥാന രാഷ്ട്രീയം അധികാരി ദേശീയ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നു.