ജെപി മോര്‍ഗന്‍റെ ബ്ലോക്ക്ചെയ്ന്‍ അധിഷ്ഠിത പേമെന്‍റ് ശൃംഖലയില്‍ എസ്ബിഐ
1 min readന്യൂഡെല്‍ഹി: വിദേശ ഇടപാടുകള്‍ വേഗത്തിലാക്കുന്നത് ലക്ഷ്യമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ജെപി മോര്‍ഗനും പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിലൂടെ യുഎസ് ബാങ്കിന്‍റെ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് എസ്ബിഐക്ക് സാധിക്കും. ഈ ബന്ധം എസ്ബിഐ ഉപഭോക്താക്കളുടെ ഇടപാട് ചെലവുകളും പേയ്മെന്‍റുകള്‍ക്കായി എടുക്കുന്ന സമയവും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതിര്‍ത്തിക്ക് അപ്പുറത്തേക്കുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പരിഹരിക്കാന്‍ എടുക്കുന്ന സമയം നിലവില്‍ ഏതാണ് രണ്ടാഴ്ച വരെയാണെങ്കില്‍ അത് ഏതാനും മണിക്കൂറുകളിലേക്ക് ചുരുക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
“അടുത്ത കാലത്തായി ഞങ്ങള്‍ കാര്യമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്, കൂടാതെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പുതിയ മൂല്യ വര്‍ധന സൃഷ്ടിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകള്‍ ചേര്‍ക്കുന്നത് തുടരുകയാണ്,” എസ്ബിഐയുടെ അന്താരാഷ്ട്ര ബാങ്കിംഗ് ഗ്രൂപ്പ് ഡെപ്യൂട്ടി എംഡി വെങ്കട്ട് നാഗേശ്വര്‍ പറഞ്ഞു. “ഈ നെറ്റ്ര്‍ക്കില്‍ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് എന്ന നിലയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ഉപഭോക്താകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് നെറ്റ്വര്‍ക്കിന്‍റെ ഭാഗമായി പുതിയ ആപ്ലിക്കേഷനുകള്‍ പര്യവേക്ഷണം ചെയ്യുന്നതിന് ജെ പി മോര്‍ഗനുമായി അടുത്ത പങ്കാളിത്തം പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ബ്ലോക്ക്ചെയിന്‍ സാന്നിധ്യം വിപുലീകരിക്കുമെന്ന് ജെപി മോര്‍ഗന്‍ അറിയിച്ചു. “വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഞങ്ങളുടെ ക്ലയന്‍റുകളുടെ ഉപഭോക്തൃ അനുഭവം എങ്ങനെ വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങള്‍ സജീവമായി പരിശോധിക്കുകയാണ്,” ജെപി മോര്‍ഗന്‍ ചേസ് ബാങ്കിന്‍റെ കോര്‍പ്പറേറ്റ്സ്-എഫ്ഐ വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ പി ഡി സിംഗ് പറഞ്ഞു.