Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടപ്പര്‍വെയര്‍ ഇന്ത്യ സ്റ്റോര്‍ തിരുവല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

1 min read

തിരുവല്ല: അടുക്കള ഉപകരണങ്ങളില്‍ ആഗോളതലത്തിലെ പ്രമുഖ ബ്രാന്‍ഡായ ടപ്പര്‍വെയറിന്‍റെ ഇന്ത്യയിലെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവല്ലയില്‍ എക്സ്ക്ലൂസീവ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവല്ലയിലെ മഞ്ചാടി മന്നത്ത് ഒപ്റ്റിക്സിനു സമീപത്തെ തേവര്‍തുണ്ടിയില്‍ ബില്‍ഡിംഗിലാണ് പുതിയ സ്റ്റോര്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്തെ 51 നഗരങ്ങളില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് ടപ്പര്‍വെയറിന്‍റെ 81-ാം എക്സിക്ലൂസീവ് സ്റ്റോറാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

കമ്പനിയുടെ കേരളത്തിലെ ആറാമത്തെയും ദക്ഷിണേന്ത്യയിലെ ഇരുപത്തഞ്ചാമത്തെയും സ്റ്റോറാണിത്. ഗ്ലാസ്സ്, സ്റ്റീല്‍, പോര്‍സ്ലിന്‍, മെലാമിന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന് ലക്ഷ്യമിടുന്ന ടപ്പര്‍വെയര്‍ ഇന്ത്യയ്ക്ക് ഈ വര്‍ഷം ഡിസംബറിനകം നൂറിലധികം സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് പദ്ധതിയുണ്ട്. വതിനാ സംഘങ്ങളുടേയും നേരിട്ടുള്ള വിപണനക്കാരുടേയും സഹകരണത്തോടെ ടപ്പര്‍വെയര്‍ മുന്നോട്ടുപോകുകയാണ്. കൊറോണയെ അതിജീവിച്ച് കൂടുതല്‍ ഉപഭോക്താക്കളുടെ അടുത്തേക്ക് എത്തുന്നതിനായി ഡിജിറ്റല്‍ കിയോസ്ക് സ്റ്റോറുകളും വാട്സ്ആപ്പ് ഷോപ്പിംഗ് സൊലൂഷനുകളും ഹോം ഡെലിവറി, ലോയല്‍റ്റി-റഫറല്‍ പ്രോഗ്രാമുകളും അവതരിപ്പിക്കുന്നുണ്ട്.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

ടപ്പര്‍വെയറിന്‍റെ അത്യാധുനിക അടുക്കളോപകരണങ്ങള്‍ മനസ്സിലാക്കി ബ്രാന്‍ഡിനൊപ്പം ആഹാരരീതി വിപുലപ്പെടുത്താന്‍ സാധിക്കുന്ന വിധത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി കോമ്പോ ഓഫറുകളും പ്രത്യേക ഡിസ്കൗണ്ടുകളും നല്‍കുന്നു

Maintained By : Studio3