December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാംസംഗ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 അവതരിപ്പിച്ചു  

രണ്ട് ഫോണുകളും രണ്ടുവീതം വേരിയന്റുകളില്‍ ലഭിക്കും  

സാംസംഗ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സാംസംഗിന്റെ ഗാലക്‌സി എഫ് സീരീസിലെ ഏറ്റവും പുതിയ മോഡലുകളാണ് വിപണിയിലെത്തിച്ചത്. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ ഡിസ്‌പ്ലേ നോച്ച് ലഭിച്ചതാണ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍. ഗാലക്‌സി എഫ്02എസ് ഫോണിന് പിറകില്‍ മൂന്ന് കാമറകളാണ് നല്‍കിയതെങ്കില്‍ ക്വാഡ് കാമറ സംവിധാനം നല്‍കിയതാണ് ഗാലക്‌സി എഫ്12. മികച്ച കാഴ്ച്ചാ അനുഭവത്തിനായി 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് ലഭിച്ചതാണ് ഗാലക്‌സി എഫ്12. സ്‌പെസിഫിക്കേഷനുകള്‍ പരിഗണിക്കുമ്പോള്‍, ഗാലക്‌സി എം02എസ് റീബാഡ്ജ് ചെയ്തതാണ് ഗാലക്‌സി എഫ്02എസ് എന്ന് തോന്നുന്നു. ഗാലക്‌സി എം12 റീബ്രാന്‍ഡ് ചെയ്തതാണ് ഗാലക്‌സി എഫ്12.

സാംസംഗ് ഗാലക്‌സി എഫ്02എസ് രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയും 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയുമാണ് വില. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ, ഡയമണ്ട് വൈറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഏപ്രില്‍ ഒമ്പതിന് ഉച്ചയ്ക്ക് 12 ന് വില്‍പ്പന ആരംഭിക്കും. സാംസംഗ് ഗാലക്‌സി എഫ്12 ലഭിക്കുന്നതും രണ്ട് വേരിയന്റുകളിലാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയുമാണ് വില. സലെസ്റ്റിയല്‍ ബ്ലാക്ക്, സി ഗ്രീന്‍, സ്‌കൈ ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. ഏപ്രില്‍ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, സാംസംഗ്.കോം, മറ്റ് പ്രധാന റീട്ടെയ്‌ലര്‍മാര്‍ എന്നിവിടങ്ങളില്‍ രണ്ട് ഫോണുകളും ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകളിലൂടെ സാംസംഗ് ഗാലക്‌സി എഫ്12 വാങ്ങുമ്പോള്‍ 1,000 രൂപ ഉടനടി കാഷ്ബാക്ക് ലഭിക്കും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാംസംഗ് ഗാലക്‌സി എഫ്02എസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയ വണ്‍ യുഐ സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. കാഴ്ച്ച അനുപാതം 20:9. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 450 എസ്ഒസിയാണ് കരുത്തേകുന്നത്. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍, മാക്രോ ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ട്രിപ്പിള്‍ കാമറ സംവിധാനം. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ 5 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ നല്‍കി.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

മൈക്രോഎസ്ഡി കാര്‍ഡ് വഴി ഒരു ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 15 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സാംസംഗ് ഗാലക്‌സി എഫ്12 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ വണ്‍ യുഐ 3.1 കോര്‍ സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ്. 20:9 കാഴ്ച്ച അനുപാതം, 90 ഹെര്‍ട്‌സ് വരെ റിഫ്രെഷ് നിരക്ക് എന്നിവ സഹിതം 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ എക്‌സിനോസ് 850 എസ്ഒസിയാണ് കരുത്തേകുന്നത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

എഫ്/2.0 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ സാംസംഗ് ജിഎം2 പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ്/2.2 ലെന്‍സ് സഹിതം 5 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ക്വാഡ് കാമറ സംവിധാനം. മുന്നില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ നല്‍കി.

4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/ എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 15 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും.

Maintained By : Studio3