September 18, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ്‌യുഎം ‘സാമൂഹ്യ സംരംഭകത്വ കോണ്‍ക്ലേവ്’

1 min read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള നൂറുദിന പരിപാടിയുടെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ‘സാമൂഹിക സംരംഭകത്വ കോണ്‍ക്ലേവ്’ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 30 ന് തൈക്കാട് ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന പരിപാടി വ്യവസായവാണിജ്യ, എഐ, സ്റ്റാര്‍ട്ടപ്പ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കോണ്‍ക്ലേവിനോടനുബന്ധിച്ച് നടക്കുന്ന കെഎസ്‌യുഎമ്മിന്‍റെ വനിതാ സ്റ്റാര്‍ട്ടപ്പ് സെല്ലിന്‍റെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കും. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ സന്നിഹിതനാകും. എസ്‌യുഎമ്മിന്‍റെ സാമൂഹിക സംരംഭകത്വ പരിപാടിയുടേയും (സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) പേറ്റന്‍റ് ഫെലിസിറ്റേഷന്‍ സെന്‍ററിന്‍റേയും ഉദ്ഘാടനവും പരിഷ്കരിച്ച വനിതാ സ്റ്റാര്‍ട്ടപ്പ് ഹാന്‍ഡ്ബുക്കിന്‍റെ പ്രകാശനവും കോണ്‍ക്ലേവില്‍ നടക്കും. സ്റ്റാര്‍ട്ടപ്പ് സാക്ഷരതാ കാമ്പയ്നിന്‍റെ ആദ്യ പതിപ്പും കോണ്‍ക്ലേവിന്‍റെ ഭാഗമായി ആരംഭിക്കും. സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ വഴി പരിഹാരം കാണുന്ന സംരംഭങ്ങളാണ് സാമൂഹ്യ സംരംഭങ്ങള്‍(സോഷ്യല്‍ എന്‍റര്‍പ്രൈസസ്). ലാഭേച്ഛയില്ലാത്ത സേവന സംരംഭങ്ങളായാണ് സാമൂഹ്യ സംരംഭങ്ങള്‍ തിരിച്ചറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികമായി വളരാനുള്ള പിന്തുണ ഇത്തരം സംരംഭങ്ങള്‍ക്ക് കുറവാണ്. ഈ സാഹചര്യത്തിലാണ് സാമൂഹ്യ സംരംഭങ്ങള്‍ക്കുള്ള പിന്തുണ ഉറപ്പാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സോഷ്യല്‍ എന്‍റര്‍പ്രെണര്‍ഷിപ് പ്രോഗ്രാമിന് തുടക്കമിടുന്നത്. ഈ പ്രോഗ്രാം വഴി ഫണ്ടിംഗ്, മെന്‍റര്‍ഷിപ്പ്, വിപണി പ്രവേശനം, ബ്രാന്‍ഡിംഗ് തുടങ്ങി ഇത്തരം നൂതന ആശയങ്ങള്‍ക്കുള്ള പിന്തുണ നല്കാന്‍ ലക്ഷ്യമിടുന്നു. കേരളത്തിലെ 8,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഈ അന്തരം തിരിച്ചറിഞ്ഞുകൊണ്ട് വനിതാ സംരംഭകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കാന്‍ ലക്ഷ്യമിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കേരളത്തില്‍ ആദ്യമായി ഒരു ‘വുമണ്‍ സ്റ്റാര്‍ട്ടപ്പ് സെല്‍’ ആരംഭിക്കുന്നത്. വനിതാ സംരംഭകര്‍ക്ക് സാങ്കേതിക സംരംഭകത്വത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, സാമ്പത്തിക സഹായം, ബ്രാന്‍ഡിംഗ്, ഇന്‍വെസ്റ്റര്‍ കണക്ട്, വിപണനം തുടങ്ങി അവരുടെ ആശയത്തെ മികച്ച ഉത്പന്നമാക്കാനും അതിനെ ഒരു സംരംഭമാക്കാാനുമുള്ള എല്ലാവിധ പിന്തുണയും ഈ സെല്‍ ഉറപ്പാക്കും. കേവലം സാമ്പത്തിക സഹായത്തിനപ്പുറം ബിസിനസ്സ് ആശയങ്ങളെ ലാഭകരമായ സംരംഭങ്ങളായി വളര്‍ത്തിയെടുക്കാനുള്ള സമഗ്രമായ ഒരു വഴികാട്ടിയായിട്ടാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘സാമൂഹ്യ സംരംഭങ്ങളെ ലാഭേച്ഛയില്ലാത്ത സേവന സംരംഭങ്ങളായി മാത്രം കണക്കാക്കാതെ അവയ്ക്കൊരു നിര്‍വചനം നല്‍കി സാമ്പത്തികമായി ലാഭമുണ്ടാക്കുന്ന കമ്പനികളായി സമൂഹത്തിനും നിക്ഷേപകര്‍ക്കും മുന്നില്‍ അവതരിപ്പിക്കുന്നതിനും അതിനാവശ്യമായ ഒരു സാമൂഹ്യ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പെടുക്കാനുമാണ് കോണ്‍ക്ലേവ് ലക്ഷ്യമിടുന്നതെന്ന് കേരളം സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. കൂടുതല്‍ വനിതകളെ സാങ്കേതിക സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വനിതാ സ്റ്റാര്‍ട്ടപ്പ് സെല്‍ രൂപീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ നൂതനവും സുസ്ഥിരവുമായ സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭകര്‍, സാമൂഹിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, വനിതാ സംരംഭകര്‍, സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, വിദ്യാര്‍ത്ഥി സംരംഭകര്‍ എന്നിവര്‍ക്ക് പെങ്കെടുക്കാം. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22 ന് മുന്‍പായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ അപേക്ഷിക്കണം. അപേക്ഷിക്കാന്‍: https://sec.startupmission.in

  മിഷന്‍ സമുദ്ര: കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും
Maintained By : Studio3