November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒടിടി : ടിസിഎസും സോണി ലൈവും കൈകോര്‍ക്കുന്നു

1 min read

ന്യൂഡെല്‍ഹി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയിലെ പ്രമുഖ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സോണി ലൈവുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രാപ്തമാക്കിയ നൂതന ബിസിനസ്സ് മോഡല്‍ സൃഷ്ടിക്കാനും ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കാനും സോണി ലൈവിനെ ടിസിഎസ് പിന്തുണയ്ക്കും.

ഈ പങ്കാളിത്തം ടിസിഎസിന്‍റെ നെക്സ്റ്റ്-ജെന്‍ ഡിജിറ്റല്‍ കഴിവുകള്‍, ആഗോള വൈദഗ്ദ്ധ്യം, ഡൊമെയ്ന്‍ പരിജ്ഞാനം, ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം എന്നിവ സോണിലൈവിന്‍റെ പ്ലാറ്റ്ഫോം നവീകരണത്തിന്‍റെ മാര്‍ഗം നിര്‍വചിക്കാന്‍ സഹായിക്കുമെന്ന് കമ്പനി എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. എഐ, മെഷീന്‍ ലേണിംഗ് എന്നിവ പ്രയോജനപ്പെടുത്തി ടിസിഎസ് തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോം മെച്ചപ്പെടുത്താന്‍ സഹായിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാനും ടിസിഎസുമായുള്ള സഹകരണം സഹായിക്കുമെന്ന് സോണിലൈവ് പറയുന്നു.

  ജിടെക് മാരത്തണ്‍-2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില്‍

സോണിലൈവിന്‍റെ ഇന്നൊവേഷന്‍ ലാബുകളെ പരിപോഷിപ്പിക്കുന്ന തരത്തില്‍ ഒരു ലോകോത്തര എക്സ്പീരിയന്‍സ് ഡിസൈന്‍ സെന്‍റര്‍ ടിസിഎസ് സ്ഥാപിക്കും. വിപണിയില്‍ മുന്നിലെത്തിക്കുന്ന മികച്ച സവിശേഷതകള്‍ അവതരിപ്പിക്കാന്‍ സോണിലൈവിനെ ഇത് സഹായിക്കും.

Maintained By : Studio3