September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആമസോണിന്റെ ഡെലിവറി വാഹനങ്ങളാകാന്‍ മഹീന്ദ്ര ട്രിയോ സോര്‍ ഇവി

1 min read

2025 ഓടെ ഡെലിവറി ആവശ്യങ്ങള്‍ക്കായി പതിനായിരം വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ആമസോണ്‍ ഇന്ത്യ

ന്യൂഡെല്‍ഹി: മഹീന്ദ്ര ഇലക്ട്രിക്കുമായി ആമസോണ്‍ ഇന്ത്യ പങ്കാളിത്തം പ്രഖ്യാപിച്ചു. ഡെലിവറി ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനാണ് പുതിയ സഹകരണം. ഉപയോക്താക്കളുടെ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നതിന് മഹീന്ദ്രയുടെ ട്രിയോ സോര്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുകയാണ് ആമസോണ്‍ ഇന്ത്യാ യൂണിറ്റിന്റെ ലക്ഷ്യം. 2025 ഓടെ ഡെലിവറി ആവശ്യങ്ങള്‍ക്കായി പതിനായിരം വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ആമസോണ്‍ ഇന്ത്യ വ്യക്തമാക്കി. 2030 ഓടെ ആഗോളതലത്തില്‍ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമേയാണിത്.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

കഴിഞ്ഞ വര്‍ഷം ആമസോണ്‍ ഇന്ത്യയിലെ ഏതാനും നഗരങ്ങളില്‍ ഇവി പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിരുന്നു. ഡെലിവറി പങ്കാളികളുമായി ചേര്‍ന്ന് ബെംഗളൂരു, ന്യൂഡെല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ഭോപ്പാല്‍, ഇന്ദോര്‍, ലഖ്‌നൗ നഗരങ്ങളിലാണ് സാധനസാമഗ്രികള്‍ ഡെലിവറി ചെയ്യുന്നതിന് നിലവില്‍ മഹീന്ദ്ര ട്രിയോ സോര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.

പാരിസ്ഥിതിക ആഘാതം കുറഞ്ഞ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിന് ആമസോണ്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക മേഖലകളിലെ കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് അഖില്‍ സക്‌സേന പറഞ്ഞു. ഉപയോക്താക്കളുടെ ഓര്‍ഡറുകള്‍ സുസ്ഥിര മാര്‍ഗത്തിലൂടെ, സുരക്ഷിതമായി ഡെലിവറി ചെയ്യുമെന്ന് ഉറപ്പുവരുത്തും. മഹീന്ദ്ര ഇലക്ട്രിക്കുമായുള്ള ഈ പങ്കാളിത്തം തങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആമസോണ്‍ ഇന്ത്യ, മഹീന്ദ്ര ഇലക്ട്രിക് പങ്കാളിത്തം സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവിച്ചു.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ

ആമസോണ്‍ ഒപ്പുവെച്ച ‘കാലാവസ്ഥ പ്രതിജ്ഞ’യുടെ ഭാഗമായി ഇന്ത്യയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഇ-കൊമേഴ്‌സ് ഭീമന്‍ പ്രസ്താവന നടത്തി. ‘പ്രതിജ്ഞ’യുടെ ഭാഗമായി 2022 ഓടെ ആഗോളതലത്തില്‍ പതിനായിരം വൈദ്യുത വാഹനങ്ങളും 2030 ഓടെ ഒരു ലക്ഷം വൈദ്യുത വാഹനങ്ങളും ഡെലിവറി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം നാല് മില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകുമെന്നാണ് ആമസോണ്‍ പ്രതീക്ഷിക്കുന്നത്. ആമസോണ്‍ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെഫ് ബെസോസ് 2020 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും 2025 ഓടെ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അന്ന് പ്രഖ്യാപിച്ചു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3