September 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രത്യേക ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണുമായി നോക്കിയ ജി20

4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രം ലഭിക്കും. 12,999 രൂപയാണ് വില 

നോക്കിയ ജി20 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നോക്കിയ ബ്രാന്‍ഡ് ലൈസന്‍സിയായ എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ ബജറ്റ് സൗഹൃദ ഉല്‍പ്പന്നമാണ് നോക്കിയ ജി20. പിറകില്‍ പ്രത്യേക പാറ്റേണ്‍, ഒരു വശത്തായി ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍, ഐപിഎക്‌സ്2 ബില്‍ഡ് എന്നിവ സവിശേഷതകളാണ്.

4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രമായിരിക്കും നോക്കിയ ജി20 ലഭിക്കുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 12,999 രൂപയാണ് വില. ഗ്ലേസിയര്‍, നൈറ്റ് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. നോക്കിയ ഇന്ത്യ വെബ്‌സൈറ്റ്, ആമസോണ്‍ എന്നിവിടങ്ങളില്‍ ജൂലൈ 15 ന് വില്‍പ്പന ആരംഭിക്കും. ജൂലൈ 7 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രീ ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങും.

  ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന നോക്കിയ ജി20 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. രണ്ട് വര്‍ഷത്തേക്ക് അപ്‌ഡേറ്റുകള്‍ നല്‍കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. 20:9 കാഴ്ച്ചാ അനുപാതം, സെല്‍ഫി കാമറയ്ക്കായി നോച്ച് എന്നിവ സഹിതം 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയാണ് കരുത്തേകുന്നത്.

ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പിറകില്‍ ക്വാഡ് കാമറ സംവിധാനമാണ് നല്‍കിയത്. എഫ്/1.79 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 5 മെഗാപിക്‌സല്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. മുന്നില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ നല്‍കി.

  ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍

വൈഫൈ, 4ജി, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, ജിപിഎസ്, എന്‍എഫ്‌സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സെലറോമീറ്റര്‍ (ജി സെന്‍സര്‍), ജൈറോസ്‌കോപ്പ് എന്നീ സെന്‍സറുകളും ലഭിച്ചു. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കി.

5,050 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കുമെന്ന് കമ്പനി അറിയിച്ചു. 10 വാട്ട് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. നോക്കിയ ജി20 സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 164.9 എംഎം, 76.0 എംഎം, 9.2 എംഎം എന്നിങ്ങനെയാണ്. 197 ഗ്രാമാണ് ഭാരം.

  ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍

അഞ്ച് ലെന്‍സുകളുമായി പുതിയ ഫോണിന്റെ പ്രവര്‍ത്തനങ്ങളിലാണ് എച്ച്എംഡി ഗ്ലോബല്‍ എന്ന് ഈയിടെ  റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നോക്കിയ 8.3 5ജി ഫോണിന് പിന്‍ഗാമിയെന്ന നിലയില്‍ പുതിയ ഫോണ്‍ വിപണിയിലെത്തിയേക്കും. എക്സ് സീരീസ് ഫോണായി ഈ ഡിവൈസ് വിപണിയിലെത്താനാണ് സാധ്യത. പെന്റാ ലെന്‍സ് സംവിധാനത്തില്‍ 108 മെഗാപിക്സല്‍ പ്രൈമറി കാമറ ആയിരിക്കും നല്‍കുന്നത്. എന്നാല്‍ പുതിയ ഫോണിന് നോക്കിയ 8.4 5ജി എന്ന പേരായിരിക്കില്ല നല്‍കുന്നത്. പകരം നോക്കിയ എക്സ്50 എന്ന് വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ആദ്യമായി പെന്റാ ലെന്‍സ് കാമറ സംവിധാനത്തോടെ നോക്കിയ 9 പ്യുവര്‍വ്യൂ 2019 ല്‍ വിപണിയിലെത്തിച്ചിരുന്നു.

Maintained By : Studio3