September 25, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാമ്പത്തിക വര്‍ഷത്തില്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി വരുമാനം നേടി ടെക്നോപാര്‍ക്ക്

1 min read

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 17,092 കോടി രൂപയുടെ (1.78 ബില്യണ്‍ യുഎസ് ഡോളര്‍) സോഫ്റ്റ്‌വെയര്‍ കയറ്റുമതി വരുമാനം നേടി മികച്ച നേട്ടം കൈവരിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രതിവര്‍ഷ വളര്‍ച്ചയില്‍ ഏകദേശം 17.3 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ 14,575 കോടി രൂപയില്‍ നിന്നാണ് കയറ്റുമതി വരുമാനം 17,092 കോടി രൂപയായി ഉയര്‍ന്നത്. കേരളത്തിന്‍റെ ഊര്‍ജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയുടെ കരുത്തിന്‍റെ തെളിവാണ് ടെക്നോപാര്‍ക്കില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ കയറ്റുമതിയിലെ വലിയ വളര്‍ച്ചയെന്ന് ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും മികച്ച നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ സാന്നിധ്യവും സംസ്ഥാനത്തിന്‍റെ ഐടി മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ബിസിനസ് വളര്‍ച്ച, നൂതനാശയങ്ങള്‍, മികച്ച തൊഴില്‍ അന്തരീക്ഷം എന്നിവയിലെ മികവിന് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഒട്ടേറെ പുരസ്കാരങ്ങളാണ് കഴിഞ്ഞ വര്‍ഷം ടെക്നോപാര്‍ക്കിലെ കമ്പനികള്‍ നേടിയെടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ ഒരു ഡൈനാമിക് ഹബ്ബായി ടെക്നോപാര്‍ക്ക് വികസിച്ചിട്ടുണ്ട്. മുന്‍നിര ഐടി കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ ടെക്നോപാര്‍ക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴക്കൂട്ടം മുതല്‍ കോവളം വരെയുള്ള ദേശീയപാതയോരത്ത് സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഐടി ഇടനാഴിയായ ടെക്നോപാര്‍ക്ക് കാലക്രമേണ ഹൈ-ടെക് പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറി. രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നെന്ന ടെക്നോപാര്‍ക്കിന്‍റെ സ്ഥാനം ദൃഢമാക്കാന്‍ ഫേസ് III, ഫേസ് IV ക്യാമ്പസുകളില്‍ നിലവില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സഹായകമാകും. 768.63 ഏക്കറിലായി 13.147 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ടെക്നോപാര്‍ക്കില്‍ 540 ഐടി/ഐടി ഇതര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 84,000 നേരിട്ടുള്ള തൊഴിലവസരങ്ങളും രണ്ട് ലക്ഷത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തെ പ്രമുഖ ഐടി ഹബ്ബുകളില്‍ ഒന്നെന്ന സ്ഥാനത്തിന് ടെക്നോപാര്‍ക്ക് വീണ്ടും അടിവരയിടുന്നു.

  റെയിൽവേ വികസനത്തിന് 2026-27 വർഷത്തിൽ 3,795 കോടി രൂപ
Maintained By : Studio3