November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൂപ്പര്‍ നൈറ്റ്‌ടൈം സ്റ്റാന്‍ഡ്‌ബൈ ഫീച്ചറോടെ ഓപ്പോ എഫ്19  

6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റിന് 18,990 രൂപയാണ് വില  

ന്യൂഡെല്‍ഹി: ഓപ്പോ എഫ്19 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓപ്പോ എഫ്19 സീരീസിലെ ഏറ്റവും പുതിയ മോഡലാണ് എഫ്19. ഓപ്പോ എഫ്19 പ്രോ, ഓപ്പോ എഫ്19 പ്രോ പ്ലസ് മോഡലുകള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. പിറകില്‍ മൂന്ന് കാമറകള്‍, ഹോള്‍ പഞ്ച് ഡിസ്‌പ്ലേ ഡിസൈന്‍ എന്നിവയോടെയാണ് ഓപ്പോ എഫ്19 വരുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 48 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് 11 എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. ‘സൂപ്പര്‍ നൈറ്റ്‌ടൈം സ്റ്റാന്‍ഡ്‌ബൈ’ പ്രീലോഡഡ് ഫീച്ചറാണ്. നിങ്ങളുടെ ഉറക്ക രീതികള്‍ മനസ്സിലാക്കി ബാറ്ററി ഉപഭോഗം കുറയ്ക്കുന്നതാണ് ഈ ഫീച്ചര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഓപ്പോ എഫ്17 ഫോണിന്റെ പിന്‍ഗാമിയാണ് ഇപ്പോള്‍ അവതരിപ്പിച്ച മോഡല്‍.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഒരു വേരിയന്റില്‍ മാത്രമാണ് ഓപ്പോ എഫ്19 ലഭിക്കുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,990 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലൂ, പ്രിസം ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. വിവിധ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം. ഏപ്രില്‍ ഒമ്പതിന് ആദ്യ വില്‍പ്പന നടക്കും.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക്, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ 7.5 ശതമാനം കാഷ്ബാക്ക് ലഭിക്കും. പേടിഎം വഴിയാണെങ്കില്‍ 11 ശതമാനം ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ലഭ്യമാണ്. ഹോം ക്രെഡിറ്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് എന്നിവയുടെ ഇഎംഐ സ്‌കീമുകള്‍ക്ക് സീറോ ഡൗണ്‍പെയ്‌മെന്റ് വാഗ്ദാനം ചെയ്യുന്നു. ഓപ്പോ എഫ്19 സ്മാര്‍ട്ട്‌ഫോണിന്റെ കൂടെ വാങ്ങിയാല്‍ 1,999 രൂപ വില വരുന്ന ഓപ്പോ എന്‍കോ ഡബ്ല്യു11 ടിഡബ്ല്യുഎസ് ഇയര്‍ബഡ്‌സിന് 1,299 രൂപ നല്‍കിയാല്‍ മതി. ഓപ്പോ ഡബ്ല്യു31 വയര്‍ലെസ് ഹെഡ്‌ഫോണുകളാണ് കൂടെ വാങ്ങുന്നതെങ്കില്‍ 3,499 രൂപയ്ക്കു പകരം 2,499 രൂപ നല്‍കിയാല്‍ മതി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഓപ്പോ എഫ്19 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ കളര്‍ഒഎസ് 11.1 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ്. 20:9 കാഴ്ച്ചാ അനുപാതം, 90.8 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം എന്നിവ സഹിതം 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ ലഭിച്ചു. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 610 ജിപിയു ലഭിച്ചു. എഫ്/1.7 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ട്രിപ്പിള്‍ കാമറ സംവിധാനം. മുന്നില്‍ 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു. പിറകിലെ പാനലില്‍ സെല്‍ഫി റിംഗ് നല്‍കി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

മൈക്രോഎസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഡിസ്‌പ്ലേയില്‍തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 160.3 എംഎം, 73.8 എംഎം, 7.95 എംഎം എന്നിങ്ങനെയാണ്. 175 ഗ്രാമാണ് ഭാരം.

Maintained By : Studio3